രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം, തിരുവനന്തപുരം വിഭാഗുകളുടെ കുറിച്ചിയില്‍ നടന്ന പ്രഥമ സംഘശിക്ഷാവര്‍ഗ്ഗിന്റെ സമാപനത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് രാജ്യത്തിന്റെ ഏകത്വത്തിന് ആവശ്യമാണ്. ഏകീകൃതസിവില്‍കോഡ് നടപ്പാക്കണമെന്ന് പറയുന്നവരെ വര്ഗ്ഗീയവാദികളെന്നുംഎതിര്ക്കുന്നവരെ മതേതരവാദികളെന്നും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നത് മതനിരപേക്ഷതയുടെ നിഷേധമാണെന്ന ധാരണ ഇന്നുണ്ട്.
ഇത് രാജ്യത്തിന്റെ ഏകത്വത്തിന് ആവശ്യമാണ്. ഏകീകൃതസിവില്‍കോഡ് നടപ്പാക്കണമെന്ന് പറയുന്നവരെ വര്ഗ്ഗീയവാദികളെന്നുംഎതിര്ക്കുന്നവരെ മതേതരവാദികളെന്നും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നത് മതനിരപേക്ഷതയുടെ നിഷേധമാണെന്ന ധാരണ ഇന്നുണ്ട്.
ഇന്ത്യയുടെ ദേശീയതയെ സംബന്ധിച്ചിടത്തോളം കടുകിടെ വ്യതിചലിക്കാത്ത സാമൂഹ്യസാംസ്കാരിക സംഘടനയാണ് ആര്‍എസ്എസ്. സംഘടന എന്ന നിലയില്‍ ആര്‍എസ്എസ്സിന് ഉള്ള ഏറ്റവും വലിയ പ്രത്യേകത രാഷ്ട്രീയമില്ല എന്നതാണ്. അതിലെ അംഗങ്ങള്‍ക്ക് ഒരു പക്ഷേ രാഷ്ട്രീയം ഉണ്ടാകാമെങ്കിലും സംഘടനയെന്ന നിലയില്‍ രാഷ്ട്രീയനിലപാടുകള്‍ പരസ്യപ്പെടുത്തുകയോ പ്രസംഗിക്കുകയോ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യനിര്മ്മാണത്തിന് ഉപയുക്തമായ ആശയങ്ങളുടെ ഉള്ക്കൊള്ളലായിരിക്കണം വിദ്യാഭ്യാസമെന്ന് മുഖ്യപ്രഭാഷണത്തില്‍ ഗോപാലന്‍കുട്ടിമാസ്റ്റര്‍ പറഞ്ഞു. ഔപചാരിക മേഖലയില്‍ നടക്കാത്ത ഈ വിദ്യാഭ്യാസമാണ് സംഘത്തിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.
വര്‍ഗ്ഗ് കാര്യവാഹ് പി.പി. ഗോപി, വര്‍ഗ്ഗ് അധികാരി കെ.എം. രവീന്ദ്രനാഥ്, പ്രാന്ത പ്രചാരക് പി.ആര്. ശശിധരന്, പ്രാന്തീയബൗദ്ധിക് പ്രമുഖ് കെ.ബി. ശ്രീകുമാര്‍, പ്രാന്തീയ പ്രചാര്‍പ്രമുഖ് എം. ഗണേഷ്, പ്രാന്ത സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം, പ്രാന്ത സഹവ്യവസ്ഥാ പ്രമുഖ് ടി.എസ്. അജയന് സഹപ്രാന്ത ബൗദ്ധിക് പ്രമുഖ് പ. സന്തോഷ്, കോട്ടയം വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന്, കിസാന്‍ സംഘ് സംസ്ഥാന സംഘടനാ സെക്രട്ടറി സുധര്‍മ്മന്‍, ക്ഷേത്രീയപ്രചാര്പ്രമുഖ് ഗോവിന്ദാജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
No comments:
Post a Comment