രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടാക്കി
നിയന്ത്രണമില്ലാതെ വഴിയോരവാണിഭവും റോഡ് കൈയ്യേറിയുള്ള അനധികൃത പാർക്കിങ്ങും നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.കൊല്ലം കോർപ്പറേഷന്റെ പഴയ ഭരണസമിതിയ്ക്കും പുതിയ ഭരണസമിതിയ്ക്കും
നാട്ടുകാരും കച്ചവട സ്ഥാപനങ്ങളും
വ്യാപാരസംഘടനകളും
നിരവധി തവണ പരാതി നൽകിയിട്ടും
നടപടിയെടുക്കാതെ കോർപ്പറേഷനും പോലീസും.ലക്ഷങ്ങൾ വാടകയും ഡിപ്പോസിറ്റും നൽകി
വ്യാപരികൾ കടകൾ തുറന്നിരിക്കുമ്പോൾ വഴിയരികിൽ ഹൈടെക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഷവർമകട മുതൽ
ഇറച്ചി വില്പനശാലകളുമടക്കം
നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ വരെയുണ്ട്.
അനധികൃത കച്ചവട കേന്ദ്രങ്ങളിൽ സാധനങ്ങൾ വാങ്ങാൻ നിർത്തുന്ന വാഹനങ്ങളും ജനങ്ങളുടെ
യാത്രയ്ക്ക് ഇടങ്കോലിടുന്നുണ്ട്.
തട്ടുകടക്കാരും മറ്റും വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ
ചിലയിടങ്ങളിൽ
റോഡിലേക്ക് ഇറക്കി കസേരയും
മേശയും നിരത്തുന്നുണ്ട്. വഴിയോര
കച്ചവട കേന്ദ്രങ്ങൾ
അനധികൃതമായി പ്രവർത്തിക്കുകയാണെന്നു ബോധ്യമായിട്ടും പൊലീസും കോർപറേഷനും
മത രാഷ്ട്രിയ സംഘടനകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന
ഉന്നതരുടെ തട്ടുകടകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും തൊടാൻ കൈ വിറയ്ക്കുന്നു.ഒരു പ്രതേക മതസംഘടനയോടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കച്ചവടകേന്ദ്രങ്ങൾക്ക് കോർപ്പറേഷൻ ഭരണം മാറിയിട്ടും പൂർണ്ണ പിന്തുണ കിട്ടുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.ഇത് മൂലം മേവറം മുതൽ കന്റോൺമെന്റ് വരെയുള്ള ദേശീയപാതയുടെ ഭാഗമായുള്ള റോഡിന്റെ പുനർനിർമ്മാണം നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്
@ ഗതാഗതക്കുരുക്കില്ലാതെ കൊല്ലം ചിന്നകട മുതൽ മേവറം വരെയുള്ള റോഡ്
കടക്കാൻ ഇനിയും എത്രനാൾ കാത്തിരിക്കണം?
ഓരോദിവസം കഴിയുംതോറും ഇവിടുത്തെ ഗതാഗതക്കുരുക്ക് വർധിച്ചുവരുകയാണ്.
കോളേജ് ജങ്ഷൻ മുതൽ തുടങ്ങുന്ന
വാഹനങ്ങളുടെ നീണ്ട നിര മേവറം വരെ നീളും വാഹനത്തിരക്കുമൂലം സ്വകാര്യ ബസുകൾക്ക് സമയക്രമം പാലിച്ച്
നഗരത്തിൽ പ്രവേശിക്കാൻ കഴിയുന്നില്ല. ഇതിനേത്തുടർന്ന് ബസുകൾ ട്രിപ്പുകൾ റദ്ദാക്കുന്നതും മത്സരയോട്ടം നടത്തുന്നതും
സംഘർഷങ്ങൾക്ക് ഇടയാക്കുന്നു.
കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്നും
പാരിപ്പള്ളി തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലേക്ക് പോകുന്ന
നൂറുകണക്കിന് ആംബുലൻസുകളാണ്
പലപ്പോഴും ഇ റോഡിലെ ഗതാഗതക്കുരുക്കിൽപ്പെടുന്നത്.
