Saturday, 1 July 2023

പിടിപ്പതുജോലിയും പരിമിത സൗകര്യങ്ങളുമായി ചാത്തന്നൂരില്‍ എക്‌സൈസ് വകുപ്പ് കിതയ്ക്കുന്നു.

ചാത്തന്നൂര്‍ : പിടിപ്പതുജോലിയും പരിമിത സൗകര്യങ്ങളുമായി ചാത്തന്നൂരില്‍   എക്‌സൈസ് വകുപ്പ് കിതയ്ക്കുന്നു. ആവശ്യത്തിനു ഓഫീസുകളും ജീവനക്കാരും ഇല്ല. ലഹരിവസ്തുക്കളുടെ കള്ളക്കടത്തും കച്ചവടവും മുഖ്യതൊഴിലാക്കിയവരെ കൈകാര്യം ചെയ്യുന്നതിൽ ചുക്കാൻ പിടിക്കേണ്ട ഇവിടെ   വാഹനം ഒന്ന് മാത്രം അതും പഴഞ്ചന്‍. ഒരു ഡ്രൈവർ ഉണ്ട് രണ്ട് ഇരുചക്ര വാഹനങ്ങൾ ഉണ്ട്.
പരസ്യമദ്യപാനം,കഞ്ചാവ്മാഫിയ അരങ്ങ് വാഴുകയാണ് കഞ്ചാവിന്റ സ്ഥാനത്ത് എം ഡി എം എ എത്തി. നിരോധിത ലഹരി ഉല്പ്പ്ന്നങ്ങള്‍ സുലഭം വാറ്റും വ്യാജമദ്യവും വ്യാപകമായി.നഗര ഗ്രാമ വിത്യാസമില്ലാതെ കഞ്ചാവ് വില്പ്പ ന പൊടിപൊടിക്കുന്നു. ഇതിനിടയില്‍ ഓടിത്തളരുകയാണ്.  എക്സൈസ് റെയിഞ്ച് ഓഫീസിലെ ജീവനക്കാര്‍.ചാത്തന്നൂര്‍ എക്സൈസ് റെയിഞ്ച് പരിധിയില്‍ 10 പഞ്ചായത്തും ഒരു നഗരസഭയും ഉൾപ്പെടുന്നുണ്ട്.ദേശിയ പാതയില്‍ പാരിപ്പള്ളി മുതല്‍ പള്ളിമുക്ക് വരെയും 
തീരദേശ മേഖലയില്‍ പരവൂര്‍ കാപ്പില്‍ മുതല്‍ ഇരവിപുരം വരെയും കൂടാതെ തൃക്കോവില്‍ വട്ടം പഞ്ചായത്തും ഉൾപ്പടെയുള്ള സ്ഥലങ്ങളാണ് ഈ റെയിഞ്ചിന്റെ പരിധിയിലുള്ളത്. 
പൂതക്കുളം പഞ്ചായത്തിന്റെ ചില പ്രദേശങ്ങളും പരവൂര്‍ മുൻസിപ്പാലിറ്റിയുടെ തീരമേഖലയും കേന്ദ്രീകരിച്ചാണ് വ്യാജ വാറ്റുകേന്ദ്രങ്ങള്‍ വ്യാപകമായി പ്രവർത്തിക്കുന്നത്.
ചാത്തന്നൂര്‍ ഓഫീസിനായുള്ളത് ഒരു ജീപ്പ് മാത്രമാണ്. ഒരേസമയം രണ്ടിടങ്ങളിൽ നിന്നും 
വിവരം ലഭിച്ചാല്‍ എത്താനാവില്ല.ആകെ ജീവനക്കാരിൽ എക്സൈസ്
ഇൻസ്‌പെക്ടർ,, പ്രിവന്റീവ് ഓഫീസര്‍, സിവില്‍ എക്സൈസ് ഓഫീസര്‍, ഡ്രൈവര്‍ തസ്തികകളിലായി 14 പേര്‍ മാത്രമാണ് ഇപ്പോൾ ഇവിടെ ജോലിചെയ്യുന്നത്. 21പേര് ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 14പേര് ഉള്ളത് 
ഇത്രയേറെ ദൂരപരിധിയുള്ള റെയിഞ്ച് ഓഫീസില്‍ ജീവനക്കാരുടെ എണ്ണവും അപര്യാപ്തമാണ്.ഒരു എസ് ഐ ഉണ്ടെങ്കിൽ എ എസ് ഐ ഇല്ല,
നാല് പ്രിവന്റീവ് ഓഫീസർമാർ ഉണ്ട് 
16സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍
വേണ്ട സ്ഥാനത്ത് ഇപ്പോൾ 8 പേരാണ് ഉള്ളത് ഇതിൽ  4 പേര്‍ സ്ത്രികളും ആണ്.നാല് സ്ത്രീകളില്‍  ഒരാള്‍ സ്പെഷ്യല്‍ ഡ്യുട്ടിക്ക് കൊല്ലം ഓഫീസിലും.  മൂന്ന് പേര്‍ കോടതി ഡ്യുട്ടിക്ക് കൊല്ലം പരവൂര്‍ കൊട്ടാരക്കര കോടതികളിലും പോകും.രണ്ടു പേര്‍ ഷിഫ്റ്റ്‌ പ്രകാരം പാറാവ്‌ ഡ്യുട്ടിക്ക് ഒരാള്‍ റൈയിറ്റര്‍ ഒരാള്‍ തിരുവനന്തപുരം ലാബിലേക്ക് കെമിക്കല്‍ ഡ്യുട്ടിക്കും പോകുമ്പോൾ സിവിൽ എക്സൈസ് ഓഫിസർമാർ ഇല്ലാത്ത അവസ്ഥയാണ് 
ഈ തസ്തികകളിൽ കുറഞ്ഞത് അന്‍പതിലധികം പേരുടെ സേവനമാണ് ഇവിടെ  ആവശ്യം. കൂടുതൽ തസ്തികകൾ സൃഷ്ടിച്ച് വകുപ്പിന്റെ പ്രവർത്തനം ശാക്തീകരിക്കുന്നതിനു എക്‌സൈസ് ജീവനക്കാരുടെ സംഘടന നിരന്തരം സമ്മർദം ചെലുത്തിയിട്ടും ഫലം ഉണ്ടാകുന്നില്ല.ക്രിമിനൽ കേസ് പ്രതികൾ അടക്കമുള്ളവർ കൂടുതലായി മയക്കുമരുന്ന് വിപണന രംഗത്തുള്ളതിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടേയും ഡ്രൈവർമാരുടേയും എണ്ണം ഇപ്പോഴുള്ളതിന്റെ നാലിരട്ടിയായി വർധിപ്പിക്കണമെന്ന അഭിപ്രായമാണ് എക്‌സൈസ് ജീവനക്കാർക്കിടയിൽ.
ഘട്ടങ്ങളായുള്ള മദ്യനിരോധം സർക്കാർ നയമായിരിക്കെ, ലഹരിവിരുദ്ധ ബോധവത്കരണത്തിനും ഇവിടെ   പ്രത്യേക എക്‌സൈസ് വിഭാഗം രൂപീകരിച്ചിട്ടില്ല

No comments:

Post a Comment