പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം സിപിഎമ്മിനു ഏറെ നിര്‍ണായകമെന്നു പറഞ്ഞതു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ്. അതക്ഷരംപ്രതി ശരിയാണെന്നു തോന്നിക്കുംവിധമാണു വോട്ടെടുപ്പിനു ശേഷമുള്ള സിപിഎമ്മിലെ ആഭ്യന്തര കാര്യങ്ങള്‍. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു പരാജയം സംഭവിച്ചുവെന്നുള്ളതു ആരും അംഗീകരിക്കുന്ന കാര്യമാണ്. എന്നാല്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇതു പുതിയ കാര്യമല്ല.
പാര്‍ട്ടിക്കു സീറ്റ് കുറയുമ്പോഴും പ്രധാന നേതാക്കള്‍ ലോക്‌സഭയിലെത്താത്തപ്പോഴും ഇത്രയും വലിയ രാഷ്ട്രീയ പ്രതിസന്ധി സിപിഎമ്മിനു ഇതുവരേയും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന നാള്‍ മുതല്‍ സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയം കുഴഞ്ഞുമറിയുകയാണ്. എന്തിനും ഏതിനും കാരണങ്ങള്‍ കണ്ടെത്താന്‍ മിടുക്കുകാട്ടുന്ന നേതാക്കള്‍ ഇപ്പോള്‍ വല്ലാത്ത പ്രതിസന്ധിയിലാണ്. ദേശീയ തലത്തില്‍ സിപിഎമ്മിനേറ്റ തിരിച്ചടി പാര്‍ട്ടിയുടെ അഖിലേന്ത്യ നേതൃത്വത്തെപ്പോലും ആശയക്കുഴപ്പത്തില്‍ എത്തിച്ചെങ്കില്‍ കേരളത്തില്‍ അതിനേക്കാള്‍ പ്രതിസന്ധിയിലാണു പാര്‍ട്ടി നേതൃത്വം.
പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയുടെ കൊല്ലത്തെ തോല്‍വി സംസ്ഥാന പാര്‍ട്ടിയുടെ ഗ്രൂപ്പ് സമവായങ്ങളിലടക്കം മാറ്റം വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പുപ്പില്‍ സംസ്ഥാനത്തു മെച്ചപ്പെട്ട വിജയം നേടാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംഘവും. ഇതിനായി കേരളത്തിലെ പാര്‍ട്ടിയെ യുദ്ധസജ്ജമായി രംഗത്തിറക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനേക്കാള്‍ ഉത്സാഹം കാട്ടിയതു പ്രകാശ് കാരാട്ടാണ്.
സിപിഎം സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ മുന്‍നിരയിലിറക്കിയാണു കാരാട്ടു പാര്‍ട്ടിക്കു വേരോട്ടമുള്ള കേരളത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സിപിഎം സംസ്ഥാന നേതൃത്വവും വിഎസും രണ്ടു വഴിക്കായിരുന്നു. ഇതിന്റെ ഫലം സിപിഎം നന്നായി കേരളത്തില്‍ അനുഭവിച്ചറിഞ്ഞതാണ്. ഇക്കുറി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചു ഒറ്റക്കെട്ടായി സിപിഎമ്മും എല്‍ഡിഎഫും തെരഞ്ഞെടുപ്പിനെ നേരിട്ടു.
ദേശീയതലത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദലായുള്ള മൂന്നാം മുന്നണി കെട്ടിപ്പെടുക്ക എന്നതായിരുന്നു സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. ഇതിനു ശക്തിയേകാന്‍ ഉതകുന്ന തരത്തിലായിരുന്നു കേരളത്തിലെ പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും. പശ്ചിമബംഗാളില്‍ നിലവിലെ സാഹചര്യം പാര്‍ട്ടിക്കു ഗുണകരമാകില്ലെന്നു കണ്ട സിപിഎം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധ മുഴുവന്‍ കേരളത്തിലായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം ആദ്യഘട്ടത്തില്‍ ശക്തമായ ഇടപെടലാണു പ്രകാശ് കാരാട്ട് നടത്തിയത്.
സംസ്ഥാന നേതൃത്വത്തേയും പിണറായി വിജയനേയും വിശ്വാസത്തിലെടുത്തുതന്നെയാണു കാരാട്ട് കാര്യങ്ങള്‍ നീക്കിയത്. എന്നാല്‍ അദ്ദേഹത്തിനു കേരളത്തില്‍ വീണ്ടും പിഴച്ചൂവെന്നാണു തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ ഒരിക്കല്‍കൂടി വ്യക്തമാകുന്നത്. സിപിഎമ്മിനേയും മൂന്നാംമുന്നണിയേയും ലോക്‌സഭയില്‍ നയിക്കാന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയെ മത്സരിപ്പിക്കാന്‍ തീരുമാനമെടുത്തതു പിണറായി വിജയനോ വി.എസ് അച്യുതാനന്ദനോ ആയിരുന്നില്ല.
സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടും പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ളയുടെ അനുഗ്രഹാശിസുകളോടെയുമായിരുന്നു കുണ്ടറയിലെ എംഎല്‍എയായ ബേബി കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ബേബി വിജയിക്കുന്ന കാര്യത്തില്‍ സിപിഎമ്മിനു പൂര്‍ണ വിശ്വാസമായിരുന്നു. എന്നാല്‍ ആര്‍എസ്പി പുതിയ ചരിത്രത്തിന്റെ ഭാഗമായതോടെ ബേബിയുടെയും സിപിഎമ്മിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റി.
