Friday, 29 May 2026

പരവൂർ പൊഴിക്കര ദേവീക്ഷേത്ര കവാടത്തിൽ വാഹനം ഇടിച്ചു കയറിയുള്ള അപകടം

പൊഴിക്കര ദേവിക്ഷേത്രത്തിന്റെ 
 കവാടത്തിലേക്ക് കാർ ഇടിച്ചു കയറി കവാടത്തിന് കേട്പാടുകൾ സംഭവിച്ചു 

പരവൂർ: പൊഴിക്കര ദേവിക്ഷേത്രത്തിന്റെ 
 കവാടത്തിലേക്ക് കാർ ഇടിച്ചു കയറി വഞ്ചി തകർന്നു ആർക്കും പരിക്കില്ല. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ പരവൂർ ഭാഗത്ത് നിന്നും അമിതവേഗത്തിൽ വന്ന കാർ ക്ഷേത്രത്തിന് മുന്നിലെ വളവിൽ വച്ച് നിയന്ത്രണം വിട്ട് ക്ഷേത്രത്തിന്റെ കവാടത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വഞ്ചി തകരുകയും കവാടത്തിന് കേട് പാടുകൾ സംഭവിക്കുകയും ചെയ്തു.കാർ യാത്രക്കാർക്ക് പരിക്കില്ല. ക്ഷേത്രത്തിന്റെ ഉപദേശകസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ പോലിസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

@ പരവൂർ -പൊഴിക്കര റോഡിലെ 
കൊടും വളവ് ഡ്രൈവർമാരുടെ പേടിസ്വപ്നമാവുന്നു

 പരവൂർ -പൊഴിക്കര റോഡിലെ 
കൊടും വളവ് ഡ്രൈവർമാരുടെ പേടിസ്വപ്നമാവുന്നു.  പരവൂർ നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്നവർ ആശ്രയിക്കുന്ന പരവൂർ -കൊല്ലം തീരദേശ റോഡിലെ പൊഴിക്കര ക്ഷേത്രത്തിന് മുന്നിലെ വലിയ വളവായ 
എൽ ' ഷേപ് വളവാണ് ഇത് 
ഇവിടെ നിന്നാണ് തീരദേശ റോഡിലേക്ക് 
 തിരിയുന്നതും.പരവൂർ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ തീരദേശ 
റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് പതിവായി അപകടം ഉണ്ടാകുന്നത്. അതോടൊപ്പം തിരിച്ചു തീരദേശ റോഡിൽ നിന്നും പരവൂർ  റോഡിലേക്ക് പ്രവേശിക്കുമ്പോഴും അപകടം പതിവാണ്. വളവായതിനാൽ എതിർദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതാണ് പ്രധാന പ്രശ്‌നം. സൂചന ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമായി മാറുന്നുണ്ട്. വളവ് നിവർത്താൻ സ്ഥലം ഏറ്റെടുക്കുകയാണ് ഏക പോംവഴി. പിഡബ്ല്യുഡി റോഡ് വിഭാഗം ഇതിനുള്ള നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് 
നാട്ടുകാർ നിവേദനം നൽകിയെങ്കിലും 
അധികാരികൾ തിരിഞ്ഞു നോക്കിയിട്ടില്ല 
കൂടുതൽ അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള സുരക്ഷാ നടപടികൾ ഉണ്ടാവണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

 



 

No comments:

Post a Comment