ലീലയെ സുരക്ഷിത കൈകളിൽ ഏൽപ്പിച്ചു സമുദ്രതീരം കൂട്ടു കുടുംബം
ചാത്തന്നൂർ: ലീലയെ സുരക്ഷിത കൈകളിൽ ഏൽപ്പിച്ചു സമുദ്രതീരം കൂട്ടു കുടുംബം .കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന മരുത്തടി
പാലമൂട്ടിൽ വീട്,പുലികുറ്റിങ്ങൽ വീട്ടിൽ
ലീല (65വയസ്സ് )യെ ആണ് സ്വന്തം കുടുംബാംഗങ്ങൾ ഏറ്റെടുത്തത്.
ലീലയുടെ ഭർത്താവ് രത്നകുമാരൻപിള്ള ശ്വാസകോശസംബന്ധമായ രോഗങ്ങൾ കാരണം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെ മരണപ്പെടുകയായിരുന്നു. തുടർന്ന് സമുദ്രയുടെ നേതൃത്വത്തിൽ കൊല്ലത്ത് പോളയത്തോട്ടിൽ കൊണ്ട് പോയി സംസ്‍കാരം നടത്തുകയും
മക്കളില്ലാത്തതിന്നാലും ബന്ധുക്കൾ ആരും തന്നെ എത്താതിരുന്നതിനാലും ലീലയെ സമുദ്രതീരത്ത് തന്നെ താമസിപ്പിക്കുകയും സമുദ്ര ചെയർമാൻ റൂവൽസിംഗ് അമ്മയുടെ ബന്ധുക്കളെ അന്വേഷിച്ചു കണ്ടെത്തി ബന്ധുക്കൾ അമ്മയെ നോക്കാൻ തയ്യാറാണെന്ന് അറിയിച്ചതിനെത്തുടർന്ന്.
ലീലയുടെ സഹോദരിയുടെ ശാന്തയുടെ മകൻ മുരുകൻ പിള്ള, മനു,സുബിൻ സുരേഷ്, ആര്യ എന്നിവർ സമുദ്രതീരം കൂട്ടുകുടുംബത്തിൽ എത്തി
കൂട്ടികൊണ്ട് പോകുകയായിരുന്നു.
സമുദ്രതീരം ചെയർമാൻ റുവൽ സിംഗിന്റെ നേതൃത്വത്തിൽ ലീലയെ
സഹോദരിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.
സമുദ്രതീരം കൂട്ടുകുടുംബത്തിലെ ഒരു അമ്മയെ കൂടി സ്വന്തം കുടുംബത്തിന്റെ കൈകളിൽ ഏൽപ്പിച്ച ചാരിതാർത്യത്തിലാണ് സമുദ്രതീരം കൂട്ടുകുടുംബം ഒപ്പം തന്നെ തങ്ങളിൽ ഒരാൾ പോയ ദുഃഖത്തിലാണ് കൂട്ടുകുടുംബങ്ങൾ.
ഫോട്ടോ:കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന ലീലയെ സ്വന്തം കുടുംബാംഗങ്ങൾ ഏറ്റെടുത്ത് കൊണ്ട് പോകുന്നു.
No comments:
Post a Comment