കേരളത്തില്‍ ബി.ജെ.പി.യുടെ വോട്ടില്‍ വന്‍ വര്‍ധന: മൊത്തം വോട്ട് 19.44ലക്ഷം...
ആറ് സീറ്റുകളില്‍ ഒരുലക്ഷത്തിലേറെ വോട്ട്
ദേശീയതലത്തില്‍ നരേന്ദ്രമോദിയുട നേതൃത്വത്തില്‍ നടത്തിയ തേരോട്ടത്തില്‍ കേരളത്തിലും ബി.ജെ.പി.യുടെ വോട്ട് വിഹിതത്തില്‍ വന്‍വര്‍ധന.
ഇത്തവണ 20 ലോക്‌സഭാ മണ്ഡലങ്ങളിലുംകൂടി ബി.െജ.പി. നേടിയത് 19,44,204 വോട്ടാണ്. ഇത് മൊത്തം പോള്‍ചെയ്ത വോട്ടിന്റെ 10.83 ശതമാനമാണ്.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ വോട്ടുവിഹിതം 6.4 ശതമാനവും 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 6.06 ശതമാനവുമായിരുന്നുവെന്ന് കാണുമ്പോഴാണ് ഇക്കുറി നേടിയ വോട്ട് വര്‍ധനയുടെ വ്യാപ്തി വ്യക്തമാകുക
.
മൊത്തം വോട്ടിലുണ്ടായ വര്‍ധനയ്ക്ക് പുറമേ, ഇതാദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി. ഒന്നാമതെത്തി.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെട്ട തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണിത്.
തിരുവനന്തപുരത്ത് 2,82,336 വോട്ടാണ് ബി.ജെ.പി. നേടിയത്. ഇതിനുപുറമെ അഞ്ച് മണ്ഡലങ്ങളില്‍ക്കൂടി ബി.ജെ.പി. ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒന്നേകാല്‍ലക്ഷം വോട്ടുനേടിയ കാസര്‍കോട്ട് ഇത്തവണ ബി.ജെ.പി. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ നേടിയത്. 1,72,826 വോട്ടാണ്.
കഴിഞ്ഞതവണ 89,567 വോട്ടുനേടിയ കോഴിക്കോട് ഇത്തവണ ബി.ജെ.പി.യുടെ 1,15,760 ആയി.
കഴിഞ്ഞതവണ 56,294 വോട്ടുനേടിയ പത്തനംതിട്ടയിലും ബി.ജെ.പി.യുടെ വോട്ടില്‍ ഇരട്ടിയിലേറെ വര്‍ധനയുണ്ടായി. 1,38,954 വോട്ട്.
പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലും ബി.ജെ.പി. ഒരുലക്ഷത്തിലേറെ വോട്ടുപിടിച്ചു.
ആറ്റിങ്ങലില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 47,620 വോട്ടുനേടിയ സ്ഥാനത്ത് ഇത്തവണ അവര്‍ക്ക് 90,528 വോട്ട് ലഭിച്ചു.
Next Mission 71+ In Kerala
No comments:
Post a Comment