Monday, 26 May 2014

ശോഭനമായ ഭാരതത്തിന്ടെ ഭാവി അതാണ്‌ സംഘലക്ഷ്യം അത് തന്നെയാണ് മോദിയുടെയും


ഭാരതത്തിൽ ഇനി നരേന്ദ്രയുഗം ;നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഭാരത തലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിന് ഇത് ചരിത്ര മുഹൂർത്തം .ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ ദാസ്‌ മോഡി സത്യപ്രതിജ്ഞ ചെയ്തു .
രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചൊല്ലിക്കൊടുത്ത സത്യവാചകം മോഡി ഏറ്റ് ചൊല്ലിയപ്പോള്‍ സാക്ഷിയായത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ഏഴ് സാര്‍ക്ക് രാഷ്ട്രങ്ങളുടെ തലവന്മാരും ഒപ്പം ക്ഷണിക്കപ്പെട്ട ഒട്ടേറെ മറ്റ് അതിഥികളും പിന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാഷയോടെ ,അഭിമാനത്തോടെ കാത്തിരുന്ന അനേക കോടി ജനങ്ങളും. രാജ്യതലസ്ഥാനം ഇന്നോളം കണ്ട ഏറ്റവും വര്‍ണ്ണാഭമായ ചടങ്ങാണ് ഇന്ന് നടന്നത് .
തുടര്‍ന്ന് മന്ത്രിസഭയിലെ രണ്ടാമന്‍ രാജ്‌നാഥ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു.സുഷമാ സ്വരാജ് , അരുണ്‍ ജെയ്റ്റ്‌ലി ,വെങ്കയ്യ നായിഡു ,നിതിന്‍ ഗഡ്കരി ,സദാനന്ദ ഗൗഡ, ഉമാഭാരതി, നജ്മ ഹെപ്തുള്ള, ഗോപിനാഥ് മുണ്ടെ, രാം വിലാസ് പാസ്വാന്‍, കല്‍രാജ് മിശ്ര, മേനക ഗാന്ധി, അനന്ത് കുമാര്‍, രവിശങ്കര്‍ പ്രസാദ് , അശോക് ഗജപതിരാജു, അനത് ഗീതെ, ഹര്‍സിംറാത്ത് കൗര്‍, നരേന്ദ്രസിംഗ് തോമര്‍, ജുവല്‍ ഓറം, രാധാ മോഹന്‍ സിംഗ്, തവര്‍ ചന്ദ് ഗെര്‍ലോട്ട്, സ്മൃതി ഇറാനി, ഡോ. ഹര്‍ഷ വര്‍ധന്‍ എന്നീ ക്യാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
1990 ല്‍ ചന്ദ്രശേഖറിനും 99 ല്‍ വാജ്‌പേയിക്കും ശേഷം ഇത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി അശോകാഹാളിന് പുറത്ത് സത്യപ്രതിജ്ഞ ചെയ്യുന്നത്
രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പൊതുവെ രാഷ്ട്രപതി ഭവനുള്ളിലുള്ള ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ് സംഘടിപ്പിക്കാറുള്ളതെങ്കിലും അതിഥികളുടെ ബാഹുല്യം കണക്കിലെടുത്താണ് പുറത്ത് സജ്ജീകരിച്ചത്.
ഇന്ത്യയ്‌‌ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ന് ശേഷം ജനിച്ച ഒരു വ്യക്തി പ്രധാനമന്ത്രിയാകുന്നത് ഇത് ആദ്യമായാണ്. പിന്നാക്ക വിഭാഗത്തിൽ നിന്ന് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ നേതാവ്, തുടർച്ചയായി മൂന്ന് തവണ മുഖ്യമന്ത്രി പദം അലങ്കരിച്ച് ആ പദത്തിലിരിക്കെ തന്നെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ രാഷ്ട്രീയക്കാരൻ ,പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ച ആദ്യ സ്ഥാനാർത്ഥി ,ഒരു ചായക്കടക്കാരന്റെ മകനായി ജനിച്ച് പ്രധാനമന്ത്രിയാവുന്ന ആദ്യ സാധാരണക്കാരൻ. അങ്ങനെ ഒട്ടനവധി പ്രത്യേകതകളുമായിട്ടാണ് മോഡി ഭാരതത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുക്കുന്നത്.
നരേന്ദ്ര മോഡിയുടെ അമ്മ ഹീരാബെൻ മകൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് ടി.വിയിൽ കണ്ടു. എൽ.കെ.അദ്വാനി മകൾ പ്രതിഭയുമൊത്താണ് രാഷ്ട്രപതി ഭവൻ അങ്കണത്തിലെത്തിയത്.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും 5.40ന് ഒന്നിച്ചാണെത്തിയത്. സോണിയ അദ്വാനിയോട് കുശലം ചോദിച്ചു സീറ്റിലേക്ക് മടങ്ങി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഭാര്യ ഗുർശരൺ കൗർ, ഉപരാഷ്ട്രപതി ഹമീദ് അൻസാരി എന്നിവരും ചടങ്ങിനെത്തി. ആർട്ട് ഒഫ് ലിവിംഗ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ, റിലയൻസ് ഉടമകളായ മുകേഷ് അംബാനിയും അനിൽ അംബാനിയും അമ്മ കോകിലാ ബെനും ചടങ്ങിനെത്തിയിരുന്നു. ബോളിവുഡ് നടി ഹേമമാലിനി എം.പി ഭർത്താവ് ധർമേന്ദ്രയ്ക്കൊപ്പമാണ് എത്തിയത്. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമും ചടങ്ങിൽ സന്നിഹിതനായിരുന്നു. പശ്ചിമ ബംഗാൾ ഗവർണർ എം.കെ.നാരായണൻ, അസം മുഖ്യമന്ത്രി തരുൺ ഗോഗോയ്, കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കേരള ഗവർണർ ഷീലാ ദീക്ഷിത്, മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ ബോളിവുഡ് നടൻ സൽമാൻ ഖാൻ തുടങ്ങിയവരും ചടങ്ങിനെത്തി.
കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവർ ചടങ്ങിൽ പങ്കെടുത്തില്ല.


