കൊല്ലം : കോരി ചൊരിയുന്ന മഴയിൽ
രോഗികളെക്കൊണ്ട് തിങ്ങിനിറഞ്ഞ ആശുപത്രി വരാന്തകൾ കൊല്ലം ജില്ലയിലെ ധർമ്മാശുപത്രികളിലെ കാഴ്ചകളാണ്. വാര്‍ധക്യത്തിന്റെ അവശതയില്‍ മണിക്കൂറുകളായി.
ക്യൂവില്‍ നിൽക്കുകയാണ് രോഗികൾ
മഴക്കാലത്തിനൊപ്പം പനിക്കാലവും എത്തിയിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.സർക്കാരിന്റെ.മെഡിക്കല്‍ കോളേജായി കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയ പാരിപ്പള്ളി മെഡിക്കൽ കോളേജ്
ആശുപത്രിയിലെ രാവിലത്തെ
ഒ.പിയിൽ മണിക്കൂറുകൾ നീണ്ട ക്യു വാണ്. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും മതിയായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെയും ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍മാത്രമായി എൽ ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പിന്റെ നേര്‍ക്കാഴ്ച കൂടിയാണിത്.
കൊല്ലം ജില്ലയിലെ പാരിപ്പള്ളി
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ നേര്‍ചിത്രമാണിത്.
ജില്ലയിലെ ആരോഗ്യമേഖലയിലെ കേരള മോഡലിന്റെ സമ്പൂര്‍ണ തകര്‍ച്ചയാണ്
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നീണ്ട ക്യു.കാണിക്കുന്നത്.മഴ
കനത്തതോടെ ജില്ലയിൽ
പനി ബാധിതരുടെ എണ്ണം ഇരട്ടിയായിയെങ്കിലും അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല.
ജില്ലയിലെ ജില്ലാ ആശുപത്രിയിലും
താലൂക്ക് ആശുപത്രികളിലും എത്തുന്ന പനിബാധിതരുടെ എണ്ണം കൂടുതലാണ്.ആയിരത്തിൽപരം രോഗികളാണ് ദിവസവും ചികിത്സ തേടി എത്തുന്നത്. നാലിലൊന്നും പനി, ചുമ ബാധിതരാണ്. പ്രാഥമിക,
കുടുംബാരോഗ്യ കേന്ദ്രങ്ങളിലും
മരുന്നുകളുടെ ക്ഷാമം രോഗികളെ ബാധിച്ചിട്ടുണ്ട്. പലയിടത്തും ചുമയുടെ മരുന്നു തീരെയില്ല. വൈറൽ പനി ബാധിതർക്കു നൽകുന്ന മരുന്നിന്റെ സ്റ്റോക്ക് കുറവാണ്. പ്രമേഹം, രക്താതിസമ്മർദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നിനും ജില്ലയിൽ കടുത്ത ക്ഷാമമുണ്ട്.
ജില്ലയിലെ ആശുപത്രികളിൽ
വൈറൽ പനിക്കുള്ള മരുന്നിന്റെ സ്റ്റോക്ക് തീരെ പരിമിതമാണ്.
ഇൻജക്ഷൻ മരുന്നുകൾക്കും പാരസെറ്റമോൾ സിറപ്പിനും
കടുത്ത ക്ഷാമമുണ്ട്.
സാധാരണ പനിയുമായി എത്തുന്നവർക്ക് ആരോഗ്യ
കേന്ദ്രങ്ങളിൽ ആന്റിബയോട്ടിക്കുകൾ ലഭ്യമല്ല. പനിയുമായി വരുന്നവർക്കു പാരസെറ്റാമോൾ കൊണ്ടു തൃപ്തിപ്പെടണം.
@ എലിപ്പനി, ഡെങ്കിപ്പനി മുതൽ വെറും പനി വരെ ജനങ്ങളെ വലയ്ക്കുന്നു. പനിക്കാരുടെ ഈ എണ്ണം കൂടിയതോടെ സർക്കാർ ആശുപത്രി ഉൾപ്പെടെയുള്ള ചികിത്സാ കേന്ദ്രങ്ങളിലെ തിരക്കു വർധിച്ചു. മിക്ക ആശുപത്രികളിലും പനിക്കുള്ള മരുന്നിനു ക്ഷാമം നേരിടുന്നു. കൊല്ലത്തെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎംഎൽ) സംഭരണശാലയിലെ അഗ്നിബാധ മരുന്നു ക്ഷാമത്തിനു മറ്റൊരു കാരണമായി.താലൂക്ക് ആശുപത്രികളിൽ മരുന്ന് ക്ഷാമത്തിനു
ജില്ലയിലെ സംഭരണശാലയിലെ അഗ്നിബാധ ഒരു കാരണമായെന്നാണ് പറയുന്നത്. പനി പടർന്നു. പിടിക്കുന്ന സാഹചര്യത്തിലും അത്യാവശ്യ മരുന്നുകളിൽ പലതും പുറത്ത് നിന്നു വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങൾ. കാരുണ്യ ഉൾപ്പെടെയുള്ള പദ്ധതികൾ വഴിയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫണ്ടുകൾ
ഉപയോഗപ്പെടുത്തിയും പ്രാദേശികമായി മരുന്നുകൾ കണ്ടെത്തിയാണ് മിക്ക ആശുപത്രികളും പ്രവർത്തിക്കുന്നത്.
