സ്കൂൾ തുറക്കുന്നു.
ആവേശത്തിമർപ്പിൽ കുട്ടികൾ
കൊല്ലം : വിദ്യാലയങ്ങൾ സാധാരണനിലയിൽ വിദ്യാർഥിസമ്പന്നമാകുകയാണ്
സന്താഷത്തിലും ആവേശത്തിലുമാണ് കുട്ടികൾ. ജില്ലയിൽ ആയിരത്തി ഇരുനൂറോളം സ്കൂളുകളാണുള്ളത്. ഓൺലൈനിൽ നിന്നും ഓഫ് ലൈനിലേക്ക് പൂർണ്ണമായും മാറുന്നതിനെ
കുട്ടികളും അധ്യാപകരും പൊതു സമൂഹവും ഒന്നടങ്കം സ്വാഗതം ചെയ്യുകയാണ്. പരിസരശുചീകരണവും ക്ലാസ് മുറികൾ വൃത്തിയാക്കുന്ന ജോലികളുമാണ് സ്കൂളുകളിൽ നടക്കുകയാണ് മഴയാണ് തടസം
കാടുകയറിയ സ്കൂളുകളിൽ ട്രാക്ടർ, മണ്ണുമാന്തി തുടങ്ങിയവ ഉപയോഗിച്ചാണ് ശുചീകരണം. മറ്റിടങ്ങളിൽ തൊഴിലാളികളെയും ഉപയോഗിക്കുന്നുണ്ട്.പ്രവേശനോത്സവം ആഘോഷമാക്കി തീർക്കാനുള്ള തിരക്കിലാണ് അധ്യാപകരും പി ടി എ കമ്മിറ്റികളും.
@ സ്കൂൾ ബസുകളുടെ അവസ്ഥ തികച്ചും പരിതാപകരമാണ്.
സ്കൂൾ ബസുകളുടെ ടാക്സ്, ഇൻഷുറൻസ് എന്നിവ ഭൂരിഭാഗം സ്കൂളുകളും അടച്ചു
അറ്റകുറ്റപ്പണികൾ നടത്തി എല്ലാ വർഷവുമുള്ള മോട്ടോർ വാഹനവകുപ്പിന്റെ ടെസ്റ്റും നടത്തി നിരത്തിലിറക്കി കഴിഞ്ഞു.
ഇതിനായി ഭാരിച്ച തുകയാണ് വേണ്ടിവന്നത്
സർക്കാർ സ്കൂളിൽ
ഫണ്ട് എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് പി ടി എ യും അധ്യാപകരും.കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ കുറച്ചൊക്കെ പി ടി എ ഫണ്ട് ലഭ്യമാണ്. എന്നാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾക്ക് ഇതിനായുള്ള ഫണ്ട് കണ്ടെത്തുക ബുദ്ധിമുട്ടാണ്. സർക്കാർ സ്കൂളുകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ബസുകളുടെ ടാക്സ്, ഇൻഷുറൻസ് എന്നിവ ഒഴിവാക്കുകയോ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നൽകാൻ തയ്യാറാകുകയോ ചെയ്യണം. ശുചീകരണത്തിനു തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കണമെന്നാണ് പി ടി എകളുടെ ആവശ്യം. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നെങ്കിലും സർക്കാർ നിർദേശപ്രകാരം സ്കൂളുകൾ തുറക്കുന്നതിനായുള്ള ഒരുക്കങ്ങൾ പി ടി എ യും അധ്യാപകരും ആരംഭിച്ചുകഴിഞ്ഞു
@ കൊറോണയുടെ ആശങ്ക അകലുന്നില്ല
കൊറോണ വീണ്ടും തിരികെ വരുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ അത് കൊണ്ട് തന്നെ വിദ്യാഭ്യാസ രംഗം പഴയത് പോലെ ആകുമ്പോഴും സ്കൂളുകളിൽ കൊറോണ പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന ആവശ്യമാണ് രക്ഷിതാക്കൾ ഉയർത്തുന്നത്.
കുട്ടികളുടെ ഗതാഗതം, സ്കൂളിലെത്തിയാലുള്ള ശ്രദ്ധ തുടങ്ങിയ കാര്യങ്ങളാണ് രക്ഷിതാക്കൾ പ്രധാനമായും ആശങ്കയോടെ നോക്കിക്കാണുന്നത്.
ബയോബബിൾ സംവിധാനമായിരിക്കും സ്കൂൾ തുറന്നാൽ ഉണ്ടാകുക എന്ന പഴയ സർക്കാർ പ്രഖ്യാപനം പൂർണതോതിൽ നടപ്പാക്കാൻ കഴിഞ്ഞാൽ ഈ ആശങ്ക അസ്ഥാനത്തായി മാറും. എന്നാൽ, കുട്ടിയെ സ്കൂളിലേക്ക് വിട്ടുകഴിഞ്ഞാൽ സ്കൂൾ അധികൃതരുടേത് മാത്രമായി ഉത്തരവാദിത്വം മാറിയാലും പ്രശ്നമാണ്. ചുരുക്കത്തിൽ സ്കൂൾ തുറക്കൽ വിജയകരമാകണമെങ്കിൽ ഒറ്റമനസ്സോടെ പ്രവർത്തിക്കേണ്ടി വന്നാൽ മാത്രമേ കൊറോണ ഭീതി അകറ്റാൻ പറ്റുകയുള്ളൂ.
ജില്ലയിലെ അധ്യാപകരിൽ 95 ശതമാനവും വാക്സിൻ എടുത്തുകഴിഞ്ഞു. കൊവിഡ് വന്ന് മൂന്നുമാസം പൂർത്തിയാകാത്തവർ, അലർജിയുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർ എന്നിവർ മാത്രമാണ് വാക്സിനേഷൻ പൂർത്തിയാക്കാനുള്ളത്.
സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരും സ്കൂൾ ജീവനക്കാരും
ഉച്ചഭക്ഷണം തയ്യാറാക്കുന്നവർക്കും വാക്സിൻ എടുത്തെന്ന് ഉറപ്പാക്കാൻ സ്കൂൾ അധികൃതർ ജാഗ്രത കാണിക്കുന്നുണ്ട്. കുട്ടികൾക്ക് മാസ്ക് (ഭക്ഷണസമയത്തും വെള്ളം കുടിക്കുമ്പോഴും ഒഴികെ) നിർബന്ധമാണ്.
@ ഉച്ചഭക്ഷണം സർക്കാർ സ്കൂളിൽ അധ്യാപകർക്ക് ബാധ്യത.
ഉച്ചഭക്ഷണത്തിന് ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നതിനുള്ള ആശങ്കയിലാണ് പ്രഥമാധ്യാപകർ പലപ്പോഴും വലിയ ബാധ്യതയിലാണ് ഓരോ അദ്ധ്യായനവർഷത്തിലും അധ്യാപകർക്ക് ഉണ്ടാവുന്നത്. പി ടി എ ഫണ്ടിലും പൂർവ്വവിദ്യാർത്ഥികളിലും പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് അധ്യാപകർ.
ഫോട്ടോ: നിർമ്മാണപ്രവർത്തനം പുരോഗമിക്കുന്ന ചാത്തന്നൂർ ശ്രീമൂലം തിരുന്നാൾ യു പി സ്കൂൾ
No comments:
Post a Comment