Saturday, 1 July 2023

ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർത്ഥികൾ നെട്ടോട്ടമോടുന്നു മുതലെടുത്ത്എയ്ഡഡ് സ്കൂൾ മാനേജ് മെന്റുകൾ.



കൊല്ലം : ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർത്ഥികൾ നെട്ടോട്ടമോടുന്നു മുതലെടുത്ത്
എയ്ഡഡ് സ്കൂൾ മാനേജ് മെന്റുകൾ. വിവിധ ഗ്രൂപ്പുകൾക്ക് വിലപേശിയാണ്
മാനേജ് മെന്റുകൾ രക്ഷിതാക്കളിൽ നിന്നും  തലവരിപ്പണം വാങ്ങുന്നത്.
മുപ്പതിനായിരം രൂപ മുതൽ അറുപതിനായിരം രൂപ വരെയാണ് ഈടാക്കുന്നത് ഇടനിലക്കാരൻ മുഖേനയാണെങ്കിൽ വിലപേശൽ കൂടും.
 സയൻസ് ഗ്രൂപ്പിനാണ് ഏറ്റവും കൂടുതൽ ചോദ്യം പിന്നാലെ കൊമേഴ്സ് ഹ്യുമാനിറ്റിക്സ്. എന്നിങ്ങനെയാണ്.
ചില മാനേജ്മെന്റ് സ്കൂളുകളിൽ .
സയൻസിനും കൊമേഴ്സിനും ഒരേ റേറ്റ് ആണ്  ഹ്യുമാനിറ്റീസിന് കുറഞ്ഞ രൂപയുമാണ് ഫീസ് ഈടാക്കുന്നത്.
ഒരു പ്രമുഖ സമുദായ സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് സ്കൂളിൽ സയൻസ് ഗ്രൂപ്പിന് അഡ്മിഷൻ തേടിയെത്തിയ അന്യസമുദായക്കാരിയായ 
രക്ഷിതാവിനോട്  ഇടനിലക്കാരൻ ചോദിച്ചത് എഴുപത്തിഅയ്യായിരം രൂപയാണ് മാനേജ്മെന്റ് പ്രതിനിധിയെ 
നേരിട്ട് ചെന്ന് കണ്ടപ്പോൾ അറുപതിനായിരം രൂപയായി ലേലം ഉറപ്പിക്കുകയായിരുന്നു.
സ്വന്തം സമുദായത്തിലെയാ
ണെങ്കിൽ ഡിസ്കൗണ്ട് ലഭിക്കും. അതല്ലാത്തവരോടാണ് പൈസ കൂടുതൽ ആവശ്യപ്പെടുന്നത്. മാനേജ്മെന്റ് സ്കൂളുകളിൽ പകുതി സിറ്റ് സർക്കാർ മെരിറ്റിലും പകുതി മാനേജ്മെന്റിന്റെ ഫീസിലുമാണ് അഡ്മിഷൻ നൽകാറുള്ളത്. പല മാനേജ്മെന്റ് സ്കൂളുകളും നിശ്ചിത തുക ഫീസായി വാങ്ങിയാണ് അഡ്മിഷൻ നൽകാറുള്ളത്. 
സാധാരണക്കാരും നിർദ്ധനരുമാണ്. പത്താംക്ലാസിൽ മാർക്ക് കുറഞ്ഞ വി ദ്യാർത്ഥികളാണ് മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ നേടാറുള്ളത്. ഇത്തര ക്കാർക്ക് മെരിറ്റ് സീറ്റിൽ അഡ്മിഷൻ
കിട്ടാൻ സാധ്യതയില്ല. ഇതു മനസിലാക്കിയാണ് ചില സ്കൂളുകൾ തലവരി പണം വാങ്ങുന്നത്. അവസരം മുതലെടുത്ത് കഴുത്തറുപ്പൻ ഫീസാണ് ചില എയ്ഡഡ് മാനേജ്മെന്റ് സ്കൂളുകൾ അഡ്മിഷനായി ഈടാക്കുന്നത്. നിർദ്ധനരായ രക്ഷിതാക്കൾക്ക് ഇത്രയും രൂപ അടയ്ക്കാനുള്ള സാഹചര്യമില്ല. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലുള്ളവർക്ക്. ചില രക്ഷിതാക്കൾ മക്കളെ പഠിപ്പിക്കണമെന്നതിനാൽ പലരിൽ നിന്നും പലിശയ്ക്ക് പണം കടം വാങ്ങി അടയ്ക്കാറുമുണ്ട്. അതും വട്ടി പലിശയ്ക്കാണ് പണം.
വിദ്യാഭ്യാസ രംഗത്ത് തലവരിപ്പണമി ടപാട് നിർത്തലാക്കിയിട്ട് വർഷങ്ങ ളായെങ്കിലും പലയിടത്തും ഇത്തരം നടപടികൾ നടക്കുന്നുണ്ട്.
പ്ലസ് വൺ പ്രവേശനം  അവസാന ഘട്ടത്തിൽ ആണ്. മൂന്നാം ഘട്ട അലോട്മെന്റ് കഴിഞ്ഞിട്ടും ഇനിയും ആയിരങ്ങൾ സീറ്റ് കിട്ടാതെ അലയുകയാണ്.

No comments:

Post a Comment