ചാത്തന്നൂർ : ആയുസ് കഴിഞ്ഞ പാലങ്ങൾ അപകടഭീഷണി ഉയർത്തുമ്പോഴും അധികൃതർ അറിഞ്ഞ മട്ടില്ല. ചാത്തന്നൂർ -ചിറക്കര റോഡിൽ ഉളിയനാട് ശിവക്ഷേത്രം ജംഗഷനിലെ പാലവും തൊട്ടടുത്ത് തന്നെയുള്ള തേമ്പ്ര ജംഗഷനിലെ പാലവുമാണ് അപകടഭീഷണി ഉയർത്തി തകർന്ന് കിടക്കുന്നത്. നടപ്പാതയില്ലാത്ത പ്രശ്നമുണ്ട് പഴക്കംചെന്ന ഇ പാലങ്ങൾക്ക്. എൺപതു കൊല്ലം പിന്നിട്ട ഉളിയനാട് ശിവക്ഷേത്രം ജംഗഷനിലെ പാലം അപകടപ്പാലമായി മാറിയിട്ട് വർഷങ്ങളായി.40 വർഷത്തിലധികം പഴക്കമുള്ളതാണ് രണ്ടു പാലങ്ങളും റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കൊപ്പം പണിത പാലങ്ങൾ രണ്ടും പൂർണ്ണമായും തകർന്ന് കിടക്കുകയാണ് ഉളിയനാട് ക്ഷേത്രത്തിന് മുന്നിലെ പാലത്തിന്റെ കൈവരി തകർന്ന് കാട് കയറി കിടക്കുകയാണ് പാലം ഉണ്ടായ ശേഷം യാതൊരു അറ്റകുറ്റപണികളും ഇവിടെ നടന്നിട്ടില്ല പാലത്തിലൂടെ ഭാരമുള്ള വാഹനങ്ങൾ പോകുമ്പോൾ കുലുക്കമാണ് എന്നാണ് നാട്ടുകാർ പറയുന്നത്. തേമ്പ്ര പാലത്തിൽ അറ്റകുറ്റപണികൾ നടത്തിയുട്ടെങ്കിലും പാലത്തിന്റെ അടിഭാഗം ദ്രവിച്ചു തുരുമ്പെടുത്ത കബികൾ വെളിയിൽ കാണുന്ന നിലയിലാണ്. നിരവധി തവണ റോഡ് വീതി കൂട്ടി ടാർ ചെയ്തുവെങ്കിലും പാലത്തിന്റെ പുനർനിർമ്മാണം അവഗണിക്കുകയായിരുന്നു.
@ നിയോജകമണ്ഡലത്തിലെ തന്നെ പ്രധാന റോഡായ ചാത്തന്നൂർ- ചിറക്കര - പുത്തൻകുളം റോഡ്
റോഡിന് വീതി കൂടുതലും പാലത്തിന്റെ വീതി കുറവുമാണ്.
റോഡിന് വീതി കൂടുതൽ ആണെങ്കിൽ പാലങ്ങൾക്ക് വീതി കുറവുമാണ് ഒരേ സമയം ഇരു സൈഡിൽ നിന്നും വാഹനങ്ങൾ വന്നാൽ ഒരു സൈഡിൽ വാഹനം നിർത്തിയിട്ടാൽ മാത്രമേ മറ്റ് സൈഡിലെ വാഹനത്തിന് പോകാൻ പറ്റുന്ന അവസ്ഥയാണ്. ദിവസവും ആയിരകണക്കിന് വാഹനങ്ങൾ ഇത് വഴി പോകുന്നുണ്ട്. ഭാരം കൂടിയ വാഹനങ്ങൾ പോകുന്നത് നിരോധിക്കണമെന്ന ആവശ്യവും ശക്തമാണ്. വർക്കല ശിവഗിരിയിലേക്ക് പോകുന്ന പ്രാധാന ബൈപാസ് റോഡ് കൂടിയാണിത്. ഏതു നിമിഷവും അപകടം സംഭവിച്ചേക്കാമെന്ന നിലയിലാണ് ഈ രണ്ടു പാലങ്ങളുമി
പ്പോൾ. അടിക്കെട്ട് പൊളിഞ്ഞും കൈവരി തകർന്നുമാണ് രണ്ടു പാലങ്ങളുടെയും കിടപ്പ്. അടിയന്തിരമായി
ഗതാഗതനിയന്ത്രണം നടത്തി
ചരക്കുവാഹനങ്ങളുടെ നിരന്തരസഞ്ചാരത്തിൽ നിയന്ത്രണം നടത്തി പല പാലങ്ങളും പുനർനിർമ്മാണം നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
No comments:
Post a Comment