Saturday, 3 May 2014

ഇന്ന് മെയ്‌ 4 സഖാവ് റ്റി.പി ചന്ദ്രശേഖരന്‍ എന്ന ധീരനായ നേതാവിനെ 51വെട്ടുവെട്ടി കൊന്ന ദിവസം

2012 മെയ്‌ 4 വെള്ളിയാഴ്ച രാത്രി ,കേരളത്തിലെ മുണ്ടുടുത്ത സ്റ്റാലിനും കണ്ണൂരിലെ ഗുണ്ട നേതാക്കളും കോഴിക്കോട് ജില്ലയിലെ രക്ത ദാഹികളായ സഖാക്കളും കൂടി കേരളത്തിനു ഒരിക്കലും മറക്കാന് പറ്റാത്ത രീതിയല് 52 വെട്ടുകള് വെട്ടി ഒരു മനുഷ്യനെ അവസാനിപ്പിച്ചു ,പക്ഷെ അവിടെ ജീവിതം അവസാനിച്ച മനുഷ്യന്റെ ഒരു രണ്ടാം ജന്മം ആയിരുന്നു കേരളം പിന്നീടു സാക്ഷ്യം വഹിച്ചത്,ഒന്ചിയത്തും കോഴിക്കോട് ജില്ലയിലും മാത്രം അറിയപ്പെട്ടിരുന്ന ടി പി ചന്ദ്രശേഖരന് എന്നാ കമ്മ്യുണിസ്ടുകാരന് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും വികാരമായി മാറി ,കഴിഞ്ഞ രണ്ടു വര്ഷത്തിനിടയില് കമ്മ്യുണിസ്റ്റ് പാര്ടിക്കുണ്ടായ എല്ലാ തിരിച്ചടികല്ക്കും ,ഇനി നേരിടാൻ പോകുന്ന വന് പരാജയങ്ങൽക്കുമൊക്കെ നിമിത്തമായതു ഈ നീചമായ കൊലപാതകമായിരുന്നു ,മൂന്നാം വര്ഷത്തിലേക്ക് ഈ കൊലപാതകം കടക്കുന്പോള് ഇന്നും സങ്കടകരമായ കാര്യം കൊലപാതകത്തിന് ഗൂടാലോചന നടത്തിയ വന്പന്മാര് ഇപ്പോഴും കേരളത്തില് യഥേഷ്ടം പലരെയും ചീത്ത വിളിച്ചു ആര്മാധിച്ചു നടക്കുന്നു എന്നതാണ് ,നമുക്ക് പ്രത്യാശിക്കാം മുണ്ടുടുത്ത സ്റ്റാലിനും പിന്നെ അയാളുടെ കൂട്ടാളികലുമൊക്കെ ടി പി വധത്തില് ശിക്ഷ ലഭിച്ചു ജയില് ചപ്പാത്തി പരത്തുന്ന ഒരു കാലം വരുമെന്ന് .........

