സുരക്ഷിത മൊബൈൽ ഉപയോഗം
അമ്മമാരെ പാഠം പഠിപ്പിച്ചു മക്കൾ
അഞ്ചാലുംമൂട്: സുരക്ഷിതമായി മൊബൈൽ ഉപയോഗിക്കുന്നതിനായി അമ്മമാരെ പഠിപ്പിച്ചു മക്കൾ.
സുരക്ഷിതമായ മൊബൈൽ ഉപയോഗം സംബന്ധിച്ച് അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്സ് അഞ്ചാലുംമൂട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.
കൊല്ലം കോർപറേഷൻ വിദ്യാഭ്യാസ കായിക കാര്യ ചെയർപേഴ്സൺ സവിതാ ദേവി പരിപാടി ഉൽഘാടനം ചെയ്തു. പ്രഥമാധ്യാപിക
സോണി, എസ് എം സി ചെയർമാൻ അഡ്വക്കേറ്റ് ബൈജു,കൈറ്റ് മാസ്റ്റർ കൃഷ്ണകുമാർ, കൈറ്റ് മിസ്ട്രെസ് രശ്മി എന്നിവർ സംസാരിച്ചു.
പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ലിനു, ബദരി, ദേവിക, ആർദ്ര, ആദി ലക്ഷ്മി എന്നിവരാണ് ക്ലാസ്സെടുത്തത്.
വിവിധ ഘട്ടങ്ങളിലായി മുഴുവൻ അമ്മമാർക്കും പരിശീലനം നൽകുക എന്നുള്ളതാണ് ഉദ്ദേശം.
ഫോട്ടോ:
No comments:
Post a Comment