Friday, 30 May 2014

ഉടുതുണി മാറും പോലെയാണോ ഇ നയന്‍താര കാമുകന്മാരെ ഉണ്ടാക്കുന്നത്‌ (വീണ്ടും നയന്‍താര ചിമ്പു പ്രണയം?)

ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച് വീണ്ടും നയന്‍താര ചിമ്പു പ്രണയം. ഇരുവരും ഒരുമിച്ചുള്ള സംല്‍ഫി ചിമ്പു കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് പ്രണയം കോളിവുഡില്‍ സംസാരമായത്. പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ഇത് നമ്മ ആള്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കുകയാണ് നയന്‍സും ചിമ്പുവും. അതിനിടയ്ക്കാണ് പുതിയ സെല്‍ഫി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഇരുവരും വീണ്ടും പ്രണയത്തിലാണെന്ന് ഗോസിപ് കോളങ്ങള്‍ ഏകദേശം ഉറപ്പ് വരുത്തിയ മട്ടാണ്. ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴകം ആഘോഷിച്ച പ്രണയ ജോഡിയായിരുന്നു ചിമ്പുവും നയന്‍താരയും. എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ അകന്നു. പിന്നീട് പ്രഭുദേവയോട് പ്രണയത്തിലായ നയന്‍ സിനിമാ ജീവിതം അവസാനിപ്പിച്ചതും ഹിന്ദുമതം സ്വീകരിച്ചതുമെല്ലാം തമിഴകം കണ്ടു. ഈ ബന്ധവും തകര്‍ന്നതോടെയാണ് നയന്‍ വീണ്ടും സിനിമയിലേക്ക് മടങ്ങിയത്. അതിനിടെ ഹന്‍സികയുമായി പ്രണയത്തിലായ ചിമ്പു ഈ ബന്ധം അവസാനിപ്പിക്കുന്നന്തായി കാട്ടി പ്രസ് റിലീസ് പുറപ്പെടുവിച്ചത് അടുത്തിയെടാണ്. ഇത്രയും കാലം പരസ്പരം നോക്കുക പോലും ചെയ്യാതിരുന്ന ചിമ്പുവും നയനും ഒരുമിച്ചഭിനയിക്കുന്നതും ഒരുമിച്ചുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതും ഇരുവരുടെയും ആരാധകരെയും ആവേശത്തിലാക്കിയിരിക്കുകയാണ്

No comments:

Post a Comment