Tuesday, 4 July 2023

ഫിഷറീസ് വകുപ്പിന്റെയും കാലാവസ്ഥ നിരീക്ഷക കേന്ദ്രത്തിന്റെയും മുന്നറിയിപ്പ് അവഗണിച്ചു കൊണ്ട് കടലിൽ പോയ വള്ളങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബിജെപി ഫിഷറീസ് വകുപ്പ്ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിച്ചു.

കൊല്ലം: ഫിഷറീസ് വകുപ്പിന്റെയും കാലാവസ്ഥ നിരീക്ഷക കേന്ദ്രത്തിന്റെയും 
മുന്നറിയിപ്പ് അവഗണിച്ചു കൊണ്ട് കടലിൽ പോയ വള്ളങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബിജെപി ഫിഷറീസ് വകുപ്പ്
ഡെപ്യൂട്ടി ഡയറക്ടറെ  ഉപരോധിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം നേതാക്കളുടെ പിന്തുണയോടെ  അഞ്ചോ ആറോ വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോവുകയുണ്ടായി ഈ വള്ളങ്ങൾക്കെതിരെ പരാതി നൽകിയിട്ടും ഫിഷറീസ് ഡയറക്ടറുടെ ഭാഗത്ത് നിന്നും  യാതൊരു വിധ നിയമ നടപടികളും സ്വീകരിക്കാത്തതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
ഡയറക്ടറുടെ നടപടിയിൽ പ്രതിക്ഷേധിച്ചു കൊണ്ട്  ബിജെപി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി ഡയറക്ടറെ  ഉപരോധിച്ചത്. ബിജെപി കൊല്ലം മണ്ഡലം വൈസ് പ്രസിഡന്റ് ജെയിംസ് മുദാക്കര, ജില്ലാ കമ്മിറ്റിയംഗം എം എസ് ലാൽ, ന്യൂനപക്ഷ മോർച്ചാ കൊല്ലം മണ്ഡലം പ്രസിഡന്റ് ജോൺ കച്ചേരി ഏരിയ ജനറൽ സെക്രട്ടറി കുമാർ, ബൂത്ത് പ്രസിഡന്റ് രാജൻ , സേവിയർ എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. തുടർന്ന് ജില്ലാ കളക്ടറുമായി സംസാരിച്ച്  വേണ്ട നടപടികൾ സ്വീകരിക്കാം എന്ന ഉറപ്പിന്മേൽ  ഉപരോധ സമരം അവസാനിപ്പിച്ചു.
ഫോട്ടോ: ബിജെപി പ്രവർത്തകർ
ഫിഷറീസ് ഡയറക്ടറെ ഉപരോധിക്കുന്നു.

No comments:

Post a Comment