വിലയുയർത്തി വ്യാപാരികൾ നട്ടം തിരിഞ്ഞു ജനങ്ങൾ
അവശ്യസാധനങ്ങൾക്കും ഹോട്ടൽ ബേക്കറി ഭക്ഷണസാധനങ്ങൾക്കും വിലയുയർത്തി വ്യാപാരികൾ. ഒരു നിയന്ത്രണവും ഇല്ലാതെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണത്തിന് നിത്യേന വില വർധിപ്പിക്കുകയാണ്. പാചകവാതകം ആവശ്യമില്ലാതെ ഉണ്ടാക്കുന്ന
ഉൽപന്നങ്ങൾക്കും വില വർധിപ്പിക്കുകയാണ്. രോഗികൾ, യാത്രക്കാർ, തൊഴിലാളികൾ തുടങ്ങി പൊതുസമൂഹത്തിൻ്റെ വലിയൊരു വിഭാഗത്തിന് ഭക്ഷണം നൽകുന്ന സേവനമേഖലയാണ് ഹോട്ടലുകൾ കഴിവതും വില ഉയർത്താതെ നോക്കേണ്ടതിന് പകരം കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്ന വില വർധന ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടുകയാണ് എന്നാണ് ജനങ്ങൾ പറയുന്നത്.പൊതുവിപണിയിലെ
അനിയന്ത്രികമായ വിലകയറ്റം തടയാൻ
സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും
നടപടിയില്ലാത്തതാണ് വിലവർദ്ധനവിനുള്ള പ്രധാന കാരണം.വിലനിലവാര പട്ടിക പ്രദർശിപ്പിക്കാതെയാണ് അവശ്യസാധനങ്ങൾക്കും ഹോട്ടലുകളിൽ ഭക്ഷണങ്ങൾക്കും അധിക വില ഈടാക്കുന്നത്. വിലവർധന ചൂണ്ടിക്കാട്ടിയാൽ പാചകവാചക പ്രതിസന്ധിയാണ് വ്യാപാരികളും ഹോട്ടലുടമകളും പറയുന്നത്. പത്തുരൂപക്ക് കിട്ടിയിരുന്ന ചായക്ക് പന്ത്രണ്ട് മുതൽ ഉയർത്തി പതിനഞ്ചും ഇരുപതും രൂപയാണ് വാങ്ങിക്കുന്നത്. പലഹാരങ്ങൾക്കും അതുപോലെതന്നെയാണ്.ചായയുടെ കൂടെയുള്ള ചെറുകടികൾക്കും
വലിയ വിലവർധനവുണ്ടായി. പാചകവാതകം വേണ്ടാത്ത കൂൾബാറുകളിലെ അവസ്ഥയും ഇതുതന്നെയാണ്. നാരങ്ങാവെള്ളത്തിന്
ഇരുപത്തി അഞ്ചും മുപ്പതും രൂപയാണ് വാങ്ങിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ
വിൽക്കുന്ന സോഡയ്ക്കും കുപ്പി സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് പത്തുരൂപയായിരുന്നു വില ഉണ്ടായിരുന്നത്. ഇപ്പോൾ പതിനഞ്ചു രൂപയിലേക്ക് എത്തി. കുട്ടികൾക്ക് പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് വിഭവങ്ങൾക്കും വില വളരെയേറെ വർധിച്ചിട്ടുണ്ട്. . ഹോട്ടലുകളിൽ ഗ്യാസ് ക്ഷാമമില്ല പക്ഷേ
വാണിജ്യ ഗ്യാസിന് സർക്കാർ നിശ്ചയിച്ച തുകയിൽനിന്ന് കൂടുതൽ ഏജൻസികൾ വാങ്ങിക്കുന്നുവെന്ന് കടയുടമകൾ വ്യക്തമാക്കുന്നു.
@ ഹോട്ടലുകൾക്ക് മാർഗനിർദേശവുമായി കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ. ഹോട്ടലുകളിൽ വിഭവങ്ങൾ കുറച്ച്, മെനു പരിഷ്കരിക്കണമെന്നും സാധ്യമായ ഇടങ്ങളിൽ വിറകടുപ്പ് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
ഹോട്ടലുകൾ തമ്മിൽ പരസ്‌പര സഹകരണത്തോടെ പൊതുസ്ഥലത്ത് പാചകം ചെയ്യാനുള്ള സംവിധാനങ്ങളൊരുക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഹോട്ടലുകളുടെ പ്രവർത്തന സമയത്തിലും ക്രമീകരണങ്ങൾ വരുത്തണമെന്നും അസോസിയേഷൻ നിർദ്ദേശമുണ്ട്.
@ കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ പ്രധാന നിർദേശങ്ങൾ,
പരമ്പരാഗത പാചക മാർഗമായ വിറക് അടുപ്പ് തുടങ്ങിയ സംവിധാനങ്ങൾ സാധ്യമായിടത്ത് ഉപയോഗപ്പെടുത്തുക
വൈദ്യുതി പാചക ഉപകരണങ്ങൾ ഉൾപ്പെടെ മറ്റ് ബദൽ മാർഗങ്ങൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുവാൻ ശ്രമിക്കുക
ഓരോ പ്രദേശത്തേയും ഹോട്ടലുകൾ തമ്മിൽ സഹകരിച്ച് ഒരു പൊതുസ്ഥലത്ത് ഭക്ഷണം പാചകം ചെയ്ത്‌് സമീപ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യുന്ന സംവിധാനം ഒരുക്കാനുള്ള സാധ്യതകൾ പരിശോധിക്കുക.
പരമാവധി വിഭവങ്ങൾ കുറച്ച് മെനു പരിഷ്ക്കരിക്കുക.
സ്ഥാപനങ്ങളുടെ പ്രവർത്തന സമയംപുന:ക്രമീകരിക്കുക
എന്നിങ്ങനെയാണ്.
No comments:
Post a Comment