Wednesday, 26 July 2023

ശുഭയാത്ര സന്ദേശവുമായി പള്ളിമൺ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്

ശുഭയാത്ര സന്ദേശവുമായി പള്ളിമൺ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്

കൊട്ടിയം : ഹെൽമറ്റില്ലാതെ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി പള്ളിമൺ സ്കൂളിലെ സ്റ്റുഡന്റ് പോലീസ്.
കണ്ണനല്ലൂർ പോലീസിന്റെ സഹകരണത്തോടെ പള്ളിമൺ - ആയൂർ റോഡിലാണ് കേഡറ്റുകൾ ശുഭയാത്ര പ്രോഗ്രാം നടത്തിയത്. 
ഇരുചക്ര വാഹനം ഓടിച്ചവരേയും കാർ, ഓട്ടോ, ലോറി, ബസ് ഡ്രൈവർമാർക്കുമാണ്  കേഡറ്റുകൾ സുരക്ഷാ മുന്നറിയിപ്പ് നൽകിയത്. 
ലഹരി ഉപയോഗിച്ചതിന് ശേഷം വാഹനം ഓടിക്കരുതെന്നും അമിത വേഗത അപകടം ക്ഷണിച്ചു വരുത്തുമെന്നും മോട്ടോർ വാഹന നിയമങ്ങൾ പാലിക്കണമെന്നും കേഡറ്റുകൾ നിർദ്ദേശം നൽകി. ഇരു ചക്ര വാഹനത്തിൽ ഹെൽമറ്റ് ഉണ്ടായിരുന്നിട്ടും അതു ധരിക്കാത്തവരെ കേഡറ്റുകൾ സ്നേഹോപദേശം നൽകി ഹെൽമറ്റ് ധരിപ്പിച്ചാണ് യാത്രയാക്കിയത്.
ഹെൽമറ്റും സിറ്റ് ബെൽറ്റും ധരിച്ചവർക്ക് മധുരവും ആശംസാ കാർഡുകളും കേഡറ്റുകൾ സമ്മാനിച്ചു. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവർക്ക് സുരക്ഷാ മുന്നറിപ്പ് കാർഡും നൽകി.
എസ് പി സി കൊല്ലം സിറ്റി അസിസ്റ്റന്റ് നോഡൽ ഓഫീസർ വൈ. സാബു, സബ് ഇൻസ്‌പെക്ടർ അശോകൻ, എ എസ് ഐ ഹരിസോമൻ പ്രഥമ അധ്യാപിക  എം. വി സത്യവതി, പി ടി എ പ്രസിഡന്റ്‌ എസ്. മുരളീധരൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മാരായ ഷെമിയ, എ. ശരണ്യ രാജ്, മഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment