കൊല്ലം : പലചരക്ക് പച്ചക്കറി സാധനങ്ങളുടെ വില കുത്തനെ ഉയർന്നതിന് പിന്നാലെ ഹോട്ടലുകളിലും മുന്നറിയിപ്പ് ഇല്ലാതെ വില വർദ്ധിപ്പിച്ചു ഊണിനും ബിരിയാണിയ്ക്കും
പത്ത് രൂപ മുതൽ 25രൂപ വരെയാണ് ഉയർത്തിയത്. ഊണിനുള്ള സ്പെഷൽ ആയ മീൻ വിഭവങ്ങൾക്കും വില ഉയർത്തി. ട്രോളിങ് നിരോധനവും മീനിന്റെ വിലക്കൂടുതലും കാരണം ഹോട്ടലുകളിൽ നിന്ന് മീൻ വിഭവങ്ങൾ
കിട്ടാത്ത അവസ്ഥയിലാണ് ഇപ്പോൾ.
ഹോട്ടലുകളിലെ ബോർഡുകളിൽ ഉച്ചയ്ക്ക് ഓരോ ദിവസത്തെയും സ്പെഷലുകൾ എഴുതിയിരുന്ന ബോർഡുകൾ മിക്കവയും കാലിയാണ്. ചെമ്മീനും കൂന്തലും മാത്രമാണു പലയിടത്തുമുള്ളത്. ചുരുങ്ങിയ തോതിൽ അയലയും വാങ്ങുന്നുണ്ട്. പക്ഷേ വിപണിയിൽ നിന്നു വാങ്ങുന്ന വിലയിൽ നിന്നു ലാഭമുണ്ടാകണമെങ്കിൽ ഹോട്ടലിലെ നിരക്ക് വളരെ കൂടുതലായി ഉയർത്തണമെന്ന അവസ്ഥയാണെന്ന് ഹോട്ടലുടമകൾ പറയുന്നു. വില കുറവുള്ള ചാളയും മത്തിയും കിട്ടാനില്ല കിട്ടിയാൽ തന്നെ പൊന്നും വിലയാണ്.
ഹോട്ടലിൽ മീൻ വീറ്റു ചെറിയ ലാഭമുണ്ടാകണമെങ്കിൽ തന്നെ നിരക്കു വലിയ തോതിൽ വർധിപ്പിക്കേണ്ട അവസ്ഥ. ഇതു ഭക്ഷണം വാങ്ങാനെത്തുന്നവർക്കും പ്രയാസമുണ്ടാക്കും. വിപണിയിൽ ഇപ്പോൾ മത്സ്യങ്ങളുടെ വരവ് കുറവാണ്. കിട്ടുന്നവയ്ക്കാകട്ടെ വൻ വില നൽകേണ്ട സ്ഥിതിയും. ഉയർന്ന വില കൊടുത്ത് മത്സ്യങ്ങൾ വാങ്ങിയാലും ഹോട്ടലുകളിൽ അതിനനുസരിച്ചു വില കുട്ടി വിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുകൊണ്ടുതന്നെ ഹോട്ടൽ ഉടമകൾക്കു നഷ്ടം മാത്രമാണ്. കോഴിയിറച്ചിക്കും ബീഫിനും ഇപ്പോൾ ഉയർന്ന വില നൽകണമെന്ന അവസ്ഥ വന്നിരിക്കുന്നു. വിപണിയിലെ വിലക്കയറ്റം വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്.
സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
No comments:
Post a Comment