ചാത്തന്നൂർ : വികസനസ്വപ്നങ്ങളുമായി
ചിറക്കര ഗ്രാമപഞ്ചായത്ത് പുതിയ പ്രതീഷയിൽ. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പുഞ്ചപ്പാടവും ദേശാടനപക്ഷി സങ്കേതവുമായ പോളച്ചിറ, കണ്ടൽക്കാടിന്റെ മാസ്മരിക ഭംഗി നിറഞ്ഞ മാലാക്കായൽ, ആയിരവില്ലി വെള്ളച്ചാട്ടം, താവണപൊയ്ക തുടങ്ങിയവ കൊണ്ട് പ്രകൃതി അനുഗ്രഹിച്ചു നൽകിയ പ്രദേശമാണ് ചിറക്കര.കേരള ഗാമ പോളച്ചിറ രാമചന്ദ്രൻ, കഥകളി ആചാര്യൻ ചിറക്കര മാധവൻ കുട്ടി മുൻമന്ത്രി
പി. രവീന്ദ്രൻ എന്നിവരുടെ ജന്മദേശമെന്ന പ്രസിദ്ധിയുള്ള സ്ഥലം. വിനോദസഞ്ചാരം, കാർഷികം എന്നീ മേഖലകളിൽ ഒട്ടേറെ വികസന സാധ്യതകൾ ഉളള
മാലാക്കായൽ. പോളച്ചിറഏല എന്നിവിടങ്ങളിൽ ഇക്കോ ടൂറിസം, അഡ്വഞ്ചർ ടൂറിസം, ഫാം ടൂറിസം തുടങ്ങിയവയ്ക്കു പദ്ധതികൾ നടപ്പാക്കും
@ രണ്ടു പതിറ്റാണ്ടു മുൻപു ചാത്തന്നൂർ പഞ്ചായത്ത് വിഭജിച്ചാണു ഗ്രാമപ്പഞ്ചായത്ത് രൂപീകരിച്ചത്. പഞ്ചായത്ത് രൂപീകരിച്ച കാലഘട്ടം മുതൽ ഭരിച്ചിരുന്ന ഇടതുദുർഭരണത്തിന് അറുതിവരുത്തി ഉണ്ടായ ഭരണമാറ്റത്തിന് പിന്നാലെ നിയോജക മണ്ഡലത്തിലും ഇടതുജനപ്രതിനിധിയ്ക്ക് മാറ്റം വരികയും ചെയ്തതോടെ ശുഭപ്രതീക്ഷയിലാണ് ചിറക്കരയിലെ പഞ്ചായത്ത് ഭരണസമിതിയും ചിറക്കര ദേശവും.കാർഷിക ടൂറിസം മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള സമഗ്രമായ വികസന പ്രവർത്തനങ്ങളാണ് ചിറക്കരയ്ക്ക് ആവശ്യം.പോളച്ചിറ ഏലായിൽ മുടക്കം കൂടാതെ നെൽക്കൃഷി നടപ്പാക്കുക
ക്ഷീരോൽപാദന-കാർഷിക മേഖല, വിനോദസഞ്ചാരം, പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ഉൾപ്പെടെ ഒട്ടേറെ മേഖലകളിൽ ഭാവനാപൂർണമായ പദ്ധതികൾ പഞ്ചായത്ത് മുന്നോട്ട് വയ്
ക്കുന്നുണ്ട് ഒപ്പം തന്നെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക, കാർഷിക-സാമൂഹിക മേഖലകളെ ശാക്തീകരിക്കുക തുടങ്ങി സമഗ്ര വികസനപദ്ധതിയ്ക്കാണ് ലക്ഷ്യമിടുന്നത്.
@ പോളച്ചിറ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററായി പ്രഖ്യാപിക്കണമെന്നതു
നിലവിൽ സർക്കാരിന്റെ പരിഗണനയിലാണ്.
ഇവിടം ടൂറിസം ഡെസ്റ്റിനേഷൻ സെന്ററായി പ്രഖ്യാപിക്കുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണു വിലയിരുത്തൽ.
@ പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചിറക്കരത്താഴം ഉൾപ്പെടെയുള്ള ഉൾപ്രദേശങ്ങളിലേക്കുള്ള പൊതുയാത്രാ സൗകര്യത്തിന്റെ കുറവ് പ്രധാന പ്രശ്നമാണ്
@ ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥയും പ്രതിസന്ധിയാണ്.
@ ചിറക്കരയിൽ കൃഷിയും വ്യവസായവും കോർത്തിണക്കി "വില്ലേജ്ടുറിസം" പദ്ധതി
ചിറക്കര ഗ്രാമപഞ്ചായത്തിന്റെ ടുറിസം കൃഷി മാത്‍സ്യകൃഷി അനുബന്ധ വികസനപ്രവർത്തങ്ങൾക്കൊപ്പം
കൃഷിയും വ്യവസായവും കോർത്തിണക്കി വില്ലേജ് ടുറിസവും സാമൂഹ്യക്ഷേമ ആരോഗ്യ വിദ്യാഭ്യാസ പശ്ചാത്തല മേഖലകളിൽ വലിയ മാറ്റത്തിനൊരുങ്ങുകയാണ്
ഗ്രാമപഞ്ചായത്തിന്റെ ആദ്യയോഗത്തിൽ തന്നെ ടുറിസം വില്ലേജ് നടപ്പിലാക്കാനുള്ള തീരുമാനങ്ങൾ എടുത്തിട്ടുണ്ട്
മാലാകായൽ കണ്ടൽകാടുകളിലെ ടുറിസം അന്താരാഷ്ട്രനിലവാരത്തിലേക്ക് പ്രേമോട്ട് ചെയ്യാനും കണ്ടൽകാടുകളിലേക്ക് പോകുന്ന കടവുകളിൽ അടിസ്ഥാന സൗകര്യങ്ങളും ടുറിസ്റ്റുകൾക്കായി അത്യാധുനിക സൗകര്യങ്ങളും സ്വകാര്യസംരഭകരെ ഉൾപ്പെടുത്തി ടുറിസ്റ്റ് ഹോമുകളും വീടുകളിൽ ഹോംസ്റ്റെക്ക് ലൈസൻസ് നൽകികൊണ്ട് ഹോംസ്റ്റേസൗകര്യവും പോളച്ചിറയിൽ പക്ഷി നിരീക്ഷണത്തിനായി ടവറുകളും പോളച്ചിറയുടെ 7കിലോമീറ്റർ ചുറ്റിലും ഉള്ള ബണ്ടിൽ സൈക്കിളിoഗ്, കൽനടയ്ക്ക് പാതയും പാതയുടെ ഇരുവശങ്ങളിലും പൂന്തോട്ടവും മണ്ണാത്തിപാറയിൽ പഞ്ചപാണ്ടവരുടെയും പാഞ്ചാലിയുടെയും മണ്ണാത്തിയുടെയും ശിൽപ്പവും പാർക്കും കേരളഗാമ പട്ടം നേടിയ ഗുസ്തി ഇതിഹാസവും സിനിമ നടനുമായ
പോളച്ചിറരാമ ചന്ദ്രന്റെ ഓർമ്മയ്ക്കായി സാംസ്‌കാരികനിലയവും ഗുസ്തിപരിശീലന കേന്ദ്രവും പോളച്ചിറയിൽ റോപ്പ് വേ കയാക്കിങ്, കുട്ടവഞ്ചി സഞ്ചാരവും
പോളച്ചിറയുടെയും മാലാകായലിന്റെയും കരകളിൽ ഫുഡ്‌കോർട്ടുകളും വിശ്രമകേന്ദ്രങ്ങളും കുടുംബശ്രീയെ ഉൾപ്പെടുത്തി ആരംഭിക്കുക രാവണൻപൊയ്കയിൽ രാവണന്റെ പ്രതിമയും പാർക്കും നിർമ്മിക്കും രാവണൻ പൊയ്കയിലെ പൊയ്കകൾ കേന്ദ്രികരിച്ചു നാച്ചുറൽ പാർക്ക് നിർമ്മിക്കും ആയിരവില്ലിപറ വെള്ളച്ചാട്ടം കേന്ദ്രികരിച്ചു പാർക്ക് നിർമ്മിക്കും
