ജില്ലയിൽ സുനാമി ഇറച്ചി കച്ചവടം
കൊല്ലം : നിയമം അനുശാസിക്കുന്ന നിബന്ധനകളെല്ലാം കാറ്റില്‍പ്പറത്തി അനധികൃത മാംസവില്‍പ്പന. ഓണത്തിന്റെ മറവിലാണ് ചത്ത മൃഗങ്ങളെ കശാപ്പുചെയ്തെടുക്കുന്ന 'സുനാമി ഇറച്ചി' ജില്ലയിൽ വന്‍തോതില്‍ വിപണിയില്‍ വിറ്റഴിക്കുന്നത്.
സുനാമിയിറച്ചിയുടെ കച്ചവടം ഉണ്ടെന്ന്
ജനങ്ങള്‍ ആരോപണം ഉന്നയിക്കുമ്പോള്‍ . എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
തമിഴ് നാട്ടിൽ നിന്നും
ഏജന്റുമാര്‍ മുഖേന വമ്പിച്ച വിലക്കുറവില്‍ വാങ്ങുന്ന സുനാമി ഇറച്ചി പലയിടത്തും വലിയൊരളവില്‍
നല്ല മാംസവുമായി ഇടകലര്‍ത്തി നല്‍കുന്നതായാണ് വിവരം. അംഗീകൃത അറവുശാലകളില്‍നിന്ന് മാംസമെത്തിക്കുന്നതിന് പകരം വൃത്തിഹീനമായ സാഹചര്യത്തില്‍ കശാപ്പുചെയ്ത മൃഗങ്ങളുടെ മാംസമാണ് പലയിടത്തും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതെന്ന് പരാതിയുണ്ട്.
ഓണത്തിന്റെ മറവിൽ പലയിടത്തും രോഗം ബാധിച്ചവയെയും ഗര്‍ഭിണികളായ മൃഗങ്ങളെയും കശാപ്പിന് വിധേയമാക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട് എന്നാൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വാഹനങ്ങളില്‍ മാംസം കയറ്റിക്കൊണ്ടുപോവുന്നത് ശീതീകരിച്ച സംവിധാനങ്ങളോടെ വേണമെന്നാണ് നിയമം. എന്നാല്‍ മൂടിയിടാതെ തുറന്ന വാഹനങ്ങളില്‍ മാംസം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക്കൊണ്ടുപോവുന്നുവെന്ന് പരാതിയുണ്ട്. പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളൊന്നും ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നില്ല.
മാംസം വില്‍ക്കുന്ന സ്റ്റാളുകളില്‍ വെള്ളം പറ്റിപ്പിടിക്കാത്ത വലിയ ടൈല്‍ വിരിക്കണമെന്നാണ് നിയമം. നിലം അഞ്ചടി ഉയരത്തിലാവുകയും വേണം. വായുസഞ്ചാരവും വാതിലും വേണമെന്നുള്ളത് നിര്‍ബന്ധമാണ്. മാംസം കഴുകിയെടുക്കാന്‍ ചൂടുള്ള വെള്ളവും സ്റ്റാളുകളില്‍ സജ്ജമാക്കണമെന്നും നിയമമുണ്ട് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തുന്നതിന്
ഒപ്പം തന്നെ അറവ് ശാലകൾ
മാംസാവശിഷ്ടങ്ങള്‍ പൊതുനിരത്തുകളിലോ പുറത്തോ അലക്ഷ്യമായി നിക്ഷേപിക്കരുതെന്ന നിയമവും പാലിക്കപ്പെടുന്നില്ല. റോഡരികിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ജലാശയങ്ങളും മാംസാവശിഷ്ടങ്ങളുടെ നിക്ഷേപകേന്ദ്രങ്ങളായിമാറുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. അറവുമാലിന്യങ്ങള്‍ വൃത്തിഹീനമായി കൂട്ടിയിടുന്നതുമൂലം തെരുവുനായ്ശല്യവും രൂക്ഷമാണ്. ഇറച്ചി സ്റ്റാളുകളില്‍നിന്ന് പുറന്തള്ളുന്ന രക്തവും മറ്റും ഓടകളിൽ അറപ്പുളവാക്കുന്നവിധം കെട്ടിക്കിടക്കുന്നു.
No comments:
Post a Comment