Monday, 3 July 2023

ചിറക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജിയെ ചൊല്ലി സി.പി.എം - സിപിഐ ബന്ധം വഷളായതോടെ ചിറക്കര പഞ്ചായത്തിൽ ഭരണപ്രതിസന്ധി.

ചാത്തന്നൂർ : ചിറക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജിയെ ചൊല്ലി സി.പി.എം - സിപിഐ ബന്ധം വഷളായതോടെ ചിറക്കര പഞ്ചായത്തിൽ ഭരണപ്രതിസന്ധി. ഇടത് മുന്നണിയിലെ മുൻ 
ധാരണ അനുസരിച്ച് ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി പി ഐ നേതാവുമായ സുശീലദേവി 
രാജിവയ്ക്കേണ്ട ദിവസങ്ങൾ കഴിഞ്ഞു.
ഇടത് മുന്നണിയുടെ ധാരണകൾ എല്ലാം കാറ്റിൽ പറത്തി സുശീലദേവി ഭരണത്തിൽ തുടരുകയാണ്.
ഇന്നലെവരെ അവർ രാജിക്ക് തയാറായിട്ടില്ല. ഞായറാഴ്ച നടന്ന 
ഇടത് മുന്നണിയുടെ യോഗത്തിലുണ്ടായ ധാരണ പോലും പ്രസിഡന്റ്‌ ചെവികൊള്ളൂന്നില്ല എന്ന പാരാതിയുമായി സിപിഎം അംഗങ്ങൾ ഇന്നലെ സിപിഎം നേതൃത്വത്തിന് പരാതി നൽകി. ഇതോടെ പഞ്ചായത്ത് ഭരണസമിതിയിൽ സി.പി.എം- സിപിഐ ചേരിപോര് രൂക്ഷമായി.സിപിഐയ്ക്ക് എതിരെ ശക്തമായ നിലപാടുമായാണ് സിപിഎം ലോക്കൽ കമ്മിറ്റികൾ മുന്നോട്ട് പോകുന്നത്. സിപിഎം ലോക്കൽ കമ്മിറ്റി നേതാക്കളുടെ വിട്ട് വീഴ്ചയില്ലാത്ത നിലപാടുകൾ സിപിഎം ഏരിയ നേതൃത്വത്തിനും ഇടത് മൂന്നണി നേതൃത്വത്തിനും തലവേദനയാകുന്നുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭരണകക്ഷിയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. സ്വതന്ത്രൻ കൈയ്യാളുന്ന വൈസ് പ്രസിഡന്റ്‌ സ്ഥാനം സിപിഐയ്ക്ക് വേണമെന്ന ആവശ്യമുയർത്തി സിപിഐയും രംഗത്തുണ്ട്. പ്രസിഡന്റ്‌ മാറിയാലും രാജി വയ്ക്കുന്ന പ്രശ്നമില്ലെന്ന് സ്വതന്ത്രനായ വൈസ് പ്രസിഡന്റ്‌ വ്യക്തമാക്കിയിട്ടുണ്ട് ഇടത് മുന്നണിയുടെ വിഭാഗിയതയ്ക്ക് നടുവിൽ ചിറക്കര പഞ്ചായത്ത്‌ ഭരണം കൂടുതൽ പ്രതിസന്ധിയിലായി.

@ സിപിഎമ്മിലും പ്രതിസന്ധി

സുശീലദേവി രാജിവയ്ക്കുന്ന ഒഴിവിൽ സിപിഎമ്മിന്റെ പുതിയ പ്രസിഡന്റിനെ ചൊല്ലിയും സിപിഎമ്മിൽ തർക്കം നില നിൽക്കുകയാണ്. സിപിഎമ്മിന്റെ മിനിമോൾ ജോഷിന്റെ പേരാണ് സിപിഎം ഏരിയാ നേതൃത്വം മുന്നോട്ട് വയ്ക്കുന്നത് ഇതിനെതിരെ ഒരു വിഭാഗം മുന്നോട്ട് വന്നിട്ടുണ്ട്  മറ്റൊരു പേരാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത് സിപിഎമ്മിലെ വിഭാഗിയതയും ഇതോടെ മറനീക്കി പുറത്ത് വന്നു.സിപി എമ്മിലെ ഒരു വിഭാഗം ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് പുതിയ പേരിന് പിന്നിൽ എന്ന ആരോപണവുമായി ചിറക്കരയിൽ ഔദ്യോഗിക വിഭാഗവും രംഗത്തുണ്ട്.

@ ചിറക്കര സിപിഐയിലും സിപിഎമ്മിലും ചേരിപോര് രൂക്ഷമാണ് സിപിഐയിൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾ തമ്മിൽ ഏറ്റ് മുട്ടുകയും സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ രണ്ട് മുതിർന്ന നേതാക്കൾ രാജി വയ്ക്കുന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിചേർന്നു.സുശീലദേവി രാജി വച്ചാൽ സിപിഐ ചിറക്കരയിൽ അപ്രസ്ക്തമാകുമെന്ന് സിപിഐ കണക്ക് കൂട്ടുന്നു അത് കൊണ്ട് തന്നെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുശീലദേവിയുടെ രാജി നീട്ടി കൊണ്ട് പോകാനാണ് സിപിഐ ശ്രമിക്കുന്നത്.
പഞ്ചായത്ത് മെമ്പർ, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ കഴിവിന്റെ പരമാവധി താൻ ഭരണനിർവഹണം നടത്തിയിട്ടും ഭൂരിപക്ഷമില്ലാത്ത ഭരണസമിതിയിൽ അഞ്ചു വർഷം സുശീലദേവി പൂർത്തിയാക്കണമെന്നാണ് സിപിഐ നേതൃത്വം ഇടത് മുന്നണിയിൽ ആവശ്യപ്പെട്ടത്. കോൺഗ്രസ്‌ നേതാക്കളുമായി ഒരു വിഭാഗം സിപിഐ നേതൃത്വം ചർച്ച നടത്തിയതാണ് സിപിഎമ്മിനെ കൂടുതൽ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്.

No comments:

Post a Comment