ഉമ്മന്‍ചാണ്ടിയുടെ മൂത്തമകള്‍ മറിയ ഉമ്മന്‍ പുനര്‍ വിവാഹിതയായി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൂത്തമകള്‍ മറിയ ഉമ്മന്‍ പുനര്‍ വിവാഹിതയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തികച്ചും സ്വകാര്യമായ ചടങ്ങില്‍ പാളയം സ്പെന്‍സര്‍ ജംഗ്ഷനിലെ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇന്ന രാവിലെയായിരുന്നു വിവാഹം.
എറണാകുളം പുലിക്കോട്ടില്‍ പി യു ജോര്‍ജ്ജിന്റെ മകനും എഞ്ചിനീയറുമായ വര്‍ഗീസ് ജോര്‍ജാണ് വരന്. വിവാഹശേഷം ക്ലിഫ് ഹൗസില്‍ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ചെറിയ സല്‍ക്കാരവും ഒരുക്കി. ബന്ധുക്കളും അടുപ്പക്കാരുമായി ഏകദേശം 50 ലധികം പേര് ചടങ്ങില്‍ പങ്കെടുത്തതായിട്ടാണ് റിപ്പോര്‍ട്ട്.
No comments:
Post a Comment