Saturday, 1 July 2023

ഇത്തിക്കരയാറിന്റെ തീരപ്രദേശത്ത് അനധികൃത മണ്ണ് ഖനനം തകൃതി

ഇത്തിക്കരയാറിന്റെ തീരപ്രദേശത്ത് അനധികൃത മണ്ണ് ഖനനം തകൃതി

ചാത്തന്നൂർ : ആദിച്ചനല്ലൂർ വില്ലേജിൽ കട്ടച്ചൽ മൂലതെങ്ങ് ലക്ഷംവീട് കോളനിയുടെ അടിവാരവും. ഇത്തരക്കരയാറിന്റെ തീരപ്രദേശവുമായ  ഭാഗത്താണ് അനധികൃത മണ്ണുഖനനം മണ്ണ് മാഫിയ സജീവമാക്കിയിരിക്കുന്നത്. പകൽ വെളിച്ചത്തിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ മണ്ണ് ഖനനം പാടുള്ളൂ എന്ന നിയമം ഉണ്ടെങ്കിലും. അത് പാലിക്കാൻ. മണ്ണ് മാഫിയയും. നടപ്പിലാക്കാൻ ഉദ്യോഗസ്ഥ സംവിധാനങ്ങളും ശ്രമിക്കാറില്ല എന്ന  ആക്ഷേപം നിലനിൽക്കുമ്പോഴാണ്. കൊല്ലം ആദിച്ചനല്ലൂർ,കട്ടച്ചൽ, മൂല തെങ്ങ് ലക്ഷംവീട് കോളനിയുടെ ഭാഗത്ത് അർദ്ധരാത്രിയിൽ മണ്ണ് മാഫിയ സംഘം  നേരം പുലരും വരെ  ഭൂമി ഇടിച്ചു നിരത്തി ടിപ്പർ ലോറികളിൽ മണ്ണ് കടത്തിക്കൊണ്ടുപോകുന്നത്. ഈ പ്രദേശത്തെ അനധികൃത മണ്ണു ഖനനം സംബന്ധിച്ച്നിരവധി  പരാതികൾ ഉയർന്നതിനെ തുടർന്ന്  റവന്യൂ അധികൃതർ  വസ്തു ഉടമയ്ക്ക്  താക്കീത് നൽകിയിരുന്നു എങ്കിലും. സർക്കാർ സംവിധാനങ്ങളെയും, മണ്ണ് ഖനനചട്ടവും. കാറ്റിൽ പറത്തിയാണ്
 വസ്തു ഉടമയും, മണ്ണ് മാഫിയ സംഘവും  താണ്ഡവമാടുന്നത്.
 ഭൂഉടമയുടെ മണ്ണ് ഖനനം ചെയ്യുന്നതോടൊപ്പം.. കനാൽ പുറമ്പോക്ക് ഭൂമിയും ഇടിച്ച് നിരത്തി കൊണ്ടു പോകുന്നത്. നിലവിൽ അര ഏക്കറോളം ഭൂമി 40 അടി താഴ്ചയിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഇടിച്ചു നിരത്തി ടിപ്പർ ലോറികളിൽ അർദ്ധരാത്രിയിൽ കടത്തുമ്പോൾ. കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്ന റവന്യൂ അധികൃതരുടെ മൗനം. പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു..

No comments:

Post a Comment