Saturday, 1 July 2023

ഒല്ലാൽ മേൽപ്പാലം പ്രഖ്യാപനത്തിൽ ഒതുങ്ങി.

ഒല്ലാൽ മേൽപ്പാലം പ്രഖ്യാപനത്തിൽ ഒതുങ്ങി.

പരവൂർ : ഒല്ലാൽ മേൽപ്പാലം പ്രഖ്യാപനത്തിൽ ഒതുങ്ങി .
പതിറ്റാണ്ടുകളായി പരവൂർ മുൻസിപ്പാലിറ്റിയിലെ ജനങ്ങൾ 
അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണിത്. മണിക്കൂറോളം റെയിൽവേ ഗേറ്റിനുസമീപം കാത്തുനിൽ ക്കേണ്ടിവരുന്നത് പരവൂർ-പാരിപ്പള്ളി-ചാത്തന്നൂർ റോഡിലെ വാഹനയാത്രികരുടെ ദുരിതമാണ്. പാരിപ്പള്ളി മെഡിക്കൽ കോ
ളേജിലേക്കു പോകുന്ന ആംബുലൻ സുകളുൾപ്പെടെ ഇവിടെ കാത്തുകി ടക്കാറുണ്ട്. മേൽപ്പാലം നിർമാണത്തിന് റെ യിൽവേയുടെ അംഗീകാരം ലഭിച്ചിട്ടി ല്ല. അനുമതിക്കായി റെയിൽവേക്ക് കത്തെഴുതിയതായി മന്ത്രി പി.എ.മു
ഹമ്മദ് റിയാസ് നിയമസഭയിൽ അറി യിച്ചിരുന്നു. മേൽപ്പാല നിർമാണാനുമതി ലഭിക്കുന്നതിന് റെയിൽവേയുമായി ചർച്ച നടത്താൻ പൊതുമരാമത്ത് സെക്രട്ടറിയെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു ഇ പ്രഖ്യാപനം കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞു ഇപ്പോഴും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ് ഒല്ലാൽ റെയിൽവേ മേൽപാലം.

36.75 കോടി കിഫ്ബി അനുവദിച്ചത്

513.04 മീറ്റർ ആർ ഒ ബി നീളം 

10.20 മീറ്റർ വീതി


@ കേന്ദ്രസർക്കാർ നിർമ്മിക്കുന്ന 
പാരിപ്പള്ളി - പരവൂർ - ചാത്തന്നൂർ റോഡിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി നിർമാണത്തിലേക്ക് കടക്കുമ്പോൾ റോഡിന്റെ വികസനത്തിന് തടസമായി നിൽക്കുന്നത് ഒല്ലാൽ റെയിൽവേ ഗേറ്റാണ്. റോഡ് വികസനത്തിന് ഒപ്പം ഇവിടെ റെയിൽവേയുടെ മേൽപാലം കൂടി വന്നാൽ മാത്രമേ വികസനം പൂർണ്ണമാകുകയുള്ളൂ. ആയിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റെയിൽവേ ഗേറ്റ് പലപ്പോഴും 20 മിനിറ്റ്മു തൽ ഒരു മണിക്കൂർ 
വരെയാണ് അടച്ചിടുന്നത്.
ഒല്ലാൽ ഓവർ ബ്രിഡ്ജ് യാഥാർത്ഥ്യമായാൽ മാത്രമേ ഈ പ്രശ്നത്തിന് ഒരു പരിഹാരമാവൂ.
പാരിപ്പളി മെഡിക്കൽ കോളേജിലേയ്ക്ക് ഗുരുതരാവസ്ഥയിൽ കൊണ്ട് പോവുന്ന രോഗികൾ പരവൂർ റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടന്ന് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. കൊല്ലത്തു നിന്ന് തീരദേശഭാഗങ്ങളായ ഇരവിപുരം, കൂട്ടിക്കട, മയ്യനാട്, മുക്കം, പൊഴിക്കര, തെക്കുംഭാഗം, കാപ്പിൽ, ഇടവ തുടങ്ങിയ സ്ഥലങ്ങളിലുളവർക്ക് ഒല്ലാൽ ഓവർ ബ്രിഡ്ജ് വന്നാൽ പാരിപ്പളിയിൽ പെട്ടെന്നെത്താം. ഒല്ലാൽ ഓവർബ്രിഡ്ജ് യാഥാർത്ഥ്യമായാൽ മുരടിച്ചു നിൽക്കുന്ന പരവൂരിന്റെ വികസനത്തിന് അതൊരു നാഴികക്കല്ലാവും.ചാത്തന്നൂർ -
പരവൂർ - പാരിപ്പള്ളി റോഡിലെ ഏക റെയിൽവേ ഗേറ്റാണിത്.  മെഡിക്കൽ കോളേജിലേയ്ക്ക് പോവുന്ന രോഗികളും യു കെ എഫ് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിനികളും ഗേറ്റടവ് കാരണം മണിക്കൂറുകളോളം ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. 
പാരിപ്പള്ളി മീനമ്പലം, ചിറക്കര, ബ്ലോക്ക്മരം, അമ്മാരത്ത്മുക്ക്, പൂതക്കുളം, ഊന്നിൻമൂട്, തോണിപ്പാറ
എന്നീ സ്ഥലങ്ങളിൽ നിന്ന് വരുന്നവർ പരവൂർ റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ച്ചയാണ്. ഇവർക്ക് കൃത്യസമയത്ത് റെയിൽവേ സ്റ്റേഷനിൽ വന്നെത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. പൊഴിക്കരയിൽ മിനി ഫിഷിംഗ് ഹാർബർ നിലവിൽ വന്നാൽ ഒല്ലാൽ ഓവർ ബ്രിഡ്ജ് മത്സ്യമേഖലയ്ക്കും ഒരു നേട്ടമാവും.

@ ഇവിടെ മേൽപാലം നിർമിക്കാൻ 37 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തിയുള്ള പദ്ധതിക്ക് അംഗീകാരവും കിട്ടിയെങ്കിലും
റെയിൽവേയുടെ  നിർമ്മാണ പദ്ധതികൾ അടങ്ങുന്ന ഗ്രീൻബുക്കിൽ
ഇടംപിടിക്കാതിരുന്നതിനാൽ പദ്ധതി പ്രതിസന്ധിയിലാവുകയായിരുന്നു. 2007ലെ റെയിൽവേ ബഡ്ജറ്റിൽ ഇത് ഉൾപ്പെട്ടിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല.ഇതിനെ തുടർന്ന് 
ഇവിടെ ഗതാഗത പ്രതിസന്ധി രൂക്ഷമായതോടെ 2015ൽ സംസ്ഥാന സർക്കാർ ഇടപെടൽ ആരംഭിച്ചു. 2018 ആദ്യം ആർ.ഒ.ബി നിർമ്മാണത്തിന് തത്വത്തിൽ അനുമതി നൽകി. നിർവഹണ ഏജൻസിയായി ആർ ബി
ഡി സി കെയെ നിശ്ചയിച്ചു. സ്ഥലമേറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായി റെയിൽ പാതയ്ക്ക് മുകളിലുള്ള നിർമ്മാണ



No comments:

Post a Comment