@ മനുഷ്യന്റെ ജീവന് വില വേണം. അതായിരിക്കണം ആദ്യത്തെ പരിഷ്കാരം.
കൊല്ലം: കൊല്ലം നഗരത്തിൽ
ഗതാഗത പരിഷ്കാരമൊക്കെ വരുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
മനുഷ്യ ജീവന് ഒരു വിലയുമില്ലാത്ത രീതിയിൽ ട്രാഫിക് പരിഷ്കാരം മാറി . എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെയെല്ലാം വാഹനങ്ങളുടെ പ്രളയം തന്നെ. കാൽ നടയാത്രക്കാരൻ നോക്കി നടന്നില്ലെങ്കിൽ ഏതുനിമിഷവും അപകടക്കെണിയിൽപ്പെടാം, ആയുസ് അറ്റ് പോകാം. നഗരപ്രദേശത്തിലെ
ഒരു റോഡിലൂടെയും നടക്കാൻ വയ്യ. എങ്ങും വാഹനങ്ങൾ. അവിടെ വാഹനം, ഇവിടെ വാഹനം.ചുറ്റും വാഹനം. സൂക്ഷിച്ചില്ലെങ്കിൽ ജീവിതം വഴിയിൽ പൊലിഞ്ഞതുതന്നെ. പോക്ക് ആ രീതിയിലാണ്. റോഡുകളെല്ലാം കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയതാണ്. വികസിപ്പിക്കാനിടമില്ല. പക്ഷേ, വാഹനങ്ങൾ പെരുകി, ഒരന്തവും കുന്തവുമില്ലാത്ത രീതിയിൽ. അവയെല്ലാം വന്ന് നിറയുമ്പോൾ ശ്വാസം മുട്ടുകയാണ് എന്നാണ് ജനങ്ങൾ പറയുന്നത്. നഗരത്തിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന വഴിയോരക്കച്ചവടവും അനധികൃത വാഹന പാർക്കിങ്ങും നിയന്ത്രിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ ഇത് ഫലപ്രദമായി നടപ്പാക്കാൻ പോലീസിനോ, നഗരസഭയ്ക്കോ കഴിഞ്ഞിട്ടില്ല. പലയിടത്തും വാഹനയാത്ര തടസ്സപ്പെടുന്ന നിലയിലാണ് വഴിയോരക്കച്ചവടവും അനധികൃത പാർക്കിങ്ങുമുള്ളത്
@ റെയിൽവേ സ്റ്റേഷന് മുന്നിൽ
ജനങ്ങൾക്ക്
റോഡ് മുറിച്ച് കടക്കാൻ പറ്റുന്നില്ല. അതെന്ത്?
റെയിൽവേ സ്റ്റേഷന് മുന്നിൽ
ലക്കും ലഗാനവും ഇല്ലാതെയാണ്
വാഹനങ്ങൾ ചീറിപ്പായുന്നത്. അവിടുന്ന് വാഹനം ഇവിടുന്ന് വാഹനം, മറ്റേ റോഡിൽ നിന്നും വാഹനം. ഇതൊക്കെ നിയന്ത്രിക്കാൻ ഇവിടെയാരുമില്ലേ. ഇല്ല അതാണ് പ്രശ്നം. ഒരു പൊലീസുകാരൻ പോലുമില്ല.ഈസ്റ്റ് പോലിസ് സ്റ്റേഷന്റെ മുന്നിലുള്ള ഇവിടെ പൊലീസുകാരൊക്കെ എവിടെയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
കണ്ടവരുണ്ടോ കണ്ടവരുണ്ടോ ട്രാഫിക് പൊലീസിനെ കണ്ടവരുണ്ടോ. ആരും കാണുന്നില്ല. ഇതാണ് കൊല്ലത്തിന്റെ
പ്രധാന ജംഗഷനായ റെയിൽവേ സ്റ്റേഷന്റെ മുന്നിലെ
ഇപ്പോഴത്തെ അവസ്ഥ.
ട്രാഫിക്കുമില്ല, പൊലീസുമില്ല, യാത്രക്കാർ വേണമെങ്കിൽ സൂക്ഷിച്ചുപൊയ്ക്കോളണം.
