ലോക തൊഴിലാളി ദിനത്തില്‍ എല്ലാവരും ഓര്‍ക്കേണ്ട ഒരു കാര്യം. ഭാരതത്തിലെ ആദ്യത്തെ തൊഴിലാളി നേതാവ് ആരാണെന്ന് അറിയുമോ?
തങ്ങളുടെ കദിനാദ്ധ്വാനത്തിന് കൂലിയായി ചക്കയും മാങ്ങയും തേങ്ങയും കിട്ടിയിരുന്ന കര്‍ഷക തൊഴിലാളികള്‍ക്ക് കേരളത്തില്‍ ആദ്യമായി കൂലിയായി പണം നല്‍കി തുടങ്ങിയത് ഈ മഹാത്മാവിന്‍റെ ശ്രമഫലമാണ്.
ആഴ്ചയില്‍ എഴുദിവസവും വര്‍ഷത്തില്‍ 365 ദിവസവും ഒരു വിശ്രമവും ഇല്ലാതെ പണിയെടുത്തിരുന്ന തൊഴിലാകള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി ലഭിച്ചതും തൊഴില്‍ ദിനങ്ങള്‍ 6 ആക്കി കുറച്ചതും ഈ മഹാത്മാവിന്‍റെ ശ്രമഫലമാണ്.
ജോലിക്കിടയില്‍ വിശ്രമ സമയം അനുവദിച്ചു കൊടുത്തതും ഈ മഹാത്മാവിന്‍റെ ശ്രമഫലമാണ്. പുലയനും പറയനും ചിരട്ടയില്‍ ചായ എന്നത് നിര്‍ത്തിച്ചു. കുട്ടികള്‍ക്ക് വിദ്യഭ്യാസത്തിനു അവകാശം ലഭിച്ചു. അതും ഈ മഹാത്മാവിന്‍റെ ശ്രമഫലമാണ്.
മഹാത്മാ അയ്യങ്കാളി ആയിരുന്നു ആ മഹാത്മാവ്. കേരളത്തിലെ (ഒരു പക്ഷെ ഇന്ത്യയിലെയും) ആദ്യത്തെ ട്രേഡ് യുനിയന്‍ നേതാവായിരുന്നു മഹാത്മാ അയ്യങ്കാളി.
ഈ തൊഴിലാളി ദിനത്തില്‍ ഈ മഹാത്മാവിനു ഒരായിരം പ്രണാമങ്ങള്‍.
No comments:
Post a Comment