ചാത്തന്നൂർ : സംരക്ഷണ ഭിത്തി വീടിന്റെ മുകളിലേക്ക് വീണ് അപകടം ഒഴിവായത് തലനാരിഴയ്ക്ക്.ചിറക്കര പഞ്ചായത്തിലെ ചിറക്കര ക്ഷേത്രം വാർഡിൽ മുക്കാട്ടുകുന്ന് കോളനിയിലെ
ചരുവിളവീട്ടിൽ ഓമനയുടെ വീടിനു മുകളിലേക്ക് സംരക്ഷണഭിത്തി മറിഞ്ഞു വീട് തർന്നത്.വീട്ടിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
സംരക്ഷണ ഭിത്തിയുടെ ബാക്കി ഭാഗവും ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം തോരാതെ പെയ്യ്ത മഴയത്താണ് പത്ത്
അടിയോളം പൊക്കമുള്ള പാറ കൊണ്ട് നിർമ്മിച്ച സംരക്ഷണ ഭിത്തിയാണ്
വീടിനുമുകളിലൂടെ മറിഞ്ഞത്.
തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്.വേടർ സമുദായത്തിൽ പെട്ട ഇരുപതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വളരെ ഏറെ ദുരിത പൂർണ്ണവും ഭയാനകവുമാണ് ഇവിടെ താമസക്കാരായ കുടുംബങ്ങളുടെ അവസ്ഥ. ചരിഞ്ഞ പ്രദേശമായതിനാൽ സംരക്ഷണ ഭിത്തി ഇല്ലാത്ത ഭാഗങ്ങളിൽ മണ്ണ് ഒലിച്ചു പോയി വീടുകളുടെ അടിസ്ഥാനം വിണ്ടുകിറിയ നിലയിലാണ്.നിർമ്മാണം പൂർത്തികരിക്കാത്ത നിരവധി വീടുകൾ
നിലം പതിക്കുമെന്ന അവസ്ഥയിലാണ്. മുക്കാട്ട് കുന്ന് കോളനി നിവാസികളെ
അപകടകാരമായ
ദുരവസ്ഥയിൽ നിന്നും രക്ഷിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഫോട്ടോ : രൂക്ഷമായ കാലവർഷ കെടുതിയിൽ ചിറക്കര മുക്കാട്ട് കുന്ന് കോളനിയിൽ സംരക്ഷണ ഭിത്തി തകർന്ന് വീടിന് മുകളിൽ വീണ നിലയിൽ
No comments:
Post a Comment