@ ജില്ലയിൽ
ഡോക്ടര്‍മാരും നേഴ്സുമാരും ജീവനക്കാരും മരുന്നും അടിസ്ഥാന സൗകര്യവുമില്ലാതെ ആശുപത്രികള്‍.
ജില്ലയിലുടനീളം
പനി ക്ളീനിക്കുകൾ എന്ന പേര് മാത്രമാണ് ബോർഡ് വച്ച് രോഗികളെ പറ്റിക്കുകയാണ്. ധർമ്മാശുപത്രികളിൽ ആവശ്യത്തിന് സ്റ്റാഫുകളും ഡോക്ടർമാരും ഇല്ല മരുന്നും ഇല്ല. ധർമ്മാശുപത്രികളിൽ ഫീസ് ആയി പത്ത് രൂപ വാങ്ങും പത്ത് രൂപയ്ക്ക് വേണ്ടി പാരസെറ്റാമോൾ ഫ്രീയായി നൽകും ശരിയായ ചികിത്സ വേണമെങ്കിൽ സ്വകാര്യശുപത്രിയിൽ പോകണം.നിസ്സാര അസുഖങ്ങള്‍ക്കുപോലും മരുന്ന് പുറത്തുനിന്നും വാങ്ങേണ്ട ഗതികേട്്. രക്തസമ്മര്‍ദംപോലുള്ള ജീവിതശൈലീരോഗങ്ങള്‍ക്കുള്ള മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ അപൂര്‍വമായാണ് ലഭിക്കുന്നത് എന്ന പാരാതിയും വ്യാപകമാണ്. ആശുപത്രികളില്‍ ആവശ്യമായ നിയമനവും അടിസ്ഥാന സൗകര്യവുമൊന്നും സര്‍ക്കാര്‍
സംവിധാനത്തിൽ ഒരുക്കുന്നില്ല.
ജില്ലയിൽ നൂറ് കണക്കിന്
ഡോക്ടര്‍മാരുടെയും ആയിരത്തുലേറെ
നേഴ്സുമാരുടെയും മറ്റ് സ്റ്റാഫുകളുടെയും ഒഴിവുകള്‍ ഉണ്ട്. നിലവില്‍ ജോലി ചെയ്യുന്നവരുടെ പ്രമോഷന്‍ നടപ്പാക്കുന്നതില്‍ മൂന്നുവര്‍ഷമായി സര്‍ക്കാര്‍ അലംഭാവം തുടരുന്നു. നേഴ്സിങ് ഓഫീസർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.
നേഴ്സിങ് സൂപ്രണ്ട് ഗ്രേഡ് വണ്‍, നേഴ്സിങ് സൂപ്രണ്ട് ഗ്രേഡ് ടു തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.
കൂടാതെ ഹെഡ്നേഴ്സ് തസ്തികകളും സ്റ്റാഫ് നേഴ്സ് ഗ്രേഡ് വണ്‍ തസ്തികകളും സ്റ്റാഫ് നേഴ്സ് ഗ്രേഡ് ടു തസ്തികകളിലും നൂറിലേറെ
ഒഴിവുകള്‍ നിലനില്‍ക്കുന്നു.
@പാരിപ്പള്ളി മെഡിക്കൽ കോളേജിൽ മരുന്നും ഉപകരണങ്ങളും വാങ്ങുന്നതിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പുറംവാതില്‍നിയമനങ്ങളിലും വന്‍ അഴിമതിയാണ് നടക്കുന്നത്.
ഇടത് പാർട്ടികൾക്ക് നടത്തുന്ന സഹകരണ ആശുപത്രികൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന ജീവനക്കാർ സർക്കാർ പാർട്ടി കൊടുക്കുന്ന ലിസ്റ്റിൽ നിയമനം ലഭിച്ചവർ സഹകരണ ആശുപത്രികൾക്ക് നടത്തുന്ന ക്യാൻവാസാണ് ഇവിടെ നടക്കുന്നത് എന്ന പരാതി വ്യാപകമാണ്.
@ ജില്ലയിൽ കൊറോണ സമയത്ത്
108 ആംബുലന്‍സ്' നടത്തിപ്പിൽ നടന്ന അഴിമതിയിൽ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
കൊറോണ സമയത്ത് ഉണ്ടായ ചികിത്സ കിട്ടാതെയും ആഹാരം കിട്ടാതെയും
ഉണ്ടായ മരണങ്ങൾ ആരോഗ്യ രംഗത്തെ വീഴ്ചകൾ മൂലമാണെന്ന ആരോപണം ശക്തമാകുന്നു.
@ കിഴക്കൻ മേഖലയിലെ പട്ടികജാതി ആദിവാസി മേഖലയിൽ നടക്കുന്ന പട്ടിണിമരണവും ചികിത്സകിട്ടാതുള്ള മരണവും വ്യാപകമായി തുടരുന്നു. ശിശുമരണങ്ങള്‍.ഒപ്പം ജില്ലയിലെ കിഴക്കൻ മേഖലയിലെ പട്ടികജാതി ആദിവാസി മേഖലയിൽ രഹസ്യ വന്ധ്യംകരണത്തിനിരയാക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും ഉള്ളപ്പോൾ
കിഴക്കൻ മേഖലയിൽ കൂടുതൽ
ആശുപത്രികള്‍ സ്ഥാപിക്കണമെന്ന ആവശ്യവും അവഗണിക്കുകയാണ്.
No comments:
Post a Comment