ശോഭനമായ ഇന്ത്യയുടെ ഭാവി നമുക്ക് ഒരുമിച്ച് ചേര്‍ന്ന് രചിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നല്‍കിയ സന്ദേശത്തിലാണ് മോദിയുടെ ആഹ്വാനം.
സന്ദേശം
2014 മെയ് 16ന് ഇന്ത്യയിലെ ജനങ്ങള്‍ വിധിയെഴുതി. വികസനത്തിനും സദ്ഭരണത്തിനും ഉറപ്പുള്ള സര്‍ക്കാരിനുമായിരുന്നു ജനങ്ങളുടെ വിധിയെഴുത്ത്. ഇന്ത്യയുടെ വികസനം പുതിയ ഉയരങ്ങളിലെത്തിക്കാന്‍ നമ്മളെ തന്നെ സമര്‍പ്പിക്കാം. അതിന് നിങ്ങളുടെ പിന്തുണയും ആശിര്‍വാദവും സജീവമായ പങ്കാളിത്തവും അഭ്യര്‍ഥിക്കുന്നു. ശോഭനമായ ഇന്ത്യയുടെ ഭാവി നമുക്ക് ഒരുമിച്ച് ചേര്‍ന്ന് രചിക്കാം. ശക്തവും വികസിതവുമായ ഒരു രാജ്യം നമുക്ക് ഒരുമിച്ച് സ്വപ്‌നം കാണാം. ലോകസമാധാനത്തിനും വികസനത്തിനുമായി ആഗോള സമൂഹവുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാം.

പ്രധാനമന്ത്രിയുടെ ഈ വെബ്‌സൈറ്റ് നമുക്ക് സംവദിക്കുന്നതിനുള്ള പ്രധാന മാധ്യമമായിരിക്കും. സാങ്കേതിക വിദ്യയുടെ ശക്തിയില്‍ ഉറച്ചുവിശ്വസിക്കുന്നയാളാണ് ഞാന്‍. ലോകമെമ്പാടുമുള്ള ജനങ്ങളുമായി സംവദിക്കാന്‍ സോഷ്യല്‍മീഡിയയെ ഉപയോഗിക്കാം. അറിയാനും, കൂടുതല്‍ ശ്രദ്ധിക്കാനും, ഓരോരുത്തര്‍ക്കും അവരവരുടെ വീക്ഷണം പങ്കുവെക്കാനുമുള്ള ഇടമാണിത്. 

എന്റെ എല്ലാ പ്രസംഗങ്ങളുടെ വിവരങ്ങളും ഈ വെബ്‌സൈറ്റിലൂടെ ലഭിക്കുന്നതായിരിക്കും. പരിപാടികളും വിവരങ്ങളും വിദേശയാത്രകളും അങ്ങനെ എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇതിലുണ്ടാകും. സര്‍ക്കാര്‍ തുടങ്ങുന്ന നവീനമായ പദ്ധതികളുടെ വിശദാംശങ്ങള്‍ ഇതിലൂടെ അറിയിക്കുന്നതായിരിക്കും

