ഫാമിൻറെ മറവിൽ അറവ് ശാല
പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു
ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ ഇടവട്ടം വാർഡിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഫാമിൽ പ്രവർത്തിച്ചു വന്നിരുന്ന അറവ് ശാലയാണ് പൂട്ടിയത് അറവ് ശാല പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ ജില്ലയിലെ വിവിധ അറവ് ശാലകളിൽ നിന്നും അറവ് മാലിന്യം കൊണ്ട് വന്ന് സംഭരിച്ചു കൊണ്ട് അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കുകയും ചെയ്യുകയും ചെയ്യുമായിരുന്നു. അസഹ്യമായ ദുർഗന്ധം മൂലം നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അധികൃതർ നടപടിയുമായി മുന്നോട്ട് പോയത്.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുശീലദേവി എന്നിവരുടെ നേത്യത്വത്തിൽ സ്ഥലം പരിശോധിച്ചപ്പോൾ ദുർഗന്ധം വമിക്കുന്ന രീതിയിൽ അറവുമാടിൻറെ അവശിഷ്ടങ്ങൾ ശേഖരിച്ചുവച്ചിരിക്കുന്നതും മാംസാവശിഷ്ടത്തിൽ നിന്നുള്ള ദുർഗന്ധം മൂലം പ്രദേശത്ത് നിൽക്കുവാൻ കഴിയാത്ത അവസ്ഥയുമായിരുന്നു. ഇതോടൊപ്പം ഇതിൽ നിന്നുള്ള മാലിന്യം ഒഴുകിപോകുന്ന അവസ്ഥയിലുമായിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനധികൃതഫാമിന് സ്റ്റോപ്പ് മെമ്മോ നൽകുകയും 25000 രൂപ. പിഴ ചുമത്തി തുടർ നിയമനടപടികൾ സ്വീകരിക്കുവാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
No comments:
Post a Comment