Sunday, 15 May 2022

അയത്തിൽ ആറ് കുളവാഴ കൊണ്ട് നിറഞ്ഞു.വെള്ളപ്പൊക്ക ഭീതിയിൽ പരിസരവാസികൾ

അയത്തിൽ ആറ് കുളവാഴ കൊണ്ട് നിറഞ്ഞു.വെള്ളപ്പൊക്ക ഭീതിയിൽ പരിസരവാസികൾ

കൊട്ടിയം : അയത്തിൽ ബൈപാസ് ജംഗ്ഷനിലൂടെ ഒഴുകുന്ന അയത്തിൽ ആറ് കുളവാഴകൾ കൊണ്ട് നിറഞ്ഞതിനെ തുടർന്ന് ആറ്റുതീരത്തുള്ളവർ വെള്ളപ്പൊക്ക ഭീഷണിയിലെന്ന് പരാതി. കുളവാഴകൾ നിറഞ്ഞു കിടക്കുന്നതിനാൽ ആറ്റിലെ വെള്ളമൊഴുക്ക് നിലച്ച നിലയിലാണ്.കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത മഴയിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നെങ്കിലും വെള്ളം ഒഴുകി പോകാത്ത സ്ഥിതിയാണുള്ളത്. അയത്തിൽ ബൈപാസിലെ പാലം, ഊറ്റുകുഴി പാലം, എ.ആർ.എമ്മിനടുത്തെ വലിയ മാടം പാലം എന്നിവിടങ്ങളിൽ പാലത്തിൽ കുളവാഴ നിറഞ്ഞ് കിടക്കുന്നത് പാലത്തിന് ബലക്ഷയമുണ്ടാക്കുമെന്ന് നാട്ടുകാർ പറയുന്നു. ആറ്റിലെ കുളവാഴകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ ഇറിഗേഷൻ വകുപ്പിനും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. ആറ്റിൽ മലിനജലം കെട്ടിക്കിടക്കുന്നത് രോഗങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ ആരോപിക്കുന്നു. അടുത്ത മഴയ്ക്ക് മുമ്പ് കുളവാഴകൾ നീക്കം ചെയ്യുവാൻ അധികൃതർ തയ്യാറായില്ലെങ്കിൽ കോർപ്പറേഷൻ സോണൽ ഓഫീസിലേക്ക് മാർച്ച് അടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.   

ഫോട്ടോ: അയത്തിൽ ആറ്റിൽ കുളവാഴ നിറഞ്ഞു കിടക്കുന്നു.

No comments:

Post a Comment