നിങ്ങളുടെ

നരേന്ദ്ര മോദി
ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ വൈകുന്നേരം 6.10 ന് മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തിനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങ് ഒരുമണിക്കൂര്‍ 20 മിനിറ്റ് നീണ്ടു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കാവല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബംഗ്ലാദേശ് ഒഴികെയുള്ള സാര്‍ക്ക് രാഷ്ട്രങ്ങളിലെ തലവന്മാരും അടക്കം ക്ഷണിക്കപ്പെട്ട 2500 ഓളം പേരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളായ രാജ്‌നാഥ് സിങ്, സുഷുമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി, വെങ്കയ്യ നായ്ഡു തുടങ്ങിയ പ്രമുഖരെല്ലാം മന്ത്രിസഭയിലുണ്ട്. 23 പേര്‍ കാബിനറ്റ് മന്ത്രിമാരും 10 പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുമാണ്. മോദി മന്ത്രിസഭയില്‍ 12 സഹമന്ത്രിമാരുമുണ്ട്. എന്‍.ഡി.എ ഘടകകക്ഷികളായ ടി.ഡി.പിക്കും, ശിവസേനയ്ക്കും, അകാലിദളിനും കാബിനറ്റ് പദവിയുള്ള ഓരോ മന്ത്രിമാരുണ്ട്. അതേ സമയം തലമുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ മന്ത്രിസഭയുടെ ഭാഗമല്ലെങ്കിലും ഇവര്‍ക്ക് നല്‍കുന്ന പദവി സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
കാബിനറ്റ് മന്ത്രിമാര്‍
1.രാജ്‌നാഥ് സിങ് 
2.സുഷുമ സ്വരാജ്
3.അരുണ്‍ ജെയ്റ്റ്‌ലി 
4.വെങ്കയ്യ നായ്ഡു
5.നിതിന്‍ ഗഡ്കരി
6.സദാനന്ദ ഗൗഡ
7.ഉമാഭാരതി
8.നജ്മ ഹെപ്തുള്ള
9.ഗോപിനാഥ് മുണ്ടെ
10.രാംവിലാസ് പാസ്വാന്‍
11.കല്‍രാജ് മിശ്ര
12.മേനക ഗാന്ധി
13.എച്ച്.അനന്തകുമാര്‍
14.രവിശങ്കര്‍ പ്രസാദ്
15.അനന്ത് ഗീഥെ
16.അശോക് ഗജപതി രാജു
17.ഹര്‍സിമ്രത് കൗര്‍
18.നരേന്ദ്ര സിങ് ടോമര്‍
19.ജ്വല്‍ ഓറം
20.രാധ മോഹന്‍ സിങ്
21.തവാര്‍ ചന്ദ് ഗെഹ്‌ലോട്ട്
22.സ്മൃതി ഇറാനി
23.ഹര്‍ഷവര്‍ധന്‍
സഹമന്ത്രിമാര്‍

34.ജി.എം സിദ്ധേശ്വര
35.മനോജ് സിന്‍ഹ
36.നിഹാല്‍ ചന്ദ്
37.ഉപേന്ദ്ര കുശ്‌വാഹ
38.പൊന്‍ രാധാകൃഷ്ണന്‍
39.കിരണ്‍ റിജ്ജു
40.കൃഷ്ണപാല്‍ ഗുജ്ജര്‍
41.സഞ്ജീവ് കുമാര്‍
42.മന്‍സുഖ് ഭായ് വാസ
43.റാവുസാഹിബ് ഡാന്‍വെ
44.വിഷ്ണു ദേവ് സായ്
45.സുദര്‍ശന്‍ ഭഗത്

കപട മതേതരവാദികളുടെ ,അഴിമതികാരുടെ ,വിഘടനവാദികളുടെ കുപ്രാചരണങ്ങളെ ആദർശം അടിയറ വെയ്ക്കാതെ തല ഉയർത്തി നിന്ന് നേരിട്ട് ജനകോടികളുടെ ആശയും ,അഭിലാഷവുമായ ശ്രി നരേന്ദ്ര ദാമോധർ ദാസ് മോഡി ഇന്ദ്ര പ്രസ്തത്തില് അധികാരമേറ്റു .....
ദേശദ്രോഹികളുടെ ,വിഘടന വാദികളുടെ ,അഴിമതികാരുടെ ഉറക്കം നഷ്ട്ടപെടുന്ന രാത്രികള് വരാനിരിക്കുന്നു ,തിന്ന് കൊഴുത്ത അധികാര മോഹികളുടെ നെഞ്ഞിടിപ്പ്‌ കൂടുന്ന നിമിഷങ്ങള് ... വരുന്നത് ദേശിയതയുടെ സംഘ പരിവാർ എന്ന മഹാ പ്രസ്ഥാനത്തില് വളർന്നു വന്ന ജനനായകനായ പ്രധാന മന്ത്രിയുടെ ശക്തവും സ്ഥിരതയുംമുള്ള ഭരണം .... 
നല്ല മനസുള്ള എല്ലാ ദേശസ്നേഹികളും ഒരുമിച്ച് നിന്ന് മോദിയെ പ്രോത്സാഹിപ്പിക്കുക 
ജാതിയും മതവും രാഷ്ട്രിയവും അല്ല രാജ്യമാണ് വലുത് രാഷ്ട്രത്തിനാണ് പ്രാദാന്യം.....


No comments:

Post a Comment