Saturday, 28 May 2022

കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഭരണം അട്ടിമറിയ്ക്കാൻ യു ഡി എഫ് - എൽ ഡി എഫ് ആസൂത്രിത നീക്കം

കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഭരണം അട്ടിമറിയ്ക്കാൻ യു ഡി എഫ് - എൽ ഡി എഫ് ആസൂത്രിത നീക്കം

ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഭരണം അട്ടിമറിയ്ക്കാൻ യു ഡി എഫ് - എൽ ഡി എഫ് ആസൂത്രിത നീക്കം. പഞ്ചായത്ത്‌ കമ്മിറ്റികൾ അലങ്കോലമാക്കി ഭരണസ്തംഭനമെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കമ്മിറ്റിയിൽ ആദ്യം മുതൽ തന്നെ എൽ ഡി എഫ്, യു ഡി എഫ് അംഗങ്ങൾ പരസ്പരധാരണയോടെ നീങ്ങിയെങ്കിലും പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ശക്തമായ നിലപാട് മൂലം പ്രതിപക്ഷ നീക്കം അട്ടിമറിയ്ക്കപ്പെടുകയായിരുന്നു.കമ്മിറ്റിയിൽ വോട്ടെടുപ്പ് നടന്നാൽ ഒരാൾക്ക് ഒരു വോട്ട് മാത്രമെ ചെയ്യാവുവെന്ന ജനാധിപത്യ മര്യാദകൾ എല്ലാം അട്ടിമറിച്ചു കൊണ്ട് ഇരു മുന്നണികളുടെയും സ്ഥാനാർഥികൾക്ക് ഇരു മുന്നണികളുടെയും അംഗങ്ങൾ പരസ്പരം സഹായിച്ചു കൊണ്ട് രാക്ഷ്ട്രീയ മര്യാദകളും ജനാധിപത്യ മര്യാദകളും ലoഘിക്കുകയായിരുന്നു.
 കമ്മിറ്റിയിൽ എൽ ഡി എഫിനെ സഹായിച്ച യു ഡി എഫ് അംഗങ്ങൾ പഞ്ചായത്ത്‌ കമ്മിറ്റി കഴിയും മുൻപേ നാണക്കേട് മറച്ചു വയ്ക്കാൻ 
ഹാൾ വിട്ട് വെളിയിൽ പോയി. എൽ ഡി എഫ് അംഗങ്ങൾ പ്രസിഡന്റിനെയും സെക്രട്ടറിയെയും തടഞ്ഞു വയ്ക്കുകയും ചെയ്തു.
 എൽ ഡി എഫ് തടഞ്ഞു വച്ച 
സെക്രട്ടറി നിരവധി തവണ യോഗം നടന്ന ഹാളിൽ നിന്നും വെളിയിൽ പോയി തിരിച്ചു വന്നിട്ടും തടയാൻ ഇടത് അംഗങ്ങൾ കൂട്ടാക്കിയില്ല.തുടർന്ന് സ്ഥലത്ത് എത്തിയ പോലീസിനോട്‌ പ്രസിഡന്റ്‌ കാര്യങ്ങൾ വിശദീകരിച്ചതോടെ എൽ ഡി എഫ് അംഗങ്ങളോട് ഹാൾ വിട്ട് പോകാൻ പോലിസ് ആവശ്യപ്പെടുകയും പ്രസിഡന്റ്‌ മിനിട്സ് ക്ലാസ്സ്‌ ചെയ്തു പഞ്ചായത്ത്‌ കമ്മിറ്റി പൂർത്തിയാക്കി സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ് അടുത്ത കമ്മിറ്റിയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

