കൊല്ലം മെഡിക്കൽ കോളേജ്.
മെഡിക്കൽ കൗൺസിൽ
പരിശോധന കടമ്പ കടക്കാൻ
എഴുപതോളം പേർ സ്ഥലം മാറിയെത്തി.
കൊല്ലം : കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിശോധന കടമ്പ കടക്കാൻ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും എഴുപതോളം പേരെ സ്ഥലം മാറ്റത്തോടെ എത്തിച്ചുവെങ്കിലും
മെഡിക്കൽ കൗൺസിൽ നടത്തുന്ന പരിശോധനയുടെ കടമ്പ കടക്കുവാൻ പെടാപ്പാട് പെടുകയാണ് അധികൃതർ.
മുന്നൂറ് കിടക്കകളുള്ള മെഡിക്കൽ കോളേജിൽ അതിനാവശ്യമായ
ഡോക്ടർമാർ, സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നീഷ്യൻ,
നേഴ്സിങ് അസിസ്റ്റന്റ്മാർ, പാർട്ട് ടൈം , ഫുൾ ടൈം ,
സ്വീപ്പർമാർ മാറ്റ്
അനുബന്ധ ജീവനക്കാർ എന്നിവരുടെ ദൗർലഭ്യം
ആശുപത്രി പ്രവർത്തനത്തെ
ബാധിച്ചിരിക്കുന്ന അവസ്ഥയിലാണ് മെഡിക്കൽ കൗൺസില് ഓഫ് ഇന്ത്യയുടെ പരിശോധന
കൂടി വരുന്നത്.
ആദ്യ ബാച്ച് വിദ്യാർത്ഥികൾ പുറത്തിറങ്ങുന്നതിനോടനു
ബന്ധിച്ചുള്ള മെഡിക്കൽ കൗൺസിലിന്റെ പരിശോധന
ഏത് വിധേനയും
പൂർത്തിയാക്കി കിട്ടാനുള്ള
നെട്ടോട്ടത്തിലാണ് സംസ്ഥാന സർക്കാർ. ഇതിനായി വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും ഡോക്ടർമാർ , സ്റ്റാഫ് നേഴ്സ് ,, തുടങ്ങിയ തസ്തികകളിലാണ്
സ്ഥലംമാറ്റം വഴിയും, വർക്ക് അറേജ്‌മെന്റ് വഴിയും
കഴിഞ്ഞ ദിവസങ്ങളിൽ പാരിപ്പളളി മെഡിക്കൽ കോളേജിലേക്ക് നിയമിച്ചിട്ടുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ,
കോന്നി , കാസർകോട്, തുടങ്ങിയ മെഡിക്കൽ കോളേജിൽ നിന്നാണ് ഭൂരിഭാഗം ഡോക്ടർമാരും , സ്റ്റാഫ്നേഴ്സും വന്നിട്ടുള്ളത്.
ഇനിയും നിരവധി തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. പരിശോധക സംഘം എത്തുന്നതിന് മുൻപായി ഒഴിവുകൾ നികത്താനുള്ള മാർഗ്ഗം
കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
കോടികൾ ചിലവഴിച്ച്
കെട്ടിട സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെങ്കിലും സർക്കാർ
മെഡിക്കൽ കോളേജ് പ്രവർത്തനം പൂർണ്ണമാക്കുവാനുള്ള സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ന്യൂറോ സർജറി, ന്യൂറോളജി, യൂറോളജി, തുടങ്ങിയ
വിഭാഗങ്ങൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ലാത്തത്
മുൻ വർഷങ്ങളിലെപ്പോലെ
മെഡിക്കൽ കൗൺസിലിന്റെ പരിശോധനയിൽ
പോരായ്മയായി ചൂണ്ടിക്കാ ണിക്കുമെന്ന് ഉറപ്പാണ്.
കൊല്ലം മെഡിക്കൽ കോളേജിൽ ആദ്യ ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് ആഗസ്റ്റ് മാസത്തോടെ പുറത്തിറങ്ങുന്നത്. അവസാന വർഷ പരീക്ഷകളും പൂർത്തിയാക്കിയ വിദ്യാർഥികൾക്കിനി പ്രാക്ടിക്കൽ പരീക്ഷ മാത്രമാണുള്ളത് .
മെഡിക്കൽ കൗണ്സില് ഓഫ് ഇന്ത്യ ഓരോ വർഷവും അഫിലിയേഷൻ പുതുക്കാനായുള്ള പരിശോധനയിൽ
കണ്ടെത്തുന്ന ന്യൂനതകൾ ഉടൻ പരിഹരിക്കാം എന്ന സത്യവാങ്മൂലം നൽകുന്നതല്ലാതെ.അധികൃതർ യാതൊരു പരിഹാര നടപടികളും സ്വീകരിക്കാറില്ല.ഈ വർഷവും ഇത് തുടർന്നാൽ വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാകും.
ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രവർത്തന വൈകല്യവും , കമ്മിറ്റിയിൽ പരിചയ സമ്പന്നരുടെ അഭാവവും, മെഡിക്കൽ കോളേജിന്റ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥരുടെ ഭരണ നൈപുണ്യ കുറവും കൊല്ലം മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി ആക്ഷേപം ഉയരുന്നു.
No comments:
Post a Comment