ചിറക്കരയിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹാർലാൽനെഹ്‌റുവിനെ വിസ്മയിപ്പിച്ച പ്രശസ്തനായ കഥകളി നടൻ ചിറക്കര മാധവൻകുട്ടിയുടെ പേരിൽ കഥകളി പഠന കേന്ദ്രവും സാംസ്‌കാരിക കേന്ദ്രവും നിർമ്മിക്കാനും ഐതിഹ്യങ്ങളിലും മണിപ്രവാളകൃതികളായ ഉണ്ണിനീലിസന്ദേശത്തിൽ പ്രതിപാദിച്ചിട്ടുള്ള നിറഞ്ഞു നിൽക്കുന്ന ബിസി 3ആം നൂറ്റാണ്ടിൽ നിർമിച്ച ചേര/ചോള /ദേശിഗ/പാണ്ട്യ സാമ്രാജ്യങ്ങളുമായി ബന്ധമുള്ള ഭാരതത്തിലെ ഏറ്റവും നീളവും വീതിയുമുളള കളരി ക്ഷേത്രമായ ചിറക്കരക്ഷേത്രം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാനും
ഉണ്ണുനീലി സന്ദേശത്തിൽ പ്രതിപാദിച്ച പ്രസിദ്ധമായ ചിറക്കര ക്ഷേത്രത്തിന്
സമീപം ഭാരതത്തിലെ ഏറ്റവും വലിയ ഭദ്ര കാളി പ്രതിമയും
ചിറക്കരയുടെ പുരാതന അയോദ്ധന സമ്പ്രദായമായ കളരി പരിശീലനകേന്ദ്രം സ്ഥാപിക്കാനും ചിറക്കരതാഴത്ത്
ശ്രീനാരായണഗുരു വന്ന് സ്നാനം ചെയ്തു ധ്യാനത്തിലിരുന്ന പൊയ്കയിൽതീർത്ഥ കുളം നവീകരിച്ചു ധ്യാനത്തിലിരുന്ന സ്ഥലത്ത് ധ്യാനമണ്ഡപം സ്ഥാപിക്കാനും വിളപ്പുറത്ത് പ്രശ്‌സ്ത കവിയും
മാധ്യമ പ്രവർത്തകനുമായ
ചാത്തന്നൂർ മോഹന്റെ സ്മാരകം നിർമ്മിക്കാനും
ഇവയെല്ലാം സംയോജിപ്പിച്ചു കൊണ്ടാണ്
"വില്ലേജ്ടുറിസം "പദ്ധതി നടപ്പിലാക്കുന്നത്
@ വികസനപ്രവർത്തനങ്ങൾ
ചിറക്കര പ്രൈമറി ഹെൽത്ത് സെന്റർ കുടുംമ്പാരോഗ്യ കേന്ദ്രമാക്കി
ഉയർത്തുന്നതിനും
പഞ്ചായത്ത് കാര്യാലയത്തിന്
അനുബന്ധമായി ഒരു ബഹുനില മന്ദിരം
ചിറക്കര മൃഗശുപത്രി സബ്സെന്റർ
ബഡ്‌സ് സ്കൂളിന് പുതിയ കെട്ടിടം
രാവണൻ പൊയ്ക കുടിവെള്ള പദ്ധതി
കെ ഐ പി ലിഫ്റ്റ് ഇറീഗേഷൻ പദ്ധതി
ഗ്രാമീണ റോഡുകളുടെ നിർമ്മാണം
സ്ട്രറ്റ് മെയിൻ ലൈറ്റ്കൾ
ഹൈമാസ്സ് ലൈtറ്റുകൾ,
തുടങ്ങി നിരവധി വികസനനിർദേശങ്ങളും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉല്ലാസ്കൃഷ്ണനും വൈസ്പ്രസിഡന്റ് രമ്യമനോജും ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് നൽകിയിട്ടുണ്ട്.
No comments:
Post a Comment