Wednesday, 21 May 2014

”നിലനില്‍പ്പിനായുള്ള സമരം”- ആറന്മുള പ്രക്ഷോഭം നൂറാം ദിവസത്തിലേക്ക്‌






































ഒരു ഗ്രാമത്തിന്റെ തന്നെ നിലനില്‍പ്പിനെ അപകടത്തിലാക്കിയേ ക്കാവുന്ന നിര്‍ദിഷ്ട കെ.ജി.എസ് വിമാന ത്താവള പദ്ധതിക്കെതിരെയുള്ള സത്യാഗ്രഹ സമരം മേയ് 21-നു നൂറു ദിനം പിന്നിടുന്നു. ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യാഗ്രഹ സമര ത്തിലേക്ക് ഇതിനോടകം ആയിരക്കണക്കിനു പ്രമുഖര്‍ എത്തുകയും സമരത്തിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തി ട്ടുണ്ട്. പ്രശസ്ത കവ യിത്രിയും പരിസ്ഥിതി സ്‌നേഹിയുമായ സുഗത കുമാരി ടീച്ചറുടെ പിന്തുണയും ഗ്രാമ വാസികള്‍ക്ക് ആവേശം പകര്‍ന്നു.

യുണെസ്‌കോവിന്റെ പൈതൃകഗ്രാമങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ആറന്മുളയുടെ സാംസ്‌കാരിക പൈതൃകത്തെ തന്നെ അപകടത്തിലാക്കും വിധമാണ് ഈ വിമാനത്താവളത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ആറന്മുള വള്ളംകളിയും പള്ളിയോടങ്ങളും ആറന്മുളയപ്പനും ആറന്മുള കണ്ണാടി യും കണ്ണിച്ചേര്‍ന്ന ഈ സാംസ്‌കാരിക പൈതൃകത്തിന്‍ മേല്‍ ഒരു കരി നിഴലായാണ് വിമാനത്താവള പദ്ധതി വന്നത്. പ്രതിരോധ വകുപ്പിന്റെ അനുമതിയില്ലാതെ, ഒട്ടനവധി തെറ്റായ സത്യവാങ് മൂലം സമര്‍പ്പിച്ചും വ്യാജ രേഖ ചമച്ചുമൊക്കെ ഈ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ കെ.ജി.എസും രാഷ്ട്രീയ ലോബി കളും ശ്രമം തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമായി. എന്നാല്‍ സ്വന്തം നിലനില്‍പ്പാണ് അപകടത്തിലാകുന്നതെന്ന് തിരിച്ചറി ഞ്ഞ ഗ്രാമവാസികള്‍ ഒറ്റക്കെട്ടായി ശ്രീ കുമ്മനം രാജശേഖരനു പിന്നില്‍ അണി നിരന്നതോടെ കെ.ജി.എസിന്റെ പത്തി താണു. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി ജനങ്ങള്‍ വിമാനത്താവള പദ്ധതിക്കെതിരെ അണിനിരന്നതോടെ വിമാനത്താവളത്തിനു പിന്തുണയുമായി രംഗത്തെത്തിയ രാഷ്ട്രീയ – മത നേതാക്കളും അങ്കലാപ്പിലായി. ഈയിടെ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പോലും യു.ഡി.എഫിന്റെ നിലപാടിനുള്ള ശക്തമായ മറുപടിയാണ്.

    കാവും കുളങ്ങളും ഒക്കെ നിലനിര്‍ത്തുകയും പ്രകൃതി ശക്തികളെ ആരാധിക്കുകയും ചെയ്ത ഭാരതീയ സമൂഹം യഥാര്‍ത്ഥ ത്തില്‍ സമ്പൂര്‍ണ്ണ ജീവജാലങ്ങളുടെ നിലനില്‍പ്പ് തന്നെയാണ് അതിലൂടെ ലക്ഷ്യമാക്കിയത്. വികസനത്തിന്റെ പേരില്‍ ഭൂമിക്കൊരു ചരമഗീതം കുറിക്കാനിറങ്ങിയവര്‍ക്കുള്ള ശക്തമായ താക്കീതു കൂടിയാണ് സമരപന്തലില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന ജനപങ്കാളിത്തം. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനം അത് എത്ര തന്നെ ലാഭകരമായാലും വേണ്ടതില്ല എന്ന സന്ദേശം എന്നാണോ കേരള ജനത നെഞ്ചേറ്റുന്നത് അന്നായിരിക്കും ഈ പ്രതിഷേധസമരത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം സാര്‍ത്ഥകമാകുന്നത്.

No comments:

Post a Comment