ചാത്തന്നൂർ :പിഞ്ചു കുട്ടികൾക്ക് ഭീഷണിയായി അംഗൻവാടി പരിസരത്ത്
തെരുവ് നായ്ക്കൾ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
മയ്യനാട് പഞ്ചായത്തിലെ
മുക്കം പന്ത്രണ്ടാം വാർഡിലെ അംഗനവാടിയുടെ പരിസരത്താണ്
തെരുവ് നായ്ക്കൾ തബടിച്ചിരിക്കുന്നത്.
അംഗൻവാടിയുടെ വരാന്തകളിൽ തെരുവ് നായ്ക്കൾ പ്രസവിച്ച് കുട്ടികളുമായി
ഇവിടെ തബടിച്ചിരിക്കുന്നത്.
പരിസരത്തെ നിരവധി കുട്ടികളാണ് ഇവിടെ അംഗനവാടിയിൽ ഉള്ളത്. കുട്ടികളുടെ സംരക്ഷണത്തിനായി
നായ്ക്കളെയും നായ്ക്കുട്ടികളെയും
അംഗൻവാടി പരിസരത്ത് നിന്നും
ഓടിച്ചു വിടലാണ് ഇവിടുത്തെ ജീവനക്കാരുടെ പ്രധാന ജോലി
നായ്ക്കുട്ടികളെ കാണുന്നതോടെ കൗതുകത്തോടെ അംഗനവാടിയിലെ കുട്ടികൾ നായ്ക്കളുടെ അടുത്തേക്ക് പോകുന്നതും വലിയ നായ്ക്കൾ കുരച്ചുകൊണ്ട് വരുന്നതും പതിവാണ്. തെരുവുനായ്ക്കളുടെ വന്ദീകരണം കടലാസിൽ മാത്രമായി ഒതുങ്ങിയതോടെയാണ് ഇത്തരത്തിൽ അംഗൻവാടികളിലേക്കും സ്കൂളുകളിലും ഈ കാഴ്ചകൾ നിത്യസംഭവമായി മാറുന്നത്.
No comments:
Post a Comment