ചക്രരാജരഥാരൂഢ സര്‍വായുധ പരിഷ്‌കൃതാ
ഗേയചക്രരഥാരൂഢ മന്ത്രിണീ പരിസേവിതാ
ഗേയചക്രരഥാരൂഢ മന്ത്രിണീ പരിസേവിതാ
ചക്രരാജം എന്ന തേരില്‍ ശേഖരിച്ചുവച്ചിട്ടുള്ള എല്ലാത്തരം ആയുധങ്ങളും മുഖേന സുസജ്ജയായവളാണു ദേവി. ഗേയചക്രം എന്ന തേരില്‍ കയറിയിരിക്കുന്ന മന്ത്രിണീദേവി ലളിതാദേവിയെ വേണ്ടുംവിധം സേവിക്കുന്നു. ലളിതാദേവിയുടെ കരിമ്പുവില്ലില്‍ നിന്നുയിര്‍ത്ത സംഗീതദേവതയും അമ്മയുടെ സചിവയുമായ ശ്യാമളാംബികയാണ് മന്ത്രിണി.
കിരിചക്രരഥാരൂഢ ദണ്ഡനാഥാ പുരസ്‌കൃതാ
ജ്വാലാമാലിനികാ ക്ഷിപ്ത വഹ്നിപ്രാകര മധ്യഗാ
ജ്വാലാമാലിനികാ ക്ഷിപ്ത വഹ്നിപ്രാകര മധ്യഗാ
കിരിചക്രം എന്ന തേരിലേറിയ, അധികാരദണ്ഡം കൈയിലേന്തിയ ദണ്ഡാഥാവാരാഹീദേവി ലളിതാദേവിക്കുമുമ്പേ സഞ്ചരിച്ച് വഴികാട്ടുന്നു. ലളിതാദേവിയുടെ പഞ്ചേദ്രിയവിഷയരൂപത്തിലുള്ള അമ്പുകളില്‍ നിന്നുല്‍ഭവിച്ച വാരാഹീദേവി ലളിതാദേവിയുടെ സേനാനായികയാണ്. കിരി = വരാഹം, കിരിചക്രം = വരാഹാകൃതിയാര്‍ന്ന, വരാഹങ്ങള്‍ ചുറ്റും നിരന്ന, വരാഹങ്ങള്‍ വലിക്കുന്ന. ജ്വാലാമാലിനി (ക) എന്ന ദേവി നിര്‍മിച്ചുവച്ച തീമതിലിനുള്ളില്‍ക്കടന്ന് നിലകൊണ്ടവളാണ് ലളിതാദേവി.
അധാര്‍മികമായ രാത്രിയുദ്ധത്തില്‍പ്പോലും ഏര്‍പ്പെട്ട ഭണ്ഡാസുരസേനയ്ക്കു തടസ്സമായി ലളഇതാദേവീനിര്‍ദേശാനുസരണം സ്വയം വലിയ ഒരുതീമതിലായിച്ചമഞ്ഞ ദേവീസേവികയും പതിനഞ്ചു തിഥിദേവികളില്‍ ഒരുവളുമാണ് ജ്വാലാമാലിനി (=തീജ്വാലകള്‍ ചേര്‍ന്ന് മാലയായി വര്‍ത്തിച്ചവള്‍.) ക്ഷിപ്തം = ക്ഷേപണം ചെയ്യപ്പെട്ട. പ്രാകാരം = മതില്‍
No comments:
Post a Comment