ക്യാപ്റ്റൻ മോഡിയും 12 കളിക്കാരും
മോഡിയെന്ന ക്യാപ്റ്റനും പന്ത്രണ്ട് കളിക്കാരും ചേരുന്നതാണ് ടീം മോഡി. മന്ത്രിമാരും എം.എൽ.എമാരുമൊന്നും ഈ ടീമിൽ ഇല്ല. വിശ്വസ്തരുണ്ട്. പാർട്ടി അദ്ധ്യക്ഷൻ രാജ്നാഥ് സിംഗ്, സീനിയർ നേതാക്കളായ അരുൺ ജെയ്റ്റ്ലി, അനന്ത്കുമാർ, ഗുജറാത്തിൽ മുഖ്യമന്ത്രിയാകാനിടയുള്ള ആനന്ദിബെൻ പട്ടേൽ എന്നിവരൊക്കെ മോഡിയുടെ സ്വന്തം ആളുകളാണ്.
പക്ഷേ, ഇവരാരും ഇല്ലാത്ത ഒരു സ്വന്തം ടീം മോഡിക്കുണ്ട്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ ശേഷമുള്ള മോഡി ബ്രാൻഡിംഗ് നടത്തിയത് ഈ ടീമാണ്. ഇനി റെയ്സിനാ കുന്നിലെ സൗത്ത് ബ്ലോക്കിലുള്ള പ്രധാനമന്ത്രിയുടെ ഓഫീസിൽ ഇവരിൽ എത്ര പേരുണ്ടാകുമെന്ന് മാത്രമാണ് അറിയേണ്ടത്. ചിലരെ സ്വന്തം സംസ്ഥാനത്ത് തന്നെ ഉത്തരവാദപ്പെട്ട ചുമതലകൾ ഏൽപ്പിക്കുമെന്നും സൂചനയുണ്ട്
അമിത് ഷാ
ഗുജറാത്തിൽ മോഡി മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായിരുന്നു. മോഡിയുടെ ഏറ്റവും വിശ്വസ്തൻ. മോഡി മനസിൽ കാണുന്നത് ഷാ നടപ്പാക്കും. മോഡി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുന്നതിന് മുൻപ് തന്നെ ഷായെ പാർട്ടി ജനറൽ സെക്രട്ടറിയാക്കി. ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതലയും നൽകി. ഷാ അവിടെ ചരിത്ര വിജയം നേടിക്കൊടുത്തു.പ്ളാസ്റ്റിക്ക് ബിസിനസും പ്രിന്റിംഗുമൊക്കയായി നടന്ന ഷാ 1980കളിലാണ് മോഡിയുമായി അടുക്കുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനും സംസ്ഥാനത്തെ പ്രധാന സഹകരണ സ്ഥാപനങ്ങളും പാർട്ടി പിടിച്ചെടുത്തത് ഷായുടെ പ്രയത്നം കൊണ്ടാണ്.
വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ പ്രതിയായ ഷാ, മോഡി ഒഴിയാനിരിക്കുന്ന വഡോദര മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സൂചനയുണ്ട്
കെ. കൈലാസനാഥൻ
ഗുജറാത്തിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനാണ് കെ.കെ എന്ന് വിളിക്കുന്ന മലയാളിയായ കെ. കൈലാസനാഥൻ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. കഴിഞ്ഞ വർഷം വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ സർവീസ് രണ്ടു വർഷത്തേക്ക് നീട്ടി നൽകിസുരേന്ദ്ര പട്ടേൽ
കാക്ക എന്ന് വിളിപ്പേരുള്ള പട്ടേൽ. ബി.ജെ.പിയുടെ ഗുജറാത്ത് ഘടകം ഖജാൻജിയാണ്. ഏത് വ്യവസായിയും കാക്ക ചെന്നാൽ പണം വാരിക്കോരി നൽകും. മുൻപ് അദ്വാനിയുടെ വിശ്വസ്തനായിരുന്നു. ഇപ്പോൾ മോഡി ടീമിലെ പ്രധാനിഗിരീഷ് സി. മുർമു:
1985 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥൻ. മോഡിയുടെ ഗുജറാത്തിലെ പ്രിൻസിപ്പൽ സെക്രട്ടറി. മോഡിക്കെതിരായ കേസുകളുടെ നിയമ വശങ്ങൾ പഠിച്ചത് ഗിരീഷ് ആണ്. മോഡിയുടെ ഡൽഹിയിലെ ടീമിലും ഉണ്ടായേക്കുംഭരത് ലാൽ
ഡൽഹിയിലെ ഗുജറാത്ത് റസിഡന്റ് കമ്മിഷണർ. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഭരത് മാറുമെന്നാണ് അറിയുന്നത്.വിജയ് ചൗത്തെവാലെ
ടോറന്റ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആണ് ഈ ചെറുപ്പക്കാരൻ. നാഗ്പൂരിലെ ആർ.എസ്.എസ് കുടുംബത്തിലെ അംഗം. മോഡിയുടെ ഉപദേശകരിൽ ഒരാളാണ്.എ.കെ. ശർമ്മ
മോഡിക്ക് വികസന നായകനെന്ന പേര് നേടിക്കൊടുത്ത വൈബ്രന്റ് ഗുജറാത്ത് സമ്മേളനങ്ങളുടെ ശില്പി. 1998 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥൻ. യു.പി സ്വദേശി. എം.എൽ.എമാരുടെ ആവലാതികൾ കേൾക്കാനുള്ള സെല്ലിന്റെ ചുമതലക്കാരൻ.പ്രശാന്ത് കിഷോർ
ബ്രാൻഡ് മോഡി നടപ്പാക്കുന്നതിലെ സൂത്രധാരൻ. അമേരിക്കയിൽ നിന്ന് ഉന്നത വിദ്യാഭ്യാസം. ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പ്രശാന്ത് നടത്തിയ ശ്രമങ്ങളാണ് നിരവധി ഐ.ഐ.ടി ബിരുദധാരികളെ ജോലി രാജിവച്ച് മോഡി ബ്രാൻഡിംഗിനായി ഇറങ്ങാൻ പ്രേരിപ്പിച്ചത്.വിജയ് നെഹ്ര
ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി. ടീമിലെ പ്രായം കുറഞ്ഞ അംഗം.ഐ.ഐ.ടി ബിരുദധാരി. അടുത്ത മുഖ്യമന്ത്രിയാകാൻ സാദ്ധ്യതയുള്ള ആനന്ദിബെൻ പട്ടേലുമായും നല്ല ബന്ധം.
ത്രീ" ടെക്കീസ്
തിരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച മോഡിയുടെ ത്രിഡി പ്രചാരണം ഉൾപ്പെടെയുള്ള ഹൈടെക് വിദ്യകൾ നടപ്പാക്കിയ മൂന്നംഗ ടെക്കി സംഘം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഐ.ടി ) ഹിരേൺ ജോഷി, മുംബയിൽ നിന്നും ബാംഗ്ളൂരിൽ നിന്നുമുള്ള ടെക്കികളായ രാജേഷ് ജെയ്ൻ, ബി.ജി. മഹേഷ് എന്നിവരാണ് സംഘത്തിലുള്ളത്. ഇവർ ഡൽഹിയിയിലേക്ക് പ്രവർത്തന മേഖല മാറ്റിയേക്കും.
തിരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച മോഡിയുടെ ത്രിഡി പ്രചാരണം ഉൾപ്പെടെയുള്ള ഹൈടെക് വിദ്യകൾ നടപ്പാക്കിയ മൂന്നംഗ ടെക്കി സംഘം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഐ.ടി ) ഹിരേൺ ജോഷി, മുംബയിൽ നിന്നും ബാംഗ്ളൂരിൽ നിന്നുമുള്ള ടെക്കികളായ രാജേഷ് ജെയ്ൻ, ബി.ജി. മഹേഷ് എന്നിവരാണ് സംഘത്തിലുള്ളത്. ഇവർ ഡൽഹിയിയിലേക്ക് പ്രവർത്തന മേഖല മാറ്റിയേക്കും.
No comments:
Post a Comment