Friday, 9 May 2014

ഇന്ന് ഗോപാല കൃഷ്ണ ഗോഖലേ ജന്‍മദിനം.


സ്വാതന്ത്ര്യസമര നേതാവും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവുമായ ഗോപാലകൃഷ്ണ ഗോഖലെ (മേയ് 9, 1866–ഫെബ്രുവരി 19, 1915) . പഴയ ബോംബേ സംസ്ഥാനത്തിൽ രത്നഗിരി ജില്ലയിലുള്ള കോട്ലകിൽ 1866 മേയ് 9-ന് ജനിച്ചു. വളരെ ക്ലേശിച്ചു വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം സ്കൂൾ അദ്ധ്യാപകനായും കോളേജ് പ്രൊഫസറായും ജോലി നോക്കി. സർവന്റ്സ് ഓഫ് ഇൻഡ്യാ സൊസൈറ്റി എന്ന സംഘടന അദ്ദേഹം സ്ഥാപിയ്ക്കുകയുണ്ടായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നതിനോടൊപ്പം സാമൂഹ്യപരിഷ്കരണത്തിനും ഗോഖലെ ഊന്നൽ നൽകി. ലക്ഷ്യം നേടാനുള്ള പ്രയാണത്തിൽ അഹിംസ എന്ന തത്വത്തേയാണ് അദ്ദേഹം മുറുകെ പിടിച്ചിരുന്നത്.

പഴയ ബോംബെ പ്രസിഡൻസി സംസ്ഥാനത്തിൽ ഒരു ചിത്പവൻ ബ്രാഹ്മീണകുടുംബത്തിലാണ് ഗോഖലെ ജനിച്ചത്. വളരെ ദരിദ്രമായ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്, എന്നിരിക്കിലും നല്ല ഒരു ജോലി ലഭിക്കുന്നതിനുവേണ്ടി മെച്ചപ്പെട്ട വിദ്യാഭ്യാസം ഗോഖലേക്കു നൽകുവാൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ശ്രദ്ധിച്ചു. 1884 ൽ പ്രശസ്തമായ എൽഫിൻസ്റ്റൺ കോളേജിൽ നിന്നും ഗോഖലെ ബിരുദം സമ്പാദിച്ചു. അക്കാലഘട്ടത്തിൽ ബിരുദം കരസ്ഥമാക്കിയ അപൂർവ്വം ചില വ്യക്തികളിൽ ഒരാളായിരുന്നു ഗോഖലെ. ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു ഗോഖലെ

No comments:

Post a Comment