Friday, 8 May 2026

അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചു വരുന്നില്ല തൊഴിൽ മേഖലയിൽ പ്രതിസന്ധി

അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചു വരുന്നില്ല തൊഴിൽ മേഖലയിൽ പ്രതിസന്ധി 

ചാത്തന്നൂർ : തൊഴിൽ മേഖലയിൽ പ്രതിസന്ധി വോട്ട് ചെയ്യാൻ പോയ അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങി വരുന്നില്ല തൊഴിൽ മേഖലയിൽ പ്രതിസന്ധി.
ബംഗാളിലേക്കും അസമിലേക്കും 
വോട്ട് ചെയ്യാൻ പോയ പതിനായിരകണക്കിന്  അതിഥിത്തൊഴിലാളികളാണ് തിരിച്ചു വരാൻ കൂട്ടാക്കാത്തത്. നിരവധി തൊഴിലാളികളുടെ ഫോൺ ഓഫ്‌ ആണെങ്കിൽ ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ വരാൻ കൂട്ടാക്കുന്നില്ല 
തിരികെ വരാൻ വിമാന ടിക്കറ്റ് അടക്കം എടുത്തു നൽകാമെന്നു കരാറുകാർ 
വാഗ്ദാനം ചെയ്തിട്ടും പലരും കൂട്ടാക്കുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കെട്ടിട നിർമാണമേഖലയിൽ ജോലി ചെയ്‍തവർ, ഹോട്ടൽ ബേക്കറി മേഖല, പഴം പച്ചക്കറി, മീൻ, ഇറച്ചി വ്യാപാര ശാലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന ബംഗാളിലേക്കും ആസാമിലേക്കും പോയവരാണ് തിരികെ വരാത്തത് ആസാമിലേക്ക് പോയവരുടെ ഭൂരിപക്ഷപേരുടെയും മൊബൈൽ ഓഫ്‌ ആയി എങ്കിൽ ബംഗാളിൽ നിന്നുള്ളവർ മാറിയ രാക്ഷ്ട്രീയ സാഹചര്യത്തിൽ തിരികെ വരാൻ കൂട്ടാക്കുന്നില്ല. പലരും വിവിധ തൊഴിൽ മേഖലയിൽ ജോലി ചെയ്തിരുന്നവർ ആണ് ഇവരുടെ അഭാവം തൊഴിൽ മേഖലയിൽ പ്രതിസന്ധിയിലാക്കുന്നുണ്ട് എന്ന് കരാറുകാരും കടയുടമകളും പറയുന്നുണ്ട്.പലരും വർഷങ്ങളായി ജോലി ചെയ്തു വൈദ്യഗ്ദ്യം നേടിയവർ ആണ് പലരും ബംഗാദേശിൽ നിന്നും വന്നവരാകാം എന്നാണ് അതാണ് മൊബൈൽ ഓഫ്‌ ആയത് എന്ന് ഇവിടെയുള്ള മറ്റ് തൊഴിലാളികൾ ചൂണ്ടികാണിക്കുന്നുണ്ട്.മാറിയ രാക്ഷ്ട്രീയ സാഹചര്യത്തിൽ പുതിയ പദ്ധതികൾ ബംഗാളിൽ എത്താൻ സാധ്യത കണ്ട് കൊണ്ടാണ് പലരും തിരിച്ചു വരാത്തത് ഒപ്പം ബംഗ്ലാദേശികളുടെ കൂട്ടപാലായനവും തൊഴിൽ മേഖലയിൽ ഉണർവ് ഉണ്ടാക്കിയെന്ന് തൊഴിലാളികൾ ചൂണ്ടി കാണിക്കുന്നു.അത് കൊണ്ട് തന്നെ വോട്ട് ചെയ്യാൻ പോകാതിരുന്നവർ തിരിച്ചു പോകുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
കെട്ടിട നിർമാണ കരാറുകാരും തൊഴിൽ ഉടമകളുമാണ് അതിഥിത്തൊഴിലാളികൾക്കു കുടുംബസമേതം ജന്മനാട്ടിലേക്കുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റും ട്രെയിൻ ടിക്കറ്റും നൽകി. വോട്ട് ചെയ്ത
ശേഷം വേഗം തിരിച്ചുവരണമെന്നു പറഞ്ഞാണയച്ചത്. തിരികെ എത്തുന്നതിനു വിമാന ടിക്കറ്റ് നൽകാമെന്നും പറഞ്ഞിരുന്നു എന്നിട്ടും ഇപ്പോൾ പലരും വരാൻ കൂട്ടാക്കുന്നില്ല എന്നത് അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചിരുന്ന സ്ഥാപന ഉടമകളെപ്രതിസന്ധിയിലാക്കിയിട്ടുണ്ട്.തദേശീയരായ തൊഴിലാളികളെ അവഗണിച്ചവർ ഇപ്പോൾ അവരെ തേടി ഓടുന്ന അവസ്ഥയാണ് യൂണിയൻ നേതാക്കൾ ചൂണ്ടി കാണിക്കുന്നു.


No comments:

Post a Comment