കൊലപാതക രാഷ്ട്രീയംകൊണ്ട് ആര്ക്കെങ്കിലും സ്ഥായിയായ ഗുണമുണ്ടാകാന് പോകുന്നില്ല. രാഷ്ട്രീയ പ്രതിയോഗികളെയും ആശയപരമായി ഭിന്നതയുള്ളവരെയും കൊന്നൊടുക്കിയതുകൊണ്ട് ഒരു പ്രസ്ഥാനത്തിനും ആശയത്തിനും വളരാനാവില്ല. രാഷ്ട്രീയത്തിന്റെയും അധികാരമോഹത്തിന്റെയും ഭ്രാന്തുപിടിച്ചവര്ക്ക് അതൊന്നും മനസിലാവില്ല. എതിരാളികളുടെ രക്തം കുടിച്ചാല് തങ്ങളുടെ ദാഹം മാറുമെന്നു കരുതുന്ന രാഷ്ട്രീയക്കാര്ക്കും പ്രസ്ഥാനക്കാര്ക്കും ഒരിക്കലും ദാഹം അടങ്ങില്ലെന്നതാണു സത്യം. എന്നെങ്കിലും തങ്ങള് കുരുങ്ങുമെന്ന് അവര് ഓര്ത്തിരുന്നാല് നന്ന്. ഭിന്നസ്വരങ്ങളെ സഹിഷ്ണുതയോടെ കാണാന് കഴിയുന്നവര്ക്കേ നേതാക്കളായിരിക്കാന് യോഗ്യതയുള്ളൂ. കാരണം, സങ്കുചിത മനസുകളില്നിന്നു മഹത്തായതൊന്നും ഉദ്ഭവിക്കില്ല. പൊതുപ്രവര്ത്തനത്തിലും രാഷ്ട്രീയത്തിലും മാന്യതയുടെ മുഖംമൂടി കുറെനാള് അണിയാന് അവര്ക്കു കഴിഞ്ഞേക്കുമെന്നുമാത്രം
ടിപി വധക്കേസില് ഇപ്പോള് വന്നിരിക്കുന്ന വിധി കൊലപാതക രാഷ്ട്രീയത്തിനുള്ള താക്കീതായി കണക്കാക്കാം. കൊലപാതകം നടത്തിയവര് ക്വട്ടേഷന് സംഘമാണെന്നതു കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ശൈലിയില് വന്നിരിക്കുന്ന മാറ്റത്തിലേക്കു വിരല് ചൂണ്ടുന്നു. രാഷ്ട്രീയ എതിരാളികളെ പ്രവര്ത്തകര്തന്നെ നേരിടുന്ന പതിവു ശൈലിയില്നിന്നു പണം മുടക്കി ക്വട്ടേഷന് സംഘത്തെ നിയോഗിക്കുന്ന രീതിയിലേക്കു കേരളത്തിലെ അക്രമരാഷ്ട്രീയം മാറുന്നു. നേതാക്കള്ക്കു രക്ഷപ്പെടാന് ഈ ക്വട്ടേഷന് തന്ത്രം സഹായകമായേക്കാം. അതുപക്ഷേ നിയമനടപടികളില്നിന്നുള്ള രക്ഷപ്പെടാന് മാത്രമാണ്.
കേസന്വേഷണത്തില് വന്ന ചില പാകപ്പിഴകളെക്കുറിച്ചു ഭരണമുന്നണിയിലെതന്നെ ചില പ്രമുഖ നേതാക്കള് പരാതിപ്പെട്ടിരുന്നു. ഗൂഢാലോചന തെളിയിക്കുന്നതില് പ്രോസിക്യൂഷന് പരാജയപ്പെട്ടതായി വിമര്ശനം ഉയര്ന്നിട്ടുണ്ട്. ശരീരത്തില് 51 വെട്ടുകള് ഏറ്റ് അതിദാരുണമായാണു ചന്ദ്രശേഖരന് കൊല്ലപ്പെട്ടത്. ഇത്രയും ക്രൂരമായൊരു കൊലപാതകം നടത്താന് ക്വട്ടേഷന് സംഘത്തെ രംഗത്തിറക്കിയവര്ക്കു ചില ലക്ഷ്യങ്ങളുണ്ടാകുമെന്നു ന്യായമായും സംശയിക്കാം. എന്നാല് കോടതിക്കു മുമ്പാകെ വന്ന വാദങ്ങളും തെളിവുകളും അക്കാര്യങ്ങളെല്ലാം സംശയാതീതമായി തെളിയിക്കാന് പര്യാപ്തമായില്ല. കുറ്റം ചെയ്തതായി കോടതി കണ്െടത്തിയിരിക്കുന്ന പാര്ട്ടി നേതാക്കള്ക്കും ടിപിയുമായി നേരിട്ടു ബന്ധമുണ്ടായിരുന്നില്ല. അതേസമയം ഗൂഢാലോചനയില് പങ്കുണ്െടന്ന് ആരോപിക്കപ്പെട്ടിരുന്ന പല നേതാക്കളും കേസില്നിന്ന് ഒഴിവാകുകയും രക്ഷപ്പെടുകയും ചെയ്തു.
കൊലപാതക രാഷ്ട്രീയം കേരളത്തിന് അപരിചിതമല്ലെങ്കിലും ആ രാഷ്ട്രീയത്തിന്റെ അതിക്രൂരമായൊരു അധ്യായമായിരുന്നു ഒഞ്ചിയത്തെ ആര്എംപി. നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം. വളരെ വേഗത്തില് മുഖ്യപ്രതികളില് പലരെയും പിടികൂടാനും സംഭവത്തിന്റെ ചുരുളുകള് അഴിക്കാനും കഴിഞ്ഞുവെന്നതായിരുന്നു കേസന്വേഷണത്തിന്റെ ഒരു പ്രത്യേകത. മാര്ക്സിസ്റ് പാര്ട്ടിയുടെ പ്രമുഖ നേതാക്കളുടെ പേരുകള് ഇതുമായി ബന്ധപ്പെട്ട വാര്ത്തകളില് വന്നതു കേസിനെ ദേശീയതലത്തില്ത്തന്നെ കുപ്രസിദ്ധമാക്കി. കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച ആ കേസില് പന്ത്രണ്ടു പ്രതികള് കുറ്റക്കാരാണെന്നു കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി കണ്െടത്തിയിരിക്കുന്നു.


No comments:

Post a Comment