Monday, 3 July 2023

എൻ എസ് എസ് കരയോഗവാർഷിക പൊതുയോഗം

എൻ എസ് എസ് കരയോഗ
വാർഷിക പൊതുയോഗം

ചാത്തന്നൂർ : നടയ്ക്കൽ വരിഞ്ഞം നമ്പർ 901 -)o നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ വാർഷികപൊതുയോഗം ചേർന്നു. പൊതുയോഗത്തോടനുബന്ധിച്ച് അനുമോദനം, പഠനോപകരണ വിതരണം, ആദരിക്കൽ, സ്നേഹനിധി സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തി. ഇവയുടെ ഉൽഘാടനം എൻഎൻഎസ് താലൂക് യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി ഉൽഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ്‌ സി പുഷ്പജൻപിള്ള അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി ഗിരീഷ്കുമാർ നടയ്ക്കൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും, പ്രൊഫഷണൽ രംഗത്തും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, കലാകായിക രംഗത്ത് മികവ് പുലർത്തിയവരെയും അനുമോദിച്ചു.
സാമൂഹ്യസേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ വിഎസ് സന്തോഷ്കുമാർ, തുടർച്ചയായി നാലാം തവണയും നടയ്ക്കൽ- ഇളംകുളം ക്ഷീരസംഘത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെ  സുധാകരകുറുപ്പ് എന്നിവരെ ആദരിച്ചു.
താലൂക് യൂണിയൻ വൈസ് പ്രസിഡന്റ്‌ പരവൂർ മോഹൻദാസ്, സെക്രട്ടറി റ്റി അരവിന്ദാക്ഷൻപിള്ള, എസ് ആർ മുരളീധരകുറുപ്പ്, ജി അഭിലാഷ്കുമാർ എന്നിവർ സംസാരിച്ചു.
ഫോട്ടോ എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി ഉത്ഘാടനം ചെയ്യുന്നു.

No comments:

Post a Comment