സൂക്ഷിച്ചില്ലെങ്കിൽ ആർക്കാ ചേതം, ഇല്ലേ. പൊലീസിനോടോ കളി.
പ്രധാന ജംഗ്ഷനുകളെല്ലാം അങ്ങനെ തുറന്ന് കിടക്കുകയാണ്. തുറന്നിട്ടിരിക്കുകയാണ് എന്ന് പറയുന്നതാവും ശരി. പോളയത്തോട് ജംഗ്ഷനിൽ തിരക്കാണ് ഇവിടെ
കാണാനും കേൾക്കാനും ട്രാഫിക് പൊലീസില്ല. ചിന്നക്കടയിലും സിവിൽ സ്റ്റേഷനിലും വാഹനങ്ങൾ തന്നെ വില്ലൻ. രാമൻകുളങ്ങര ജംഗ്ഷൻ
ഗതാഗത കുരുക്കിന്റെ ഒരു കേന്ദ്രമാണ്. തലങ്ങും വിലങ്ങും വാഹനങ്ങൾ. ഇവിടെയുളളവർ ദിവസവും പേറുന്ന ദുരിതം ആരോട് പറയാനാണ്.
@ പൊലീസിനോട് പരാതി പഞ്ഞാൽ
പ്രയോജനമില്ലാത്ത അവസ്ഥ
ഒരു പൊലീസുകാരനെ പ്രധാന ജങ്ഷനുകളിൽ നിർത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
പൊലീസിന് ഇപ്പോൾ ഇതിലൊന്നും സമയമില്ലെന്ന്. അവർ മുക്കിന് മുക്കിന് ഒളിച്ച് നിൽക്കുകയാണ്.ട്രാഫിക് നിയന്ത്രിക്കാനല്ല, ട്രാഫിക് നിയമം ലംഘിച്ച് ഓടിക്കുന്നവരെ പിടിക്കാൻ. എന്ത് നല്ല പൊലീസ് ! പൊലീസ് നീണാൾ വാഴട്ടെ. ജനം റോഡിൽ വീണാലെന്ത്, വീണ് പിടഞ്ഞാലെന്ത് മരിച്ചാലെന്ത്
@ വൺവേ ട്രാഫിക് പരിഷ്കാരങ്ങൾ എല്ലാം താളം തെറ്റി.
കൊല്ലം പള്ളിമുക്ക്,പോളയത്തോട്,
റെയിൽവേ സ്റ്റേഷൻ, എസ് ബി ഐ ജങ്ഷൻ എന്നിവടങ്ങളിലെ ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ തകരാറിലായി ഗതാഗത സംവിധാനം
താളം തെറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.ഇവിടങ്ങളിൽ ട്രാഫിക് സിഗ്നൽ സംവിധാനം നോക്ക് കുത്തിയായി നിൽക്കുകയാണ്.
ഹൈസ്കൂൾ ജങ്ങഷനിൽ തോന്നും പോലെ പ്രവർത്തിക്കുന്ന ട്രാഫിക് സിഗ്നൽ സംവിധാനം ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ സമയാസമയം അറ്റകുറ്റപണികൾ നടത്താത്തത് മൂലം അടിക്കടി തകരാറിലാകുന്നുവെന്ന പരാതിയുണ്ട്.പലപ്പോഴും അപകടം ഒഴിവാക്കുന്നത് തലനാരിഴയ്ക്കാണ്.
ചിന്നകടയിലും കച്ചേരി ജംഗഷനിലും
ഗതാഗത നിയന്ത്രണം താളംതെറ്റിയ നിലയിലാണ്.ചിന്നകട ബസ് ബേയിൽ ഉണ്ടാവുന്ന അനധികൃത പാർക്കിങ് ആണ് പ്രാധാന പ്രശ്നം.
കടപ്പാക്കടയിൽ ട്രാഫിക് സംവിധാനം ഉണ്ടാങ്കിലും സിഗ്നൽ തെറ്റിച്ചു ചീറി പായുന്ന വാഹനങ്ങൾ അപകടം വരുത്തി വയ്ക്കുന്നു.
ഇതുകാരണം ഇവിടങ്ങളിൽ വാഹനത്തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുകയാണ്.
No comments:
Post a Comment