@ എൽ ഡി എഫിന് വോട്ട് ചെയ്തതിൽ
യു ഡി എഫിൽ ആശയകുഴപ്പം 

യു ഡി എഫ് അംഗങ്ങൾ ജി. എസ്. ജയലാൽ എം എൽ എ മുഖേനയുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റിയിൽ എത്തിയത് എന്ന് ഒരു വിഭാഗം കോൺഗ്രസ്‌ പ്രവർത്തകർ ആരോപിക്കുന്നു.കമ്മിറ്റി അലങ്കോലമാക്കി കൊണ്ട് കൃതിമ ബഹളം ഉണ്ടാക്കി എൽ ഡി എഫ് -യു ഡി എഫ് അംഗങ്ങൾ ചേർന്ന് പ്രസിഡന്റിനെ തടഞ്ഞു വച്ച് രാജി വയ്പ്പിക്കുക എന്ന സമ്മർദ് തന്ത്രം യു ഡി എഫിലെ നാല് കോൺഗ്രസ്‌ അംഗങ്ങൾ എടുത്ത കടുത്ത നിലപാട് മൂലം യു ഡി എഫ് ഒന്നാകെ ഇറങ്ങി പോകുന്നതിൽ കലാശിക്കുകയായിരുന്നു.യു ഡി എഫ് അംഗങ്ങൾ ഒന്നടങ്കം എൽ ഡി എഫ് അംഗങ്ങൾക്ക്‌ വോട്ട് ചെയ്തതിൽ യു ഡി എഫ് പ്രവർത്തകർക്കിടയിൽ കടുത്ത അമർഷമാണ് ഉയരുന്നത്.

@ യു ഡി എഫ് പിന്തുണയിൽ എൽ ഡി എഫ് ക്യാമ്പിൽ ആഹ്ലാദo

അപ്രതീക്ഷിതമായി യു ഡി എഫിൽ നിന്നും കിട്ടിയ പിന്തുണയുടെ ആഹ്ലാദത്തിലാണ് എൽ ഡി എഫ് ക്യാമ്പ്. നിലവിൽ എൽ ഡി എഫിന് 6 അംഗങ്ങൾ ആണുള്ളത് കഴിഞ്ഞ ദിവസം നടന്ന കമ്മിറ്റിയിൽ യു ഡി എഫ് അംഗങ്ങളുടെ വോട്ട് കിട്ടിയത് മൂലം 13പേരുടെ പിന്തുണ കിട്ടിയെന്ന് മിനിട്സിൽ രേഖപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് എൽ ഡി എഫ് അംഗങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റിനെ തടഞ്ഞു വച്ചത്.യു ഡി എഫിലെ ആർ എസ് പി അംഗത്തെ പ്രസിഡന്റ്‌ ആക്കി കൊണ്ടുള്ള ധാരണയ്ക്ക് എൽ ഡി എഫ് ശ്രമിക്കുമ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന സിപിഎം നിലപാടിനെ കോൺഗ്രസിലെ നാല് അംഗങ്ങൾ എതിർക്കുന്നതാണ് ധാരണയ്ക്ക് തടസമെന്ന് എൽ ഡി എഫ് വൃത്തങ്ങൾ ആരോപിക്കുന്നു.

@ ബിജെപി ഭരണസമിതിയെ അട്ടിമറിയ്ക്കാനുള്ള നീക്കം പൊളിഞ്ഞു - എസ്. സുദീപ 

ബി ജെ പി യുടെ നേതൃത്വത്തിലുള്ള കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത്‌ ഭരണം അട്ടിമറിക്കാനുള്ള ധാരണയോടെയാണ് എൽ ഡി എഫ്.-യു ഡി എഫ് അംഗങ്ങൾ കമ്മിറ്റിയിൽ എത്തിയത്. തുടക്കത്തിൽത്തന്നെ ബഹളമുണ്ടാക്കി കമ്മിറ്റി അലങ്കോലമാക്കാൻ നീക്കം നടത്തിയെങ്കിലും അത് ഫലിക്കാഞ്ഞതുകൊണ്ടാണ് സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിച്ചതെന്നും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എസ്. സുദീപ പറഞ്ഞു.

No comments:

Post a Comment