Sunday, 18 May 2014

ശിവനെ ജ്യോതിർലിംഗ ഭാവത്തിൽ ആരാധിക്കുന്ന 12 ശിവ ക്ഷേത്രങ്ങളും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളും



ശിവനെ ജ്യോതിർലിംഗ ഭാവത്തിൽ ആരാധിക്കുന്ന 12 ശിവ ക്ഷേത്രങ്ങളുംഅവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളും 



സോമനാഥ് : --പ്രഭാസം, ഗുജറാത്ത്

മല്ലികാർജ്ജുനൻ ശ്രീശൈലം, ആന്ധ്രാ പ്രദേശ്

മഹാകാലേശ്വർ ഉജ്ജയിനി, മദ്ധ്യ പ്രദേശ്

ഓംകാരേശ്വർ ഇൻഡോർ, മദ്ധ്യ പ്രദേശ്

കേദാർനാഥ് കേദാർനാഥ്, ഉത്തരാഖണ്ഡ്

ഭീമാശങ്കർ പൂന, മഹാരാഷ്ട്ര

വിശ്വനാഥ് ബനാറസ്, ഉത്തർപ്രദേശ്

ത്രയംബകേശ്വർ നാസിക്ക്, മഹാരാഷ്ട്ര

രാമേശ്വർ രാമേശ്വരം, തമിഴ്‌നാട്

ഗ്രിഷ്നേശ്വർ എല്ലോറ, മഹാരാഷ്ട്ര

വൈദ്യനാഥ് പർളി, മഹാരാഷ്ട്ര

നാഗേശ്വർ ദ്വാരക, ഗുജറാത്ത്

സോമനാഥൻ

ഈ ക്ഷേത്രം ഗുജറാത്തിലെ സൗരാഷ്ട്രയിലുള്ള പ്രഭാസ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. ഈ ക്ഷേതം ഭാരതീയ സംസ്കാരത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

മഹാകാലേശ്വരൻ

മഹാകാലേശ്വര ക്ഷേത്രം മദ്ധ്യപ്രദേശിലെ പുരാതന നഗരമായ അവന്തി അഥവാ ഉജ്ജെയിനിൽ സ്ഥിതി ചെയ്യുന്നു.

ഭീംശങ്കർ

ത്രിപുരാസുര വധവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം മഹാരാഷ്ട്രയിലെ പൂനക്കടുത്തുള്ള സഹ്യാദ്രി കുന്നുകളിൽ സ്ഥിതി ചെയ്യുന്നു.

ത്രയംബകേശ്വർ

മഹാരാഷ്ട്രയിലെ നാസിക്കിനടുത്താണു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗോദാവരി നദി ക്ഷേത്ര പരിസരത്തു നിന്നാണു ഉദ്ഭവിക്കുന്നതു.

രാമേശ്വർ

തമിഴ്നാടിനു തെക്കേ അറ്റത്തുള്ള രാമേശ്വര ദ്വീപിൽ സ്ഥിതി ചെയ്യുന്നു. സേതുബന്ധനം ഇതിനടുത്താണു.

ഓംകാരേശ്വർ

മദ്ധ്യപ്രദേശിലെ നർമ്മദാ നദീ തീരത്തുള്ള ദ്വീപിൽ ഈ അമലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

വൈദ്യനാഥൻ

ജാർഖണ്ഡ് ദിയോഗാർഹിൽ ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

മല്ലികാർജ്ജുനൻ

ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ കാണപ്പേടുന്ന ശ്രീ ശൈലം മല്ലികാർജ്ജുന ക്ഷേത്രം ശില്പ്പകലകൾ കൊണ്ട് പ്രസിദ്ധമാണു.

കേദാർനാഥ്

ഹിമാലയത്തിൽ മഞ്ഞിനാൽ മൂടി കാണപ്പെടുന്ന ഈ ക്ഷേത്രം വർഷത്തിൽ ആറു മാസം മാത്രമേ തറക്കുകയുള്ളു. ഹിമാചൽ പ്രദേശ്‌ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം നിർമ്മിച്ചത് ആദി ശങ്കരാചാര്യരാണു.

വിശ്വനാഥൻ

ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധം ഈ ക്ഷേത്രമാണു. ഉത്തർപ്രദേശിലെ ബനാറസിൽ (കാശി / വാരണാസി) സ്ഥിതി ചെയ്യുന്നു.

നാഗേശ്വർ

ഗുജറാത്തിലെ ദ്വാരകക്ക് സമീപം സ്ഥിതി ചെയ്യുന്നു.

ഗ്രിഷ്നേശ്വർ
മഹാരാഷ്ട്രയിലെ എല്ലോറ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ശിലാലിഖിതങ്ങൾ ഇവിടെ കാണാം

No comments:

Post a Comment