സ്വപ്നം സാക്ഷാത്കാരത്തിലേക്ക്
@പരവൂരിന് വീണ്ടും കേന്ദ്രസർക്കാർ സമ്മാനം
പരവൂർ : ഒല്ലാൽ റെയിൽവെ മേൽപ്പാലത്തിന് കേന്ദ്ര റെയിൽവെ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് പരവൂർ നിവാസികൾ. വർഷ ങ്ങളായിപ്രഖ്യാപനത്തിൽ ഒതുങ്ങി കിടക്കുകയായിരുന്നു മേൽപ്പാല നിർമാണം. .
പതിറ്റാണ്ടുകളായി പരവൂർ മുൻസിപ്പാലിറ്റിയിലെ ജനങ്ങൾ മേൽപ്പാലമെന്ന ആവശ്യവുമായി രംഗത്തുണ്ട്. മേൽപ്പാലമില്ലാത്തതിനാൽ . മണിക്കൂറോളം റെയിൽവേ ഗേറ്റിനുസമീപം കാത്തുനിൽ ക്കേണ്ടിവരുന്നത് പരവൂർ-പാരിപ്പള്ളി-ചാത്തന്നൂർ റോഡിലെ വാഹനയാത്രികരുടെ വർഷങ്ങളായുള്ള ദുരിതമാണ്. പാരിപ്പള്ളി മെഡിക്കൽ കോ
ളേജിലേക്കു പോകുന്ന ആംബുലൻ സുകളുൾപ്പെടെ ഇവിടെ കാത്തുകി ടക്കാറുണ്ട്. മേൽപ്പാലത്തിൻ്റെ അനുമതിക്കായി റെയിൽവേക്ക് കത്തെഴുതിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ അറി യിച്ചിരുന്നു. മേൽപ്പാല നിർമാണാനുമതി ലഭിക്കുന്നതിന് റെയിൽവേയുമായി ചർച്ച നടത്താൻ പൊതുമരാമത്ത് സെക്രട്ടറിയെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു . പ്രഖ്യാപനം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇടപെടാഞ്ഞതിനെ തുടർന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ
പ്രധാനമന്ത്രിയ്ക്കും റെയിൽവേ മന്ത്രാലയത്തിനും നിവേദനം നൽകിയിരുന്നു ഇതിനെ തുടർന്നാണ്
ഇപ്പോൾ മേൽപ്പാലത്തിന്റെ റെയിൽവെ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചത്. മേൽപ്പാലം നിർമാണത്തിനായി
36.75 കോടി കിഫ്ബി അനുവദിച്ചിരുന്നു. അനുവദിച്ചത്
513.04 മീറ്റർ നീളത്തിലും
10.20 മീറ്റർ വീതിയിലുമാണ് മേൽപ്പാലം നിർമിക്കുക.
കേന്ദ്രസർക്കാർ പദ്ധതിയിൽപ്പെടുത്തി നിർമ്മിക്കുന്ന
പാരിപ്പള്ളി - പരവൂർ - ചാത്തന്നൂർ റോഡിന്റെ റോഡിന്റെ വികസനത്തിന് തടസമായി നിന്നിരുന്നത്. ഒല്ലാൽ റെയിൽവേ ഗേറ്റാണ്. റോഡ് വികസനത്തിന് ഒപ്പം ഇവിടെ റെയിൽവേയുടെ മേൽപാലം കൂടി വരുന്നതോടെ പരവൂർ - പാരിപ്പള്ളി റോഡ് ഹൈടെക്കാകും. . ആയിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റെയിൽവേ ഗേറ്റ് പലപ്പോഴും 20 മിനിറ്റ്മു തൽ അര മണിക്കൂർ
വരെയാണ് അടച്ചിടുന്നത്.
ഒല്ലാൽ ഓവർ ബ്രിഡ്ജ് യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരമാകും..
പാരിപ്പളി മെഡിക്കൽ കോളേജിലേയ്ക്ക് ഗുരുതരാവസ്ഥയിൽ കൊണ്ട് പോവുന്ന രോഗികൾ പരവൂർ റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടന്ന് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. കൊല്ലത്തു നിന്ന് തീരദേശഭാഗങ്ങളായ ഇരവിപുരം, കൂട്ടിക്കട, മയ്യനാട്, മുക്കം, പൊഴിക്കര, തെക്കുംഭാഗം, കാപ്പിൽ, ഇടവ തുടങ്ങിയ സ്ഥലങ്ങളിലുളവർക്ക് ഒല്ലാൽ ഓവർ ബ്രിഡ്ജ് വന്നാൽ പാരിപ്പളിയിൽ പെട്ടെന്നെത്താം. ഒല്ലാൽ ഓവർബ്രിഡ്ജ് യാഥാർത്ഥ്യമായാൽ മുരടിച്ചു നിൽക്കുന്ന പരവൂരിന്റെ വികസനത്തിന് അതൊരു നാഴികക്കല്ലാവും.ചാത്തന്നൂർ -
പരവൂർ - പാരിപ്പള്ളി റോഡിലെ ഏക റെയിൽവേ ഗേറ്റാണിത്. മെഡിക്കൽ കോളേജിലേയ്ക്ക് പോവുന്ന രോഗികളും യു കെ എഫ് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിനികളും ഗേറ്റടവ് കാരണം മണിക്കൂറുകളോളം ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്.
പാരിപ്പള്ളി മീനമ്പലം, ചിറക്കര, ബ്ലോക്ക്മരം, അമ്മാരത്ത്മുക്ക്, പൂതക്കുളം, ഊന്നിൻമൂട്, തോണിപ്പാറ
എന്നീ സ്ഥലങ്ങളിൽ നിന്ന് വരുന്നവർ പരവൂർ റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ച്ചയാണ്. ഇവർക്ക് കൃത്യസമയത്ത് റെയിൽവേ സ്റ്റേഷനിൽ വന്നെത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. പൊഴിക്കരയിൽ മിനി ഫിഷിംഗ് ഹാർബർ നിലവിൽ വന്നാൽ ഒല്ലാൽ ഓവർ ബ്രിഡ്ജ് മത്സ്യമേഖലയ്ക്കും ഒരു നേട്ടമാവും.
ഫോട്ടോ : ഒല്ലാൽ റെയിൽവെ ഗേറ്റ് അടച്ചിട്ടപ്പോൾ വാഹനങ്ങൾ ഗേറ്റ് തുറക്കാൻ കാത്തു കിടക്കുന്നു.
No comments:
Post a Comment