Tuesday, 20 May 2014

ആര്‍ എസ എസ എന്ന മഹാ പ്രസ്ഥാനത്തിലൂടെ ഉയരങ്ങളിലേക്ക് വന്ന സംഘപുത്രന്‍

ഉഴിഞ്ഞുവച്ചൂ ജീവിതമഖിലം ജനനീ ചരണത്തിൽ...
പ്രതിഞ്ഞ ചെയ്തു പുനരഭിഭാരത വിജയ ക്കൊടിനാട്ടാം...
ഭാരത വിജയ ക്കൊടിനാട്ടാം..

ആര്‍ എസ എസ എന്ന മഹാ പ്രസ്ഥാനത്തിലൂടെ ഉയരങ്ങളിലേക്ക് വന്ന സംഘപുത്രന്‍ നരേന്ദ്ര മോദി

   
1950, സപ്തംബര്‍ 17 - ഗുജറാത്തിലെ മെഹസാന ജില്ലയിലെ വഡ്‌നഗര്‍ എന്ന ഗ്രാമത്തില്‍ ദാമോദര്‍ ദാസിന്റെയും ഹീരാബയുടെയും മൂന്നാമത്തെ മകനായി ജനനം 


1958 - ആര്‍.എസ്.എസ്സിന്റെ ബാലശാഖയില്‍ 



1966 - പത്താം ക്ലാസ് പാസ്സായി വിസ്‌നഗറില്‍ കോളേജില്‍ ചേരുന്നു 


1967 - പഠനം ഉപേക്ഷിച്ച് വീടുവിട്ടിറങ്ങുന്നു. ഹിമാലയത്തിലും ചില ആശ്രമങ്ങളിലുമായി കഴിയുന്നു


1971 - അഹമ്മദാബാദില്‍ ആര്‍.എസ്.എസ്. ആസ്ഥാനമായ ഹെഡ്‌ഗേവര്‍ ഭവനിലെത്തുന്നു


1973 - ആര്‍.എസ്.എസ്. പ്രചാരക് ആവുന്നു


1978 - ആര്‍.എസ്.എസ്സിന്റെ വഡോദര മേഖലയുടെ ചുമതല ലഭിക്കുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടുന്നു


1981 - അഹമ്മദാബാദ് മേഖലയുടെ ചുമതലയും തുടര്‍ന്ന് ഗുജറാത്ത് ഓപ്പറേഷന്‍സിന്റെ സംയുക്ത ചുമതലയും ലഭിക്കുന്നു. ഇതേസമയത്ത് ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം സമ്പാദിക്കുന്നു


1987 - ബി.ജെ.പി.യില്‍ ഗുജറാത്ത് ഓര്‍ഗനൈസിങ് സെക്രട്ടറിയാവുന്നു


1990 - അദ്വാനിയുടെ രഥയാത്രയ്ക്ക് നേതൃത്വം നല്‍കുന്നു


1991 - ബി.ജെ.പി. പ്രസിഡന്റ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രയുടെ സമ്പൂര്‍ണ ചുമതല. ബി.ജെ.പി. ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അംഗമാവുന്നു


1995 - ബി.ജെ.പി. ആദ്യമായി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായുള്ള ഭിന്നതയെ തുടര്‍ന്ന് ദേശീയ ജനറല്‍ സെക്രട്ടറിയായി ഡല്‍ഹിയിലേക്ക് മാറ്റുന്നു


1998 - ബി.ജെ.പി. വീണ്ടും ഗുജറാത്തില്‍ അധികാരത്തില്‍ വരുന്നു. കേശുഭായ് പട്ടേല്‍ മുഖ്യമന്ത്രിയാവുന്നു


2001 - ഒക്ടോബര്‍ 7-ന് കേശുഭായിയെ മാറ്റി നരേന്ദ്രമോദി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു


2002 - ഫിബ്രവരി 24 മോദി രാജ്‌കോട്ട് രണ്ടില്‍നിന്ന് എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെടുന്നു. ഫിബ്രവരി 27-ന് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ്സിന്റെ ഒരു ബോഗി കത്തുന്നു. തുടര്‍ന്ന് ഗുജറാത്തില്‍ കലാപം. ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുന്നു.


2006 - കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ എം.പി. ഇസാന്‍ ജാഫ്രിയുടെ വിധവ ഗൂഢാലോചനയില്‍ മോദിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നു


2007 - രണ്ടാം തവണ മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. ഗുജറാത്തില്‍ അധികാരത്തില്‍ വരുന്നു


2009 - സാക്കിയ ജാഫ്രിയുടെ പരാതിയെ തുടര്‍ന്ന് മോദിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി പ്രത്യേക അന്വഷണസംഘത്തെ നിയോഗിക്കുന്നു


2012 - ഫിബ്രവരിയില്‍ പ്രത്യേക അന്വേഷണസംഘം മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നു. ഡിസംബറില്‍ മൂന്നാം തവണയും മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍


2013 - ജൂണില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യപ്രചാരകനായി മോദിയെ തിരഞ്ഞെടുക്കുന്നു. സപ്തംബറില്‍ 

2014 പൊതു തിരഞ്ഞെടുപ്പിലെ ബി.ജെ.പി.യുടെ പ്രധാനമന്ത്രിയായി മോദി ഉയരുന്നു

ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലെ പതിറ്റാണ്ടിലധികമുള്ള ഭരണപരിചയവുമായാണ് നരേന്ദ്രമോദി ഭരണസിരാകേന്ദ്രമായ സൗത്ത് ബ്ലോക്കിലേക്ക് വരുന്നത്. 

മുഖ്യമന്ത്രിപദത്തില്‍ ദീര്‍ഘകാലത്തെ ഭരണപരിചയം അദ്ദേഹത്തിന് നേട്ടമായിരിക്കും. അതേസമയം, മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ വ്യക്തിയല്ല മോദി. 

കേശുഭായ് പട്ടേലിനെ മാറ്റിയശേഷം 2001-ലാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. തുടര്‍ന്നിങ്ങോട്ട് മൂന്നു തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം ബി.ജെ. പിയെ സംസ്ഥാനത്ത് അധികാരത്തിലേറ്റി. 

നേരത്തേ പ്രധാനമന്ത്രിയായ പലരും കേന്ദ്ര സര്‍ക്കാറില്‍ മന്ത്രിമാരായിരുന്ന ശേഷമാണ് രാജ്യത്തെ പ്രധാനപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ലാല്‍ബഹാദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും മൊറാര്‍ജി ദേശായിയും വി.പി. സിങ്ങും പി.വി. നരസിംഹറാവുവും ഐ.കെ. ഗുജ്‌റാളും മന്‍മോഹന്‍ സിങ്ങും കേന്ദ്രത്തിലെ വിവിധ സര്‍ക്കാറുകളില്‍ മന്ത്രിമാരായിരുന്നു. ഒരു ഭരണപരിചയവുമില്ലാതെ പ്രധാനമന്ത്രിയായവരില്‍ കെ. ചന്ദ്രശേഖറും രാജീവ് ഗാന്ധിയും എ.ബി. വാജ്‌പേയിയുമുണ്ട്. 

നരേന്ദ്രമോദിക്ക് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പ്രധാനമന്ത്രിയായത് ഐക്യ മുന്നണി സര്‍ക്കാറിനെ നയിച്ച എച്ച്.ഡി. ദേവഗൗഡയാണ്. 1996-ല്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്ന സഭയില്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് ഐക്യ മുന്നണി അധികാരത്തില്‍ വന്നത്. പ്രധാനമന്ത്രിസ്ഥാനത്തേക്ക് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവിനെയടക്കം പരിഗണിച്ച ശേഷമാണ് ദേവഗൗഡയില്‍ മുന്നണിയെത്തിയത്. പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിനെത്തുടര്‍ന്ന് കര്‍ണാടക നിയമസഭാംഗത്വം രാജിവെച്ച ഗൗഡ, രാജ്യസഭയില്‍ അംഗമായി. 
രാഷ്ട്രീയം മതിയാക്കിയ നരസിംഹറാവുവിനെ തിരികെ വിളിച്ചാണ്, 1991-ല്‍ പ്രധാനമന്ത്രിയാക്കിയത്. രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂരില്‍ കൊല്ലപ്പെട്ടതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റപ്പാര്‍ട്ടിയായി. അന്ന് വീട്ടമ്മയായി ഒതുങ്ങിക്കൂടിയിരുന്ന സോണിയാഗാന്ധിയെ നേതാവായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തുവെങ്കിലും അവര്‍ തയ്യാറായില്ല. തുടര്‍ന്ന് സോണിയയുടെകൂടി പിന്തുണയോടെ റാവുവിനെ പ്രധാനമന്ത്രിയാക്കി. ആന്ധ്രപ്രദേശിലെ നന്ദ്യാലില്‍നിന്ന് ഉപതിരഞ്ഞെടുപ്പില്‍ റാവു ലോക്‌സഭയിലെത്തി. 

മോദിയുടെ കാര്യത്തിലാകട്ടെ വഡോദരയില്‍നിന്നും വാരാണസിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിപദവും നിയമസഭാംഗത്വവും ഒഴിയണം. ലോക്‌സഭയിലും നിയമസഭയിലും ഒരേസമയം അംഗമായിരിക്കാന്‍ നിയമം അനുവദിക്കുന്നില്ല. തിരഞ്ഞെടുപ്പുഫലം വിജ്ഞാപനംചെയ്ത് 14 ദിവസത്തിനുള്ളില്‍ ഒരു സ്ഥാനം രാജിവെക്കണം. രണ്ട് മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ തിരഞ്ഞെടുക്കപ്പെട്ടാലും ഇതാണ് നിയമം. 

വഡോദരയിലും വാരാണസിയിലും ജയിച്ച മോദി ഏതെങ്കിലും ഒരെണ്ണം രാജിവെക്കണം. മോദി വാരാണസി നിലനിര്‍ത്തുമെന്ന സൂചനകളാണ് പാര്‍ട്ടികേന്ദ്രങ്ങള്‍ നല്‍കുന്നത്. 


No comments:

Post a Comment