എല്‍ഡിഎഫിന്റെ മുഖമായിരുന്ന എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലത്തു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതോടെ ബേബിയുടെയും സിപിഎമ്മിന്റെയും കണക്കുകൂട്ടലുകള്‍ പിഴച്ചു. തെരഞ്ഞെടുപ്പു പ്രചരണത്തില്‍ അടവുകള്‍ പിഴച്ചുതുടങ്ങിയ സിപിഎമ്മിനു പ്രചരണത്തിന്റെ എല്ലാ തലത്തിലും താളം തെറ്റി. ഒടുവില്‍ ബേബിയുടെ സാക്ഷാല്‍ വിജയേട്ടന്‍ തന്നെ കൊല്ലത്തു പണികൊടുത്തു. പരനാറിയെന്നു താന്‍ അഭിസംബോധന ചെയ്തതു പ്രേമചന്ദ്രന്‍ മനസിലാക്കിയതിലെ പിഴവാണെന്നായിരുന്നു പിണറായി ആദ്യഘട്ടത്തില്‍ പറഞ്ഞുനീങ്ങിയത്.
പ്രേമചന്ദ്രനെയല്ലെങ്കില്‍ പിന്നെ ബേബിയെയാണോ എന്നു ചോദിച്ചപ്പോഴാണു പിണറായിക്കു കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കേണ്ടി വന്നത്. ഇപ്പോള്‍ ആ സംശയവും ബേബിയടക്കം നീങ്ങിയെന്നാണു കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പ്രത്യക്ഷമായി പിണറായി വിജയനെതിരെ നീങ്ങാനുള്ള രാഷ്ട്രീയ ശേഷി പാര്‍ട്ടിക്കുള്ളില്‍ ബേബിക്കില്ല. പാര്‍ട്ടിക്കുള്ളില്‍ പിണറായിക്കെതിരെ പടനയിക്കാന്‍ ബേബി തയ്യാറായാലും ആരൊക്കെ കൂടെയുണ്ടാകുമെന്നുള്ളത് ചോദ്യചിഹ്നമായി ശേഷിക്കുന്നു. തന്റെ പഴയ ഗുരുനാഥന്‍ വി.എസ് അച്യുതാനന്ദനുമായി ചില സ്വകാര്യ സംഭാഷണങ്ങള്‍ അടുത്തിടെ നടത്തിയെങ്കിലും അദ്ദേഹം മനസുതുറന്നിട്ടില്ല.
കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്നാണു എസ്.ശര്‍മയും ചന്ദ്രന്‍പിള്ളയടക്കമുള്ള ബേബിയുടെ പഴയ സുഹൃത്തുക്കളുടെ നിലപാട്. ഇതുതന്നെയാണു വിഎസിന്റേതും. കൊല്ലത്തെ പിണറായിയുടെ പരനാറി പ്രയോഗം സിപിഎം സംസ്ഥാന രാഷ്ട്രീയത്തില്‍ വരും ദിനങ്ങളില്‍ കൂടുതല്‍ ഉള്‍പ്പാര്‍ട്ടി പോരിനു കളമൊരുങ്ങുമെന്നുള്ളതു തീര്‍ച്ചയാണ്.
എന്നാല്‍ നിലവിലെ ഗ്രൂപ്പ് സമവായങ്ങളില്‍ ഏതുതരത്തിലുള്ള മാറ്റങ്ങളാകും ഉണ്ടാക്കുകയെന്നുള്ളത് ഇപ്പോള്‍ പ്രവചിക്കാനാകില്ല. ബേബി-തോമസ് ഐസക്ക് അച്ചുതണ്ടിനുള്ള സാധ്യതകള്‍ സിപിഎമ്മില്‍ നേരത്തേ തെളിഞ്ഞുകണ്ടിരുന്നു. ഈ കൂട്ടുകെട്ടിനു വിഎസ് വിഭാഗത്തിന്റെ പിന്തുണ തേടി തോമസ് ഐസക്ക് ശര്‍മയേയും തിരുവനന്തപുരത്തു പിരപ്പന്‍കോടു മുരളിയേയും നേരത്തേ സമീപിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ തെളിഞ്ഞുവരട്ടേയെന്നായിരുന്നു വിഎസ് പക്ഷ നേതാക്കളുടെ മറുപടി.
ഇപ്പോള്‍ ബേബിയുടെ കൊല്ലത്തെ തോല്‍വിയോടെ വിഎസ് പക്ഷവുമായി ചേര്‍ന്നുള്ള പുതിയ ഗ്രൂപ്പ് സമവായത്തിനു നേരമായെന്ന സൂചനയാണു സിപിഎമ്മില്‍ തെളിഞ്ഞുകാണുന്നത്. വരും ദിവസങ്ങളില്‍ പതിനാറം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന്റെ ദേശീയ രാഷ്ട്രീയത്തിലും സര്‍വോപരി സംസ്ഥാന രാഷ്ട്രീയത്തിലും ഏറെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ക്കും അതുവഴി കൂടുതല്‍ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയ വ്യതിയാനങ്ങള്‍ക്കും ഇടയാകുമെന്നണാണു സമീപകാല രാഷ്ട്രീയ ചിത്രം വ്യക്തമാക്കുന്നത്.

No comments:
Post a Comment