ജനങ്ങൾക്ക്
കാൽ നടയാത്രക്കാർക്കായി നടപ്പാത ഇല്ലാത്തതും വാഹനങ്ങളുടെ തലങ്ങും വിലങ്ങുമുളള പാർക്കിങ്ങും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
റോഡ് കയ്യേറിയുള്ള ടൂ വീലർ ഷോറൂമുകളുടെയും വർക്ഷോപ്പുകൾ
ഗൃഹോപകരണ സ്ഥാപനങ്ങളുടെ വാഹന പാർക്കിങ് കാൽനടയാത്രക്കാർക്ക് തടസ്സം ഉണ്ടാക്കുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്
@ കോളജ് ജങ്ഷനിൽ കടകൾക്ക് മുന്നിലുള്ള അനധികൃത പാർക്കിങ് മൂലം വിദ്യാർത്ഥികളെ കയറ്റാൻ ബസ് റോഡ് സൈഡിൽ നിർത്തിയിടാൻ പോലും പറ്റാത്ത അവസ്ഥയാണ്. കപ്പലണ്ടി മുക്കിൽ മാത്രമാണ് ട്രാഫിക് സംവിധാനം പ്രവർത്തിക്കുന്നത് പോളയത്തോട്, മാടൻനട,പള്ളിമുക്ക് എന്നിവടങ്ങളിൽ
കൃത്യമായ ഗതാഗത ക്രമീകരണവും ട്രാഫിക് സർക്കിളും ഇല്ലാത്തത് മൂലം ബസുകൾ അടക്കം വലിയ വാഹനങ്ങൾ എത്തിയാൽ അപകടം ഒഴിവാക്കാൻ മാറി നിൽക്കുക മാത്രമാണ് ആശ്രയം.പള്ളിമുക്കിൽ പല ഘട്ടങ്ങളായി സ്ഥാപിച്ച
സിഗ്നൽ സംവിധാനങ്ങൾ എല്ലാം തകരാറിലായി മറ്റ് പ്രധാന
ജാങ്ഷനുകളിലും
തിരക്കിന് ആനുപാതികമായി റോഡിന് വിസ്തൃതി ഇല്ലാത്തതും വിവിധ റോഡുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് കൃത്യമായ ശാസ്ത്രീയ ക്രമീകരണം ഇല്ലാത്തതും റോഡരികിലെ പാർക്കിങ്ങും മൂലം ഗതാഗത കുരുക്ക് ഏറെ സമയം തുടരുന്നു.
@ പരസ്പ്‌പരം പഴിചാരി പൊലീസും കോർപറേഷനും
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് കൊണ്ട്
നടപ്പാതയും റോഡും കയ്യേറിയാണ് വഴിയോര വാണിഭം പൊടിപൊടിക്കുന്നത്
എന്നിട്ടും പൊലീസ് അനങ്ങുന്നില്ല. അനധികൃത കടകൾ ഒഴിപ്പിക്കേണ്ടത് കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കേണ്ടതു പൊലീസിന്റെയും ചുമതലയാണ്. ഭക്ഷണത്തിന്റെ ഗുണ നിലവാരം പരിശോധിക്കേണ്ട ഭക്ഷ്യ സുരക്ഷാ വകുപ്പും കണ്ട ഭാവം നടിക്കുന്നില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടൽ കാരണം ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
@ കൊല്ലം നഗര റോഡ് വികസന പദ്ധതിയായ സി ആർ ഐ പി (സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റ് ) ൽ ഉൾപ്പെടുത്തി റോഡ് നിർമ്മാണം നടത്തണമെന്ന ആവശ്യത്തിന് നേരെ മുഖം തിരിക്കുകയാണ് പുതിയ കോർപ്പറേഷൻ ഭരണകൂടവും.റോഡ് നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചു ഭരണാധിനുമതി നൽകിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ മുന്നോട്ട് പോയില്ല കൊല്ലം സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡാണ് (കെആർഎഫ്‌ബി) പദ്ധതി നടപ്പാക്കുന്നത്. ഭരണാനുമതി ലഭിച്ചുകഴിഞ്ഞ പദ്ധതിയുടെ തുടർനടപടികൾ പിന്നീട് പുരോഗമിച്ചിട്ടില്ല.
മേവറം –- കാവനാട് (പഴയ എൻഎച്ച് 47) 13.15 കിലോമീറ്റർ വീതിയുണ്ട് ഇവിടെ നാല് വരി പാതയിൽ ആണ് വികസിപ്പിക്കേണ്ടത്.
മേവറത്ത് ദേശീയപാതയുമായി ബന്ധിപ്പിച്ച്
ആരംഭിക്കുന്ന റോഡ് പോളയത്തോട്, എസ്‌എൻ കോളേജ് ജങ്‌ഷൻ, ചിന്നക്കട, സിവിൽ സ്റ്റേഷൻ വഴി കാവനാട് എത്തും.
പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയറാണ് പദ്ധതിയുടെ പ്രോജക്ട് കോ–- ഓർഡിനേറ്റർ. കുണ്ടറ സ്‌പെഷ്യൽ തഹസിൽദാർ പദ്ധതിയുടെ ലാൻഡ് അക്വിസിഷൻ ഓഫീസറാണ്.
കടലാസ്സിൽ ഉറങ്ങുന്ന ഈ പദ്ധതി ഇനിയെങ്കിലും യഥാർഥ്യമാക്കാൻ ശ്രമിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
No comments:
Post a Comment