95 കാരിയെ മക്കള്‍ തെരുവില്‍ ഉപേക്ഷിച്ചു
വിവാദമായതോടെ കൂട്ടിക്കൊണ്ടുപോയി
മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമായി സരസ്വതിയുടെ കുടുംബത്തില്‍ അംഗങ്ങള്‍ നാല്പതിലേറെപ്പേര്. എന്നിട്ടും തൊണ്ണൂറ്റിഅഞ്ച് പിന്നിട്ട ഈ അമ്മയെ നോക്കാന്‍ മാത്രം ആരുമില്ലാതായി.
അവസാന ആശ്രയമായിരുന്ന മകള്‍ കൈയിലുണ്ടായിരുന്ന ആയിരം രൂപയും പിടിച്ചുവാങ്ങിയ ശേഷം വൃദ്ധമാതാവിനെ തെരുവിലേയ്ക്ക് ആട്ടിപ്പായിച്ചു. ഒരിറ്റ് വെള്ളമോ, ഭക്ഷണമോ ഇല്ലാതെ തെരുവില്‍ അലഞ്ഞ സരസ്വതിക്ക് ഒടുവില്‍ പൂജപ്പുര വൃദ്ധസദനം തണലായി. സംഭവം വിവാദമായതിനെ തുടര്‍ന്ന് മക്കള്‍ ഉപേക്ഷിച്ച സരസ്വതിയെ ചെറുമക്കള്‍ വൈകിട്ടോടെ എത്തി കൂട്ടിക്കൊണ്ടുപോയി.
ജഗതി, കണ്ണേറ്റ്മുക്കില്‍ ഒറ്റമുറി വീട്ടില്‍ കഴിഞ്ഞിരുന്ന സരസ്വതിയാണ് മക്കള്‍ കൈവിട്ടതോടെ തെരുവിലേയ്ക്ക് ഇറങ്ങേണ്ടിവന്നത്. അഞ്ച് മക്കളും അവരുടെ മക്കളും ചെറുമക്കളും ഉണ്ടായിട്ടും സരസ്വതിക്ക് തലചായ്ക്കാന്‍ അവസാനം പൂജപ്പുര വൃദ്ധസദനം വേണ്ടിവന്നു. കാഴ്ചയും കേള്‍വിയും ഭാഗികമായി നഷ്ടപ്പെട്ട സരസ്വതിയെ തിരുമലയ്ക്ക് സമീപം കണ്ട നാട്ടുകാര്‍ പൂജപ്പുര പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വൃദ്ധസദനത്തില്‍ എത്തിച്ചത്.
കണ്ണേറ്റ്മുക്കിലെ ഒറ്റമുറി വീട്ടില്‍ താമസിച്ചിരുന്ന സരസ്വതി ജഗതിയിലെ മകളുടെ വീട്ടിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം. എന്നാല്‍ ഇവിടെ വെച്ച് ചെറുമകള്‍ സരസ്വതിയുടെ കൈയിലുണ്ടായിരുന്ന വാര്‍ധക്യകാല പെന്‍ഷനായി കിട്ടിയ ആയിരം രൂപ പിടിച്ചു വാങ്ങിയ ശേഷം ഇവിടെ നിന്ന് ശനിയാഴ്ച ഇറക്കിവിട്ടു. ഇവിടെ വെച്ച് സരസ്വതിക്ക് ദേഹോപദ്രവം ഏല്‍ക്കേണ്ടിവന്നതായി വൃദ്ധസദനത്തിലിരുന്ന് കൊണ്ട് കരഞ്ഞ്കലങ്ങിയ കണ്ണുമായി സരസ്വതി പറഞ്ഞു. വൃദ്ധസദനത്തിലെത്തിയ സരസ്വതിയെ മുറിയിലേയ്ക്ക് മാറ്റി. ഇതിനിടെ ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത പരന്നതോടെ ബന്ധുക്കള്‍ പൂജപ്പുര പോലീസ് സ്റ്റേഷനില്‍ എത്തി.
തുടര്‍ന്ന് ചെറുമക്കള്‍ വൃദ്ധസദനത്തില്‍ എത്തി സരസ്വതിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആര്.ഡി.ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വൃദ്ധസദനം സൂപ്രണ്ട് റഷീദബീഗം പറഞ്ഞു.

No comments:
Post a Comment