Friday, 2 May 2014

അക്ഷയത്രിതീയ - സര്‍വൈശ്വര്യത്തിന്‍റെയും ദിനം


സര്‍വൈശ്വര്യത്തിന്‍റെയും ദിനമായ അക്ഷയത്രിതീയ ഇന്ന് . വൈശാഖ മാസത്തിലെ ത്രിതീയയാണ് അക്ഷയത്രിതീയയായി കണക്കാക്കുന്നത് . ഹൈന്ദവസംസ്കാരപ്രകാരം ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ മാസമാണ് വൈശാഖം . വൈശാഖ മാസത്തിന്‍റെ മൂന്നാം നാളില്‍ വരുന്ന അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പ്പണത്തിനു പറ്റിയ ദിനമാണ്. ഗംഗാ സ്നാനം, യവന ഹോമം തുടങ്ങിയവയ്ക്കും ശ്രേഷ്ഠമായി വിലയിരുത്തപ്പെടുന്നു.
മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മദിനമായും ഈ ദിനം കണക്കാക്കുന്നു.
വേദ വ്യാസനും വിഘ്ന നാശകനായ ഗണപതി ഭഗവാനും ചേര്‍ന്ന് മഹാഭാരതം എഴുതാന്‍ ആരംഭിച്ചതും ഈ ദിവസമാണത്രേ.
ഭഗീരഥന്‍റെ തപസ്സിന്റെ ഫലമായി പുണ്യ നദിയായ ഗംഗ ഭൂമിയിലേക്ക് ഒഴുകാന്‍ തുടങ്ങിയതും ക്രിതയുഗത്തിന്റെ ആരഭദിനമായ ഈ ദിനത്തിലാണ് എന്നും പറയപ്പെടുന്നു.
ഭഗവാന്‍ ശിവനെ പ്രീതിപെടുത്തി കുബേരന് തന്‍റെ സ്വത്തും സ്ഥാനമാനങ്ങളും തിരികെ ലഭിച്ചതും ഈ ദിവസം തന്നെ.
പാണ്ഡവപത്നിയായ പാഞ്ചാലിയെ വസ്ത്രാക്ഷേപസമയത്ത് ഭഗവന്‍ കൃഷ്ണന്‍ അവതരിച്ച് രക്ഷിച്ചതും അക്ഷയത്രിതീയ ദിനത്തിലാണ് .
ചിലര്‍ ഈ ദിവസം ബലരാമജയന്തിയായി കണക്കാക്കുന്നു. ഭൂമിയില്‍ ദുഷ്ട രാജക്കന്‍‌മാര്‍ വര്‍ധിച്ചപ്പോള്‍ ഭൂമീദേവി പശുവിന്‍റെ രൂപത്തില്‍ മഹാവിഷ്ണുവിനെ സമീപിച്ചു സങ്കടം പറഞ്ഞു.
ദുഷ്ടന്‍‌മാരെ നിഗ്രഹിക്കാമെന്ന് ഭൂമീദേവിക്കു നല്‍കിയ ഉറപ്പിന്‍‌മേല്‍ മഹാവിഷ്ണു, വസുദേവപുത്രന്മാരായ ശ്രീകൃഷ്ണനും ബലരാമനുമായി പിറന്ന് ദുഷ്ട നിഗ്രഹം വരുത്താമെന്നു സമ്മതിച്ചു. ബലരാമനായി പിറന്ന ദിനമായിട്ടാണ് അക്ഷയ തൃതീയദിനത്തെ വിശ്വസിച്ചു പോരുന്നത്.
അക്ഷയ തൃതീയ, വിജയദശമി, പുതുവര്‍ഷാരംഭദിനമായ യുഗാദി തുടങ്ങിയ ദിവസങ്ങളും ബലി പഞ്ചമിയുടെ ആദ്യ പകുതി ദിനവും സ്വയം സിദ്ധമാണെന്നും, ആ ദിനങ്ങളില്‍ ശുഭകാര്യങ്ങള്‍ ചെയ്യാന്‍ പഞ്ചാംഗം നോക്കേണ്ടെന്നുമാണ് ഹിന്ദുക്കള്‍ക്കിടയിലെ വിശ്വാസം. അതുകൊണ്ടാണ്, അക്ഷയ തൃതീയ ദിനത്തിന്‍റെ മുഴുവന്‍ സമയവും ശുഭകരമായി കണക്കാക്കുന്നത്.

No comments:

Post a Comment