പരവൂർ : കുഴികളും വെള്ളക്കെട്ടും തകർന്നടിഞ്ഞു പാരിപ്പള്ളി - പരവൂർ റോഡിലെ യാത്ര ദുസഹമായി മാറി.
പത്ത് വർഷം മുൻപ് പത്ത് കോടി രൂപ ചെലവഴിച്ച് റബ്ബറൈസ്ഡ് ടാറിങ്ങും, റിഫ്ളക്ടറും സ്ഥാപിച്ചു നിർമ്മിച്ച റോഡാണിത്.സമയാസമയം
അറ്റകുറ്റപ്പണി കളോ , ഓട വൃത്തിയാക്കലോ, റോഡിന്റ് ഇരു വശങ്ങളിലെ കാടുകളോ വെട്ടിമാറ്റാതെ അധികൃതരുടെ അനാസ്ഥ മൂലമാണ് നാശത്തിന്റെ വക്കിലെത്തിയത്.
പാരിപ്പള്ളി ജംഗ്ഷൻ, പാമ്പുറം, മീനമ്പലം, പ്ലാവിൻമൂട് പുത്തൻകുളം, തുടങ്ങീ പരവൂർ വരെ ഒട്ടു മിക്ക സ്ഥലങ്ങളിലും, റോഡ് കുഴികളും വെള്ളകെട്ടുമായി മാറിയിരിക്കുന്നു.
അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം റോഡിൽ
കെട്ടി നിൽക്കുന്ന വെള്ളം ഒഴുകിപോകുവാൻ ഭൂരിഭാഗം ഭാഗത്തും സംവിധാനങ്ങളില്ല. ഇത് റോഡിൽ വെള്ളം കെട്ടി നിൽക്കുകയും, കാൽ നട യാത്രക്കാർക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്നു.
വെള്ളകെട്ടിലൂടെ വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡിന് ഇരു വശവും ഉള്ള കടകളിലും
വെള്ളം തെറിച്ചു കയറുന്നു.
ഓടകൾ ഉള്ള ഭാഗങ്ങളിൽ നാളിതുവരെ ഓട വൃത്തിയാക്കാത്തത് മൂലം മാലിന്യങ്ങളും ചെളിയും നിറഞ്ഞു വെള്ളം ഒഴുകി പോകാൻ മാർഗ്ഗമില്ലാതായി
പാരിപ്പളളി ജംങ്ഷനും
മൈലാടുംപാറ ജംങ്ഷനും
ഇടയിലായുള്ള വെള്ളകെട്ടും അതിനെ തുടർന്നുള്ള ഗതാഗതകുരുക്കും പതിവായി മാറി.
പാരിപ്പള്ളി മെഡിക്കൽ കോളേജിന് മുന്നിലൂടെയുള്ള
റോഡിന്റ ദുരവസ്ഥയും വ്യത്യസ്തമല്ല.റോഡിന്റെ
രണ്ട് വശവും വെള്ളക്കെട്ടായി മറിയതിനാൽ കാൽനട
യാത്രപോലും ബുദ്ധിമുട്ടിലായി.
കാൽനടക്കാർക്ക്
റോഡിന്റ മധ്യഭാഗത്ത് കൂടി മാത്രമേ പോകുവാൻ സാധിക്കുകയുള്ളൂ.
വെള്ളകെട്ടിനൊപ്പം അനധികൃത പാർക്കിംഗിനെ തുടർന്നുള്ള ട്രാഫിക് ബ്ലോക്കുകാരണം ആംബുലൻസുകൾ പോലും നന്നേ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് . മഴക്കാലമായതോടെ കുഴികളിൽ വെള്ളം കെട്ടികിടക്കുന്നതറിയതെ ബൈക്ക് യാത്രക്കാർ വീണ് നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടും, റോഡിൽ സ്ഥാപിച്ചിരിന്ന റിഫ്ളക്ടറുകൾ നശിച്ച് അവ ഉറപ്പിച്ചിരുന്ന ഇരുമ്പ് ദണ്ഡുകളിൽ വാഹന ങ്ങൾ കയറി നിരവധി വാഹങ്ങളുടെ ടയർ
പഞ്ചറായിട്ടും,അധികൃതർ അവഗണന തുടരുന്നതായി നാട്ടുകാർ പറയുന്നു. വെള്ള കെട്ട് മാറ്റി റോഡിലെ കുഴികൾ അടിയന്തരമായി നികത്തി സുുഖമമായ യാത്രാ
സൗകര്യം ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പാരിപ്പള്ളി- പരവൂർ റോഡ് നിർമ്മാണത്തിന് ശേഷം ഒരു പ്രാവശ്യം അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതായും.,നിലവിലെ അറ്റകുറ്റപ്പണികൾക്ക് ടെൻഡർ നൽകിയെങ്കിലും നിർമ്മാണ പ്രവർത്തികൾ ഏറ്റെടുക്കുവാൻ കരാറുകാർ തയ്യാറായില്ലന്നും, അധികൃതർ പറയുന്നു. 2022-2023 സാമ്പത്തിക വർഷത്തെ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പാരിപ്പള്ളി-പരവൂർ-ചാത്തന്നൂർ റോഡ് ഒരു ലെയർ ടാറിങ്ങിനായി
പത്ത് കോടി രൂപ അനുവദിച്ചു.ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും
എ എസ് ലഭിച്ച്
തുടർന്ന് റ്റി.എസ്സും ലഭിക്കുന്നമുറയ്ക്ക് ടെൻഡർ നൽകി റോഡ് നിർമ്മാണം ആറ് മാസത്തിനകം പൂർത്തിയാക്കുമെന്നും പൊതുമരാമത്ത്
അധികൃതർ പറഞ്ഞു. പൊതുമരാമത്ത്
റോഡായതിനൽ ഗ്രാമ
പഞ്ചായത്തിന് ഇടപെടാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ പറയുന്നു.
@ ഒരു അപകടം ഉണ്ടായാൽ മാത്രമേ അധികാരികൾ ഉണരൂ.. പിന്നെ കാണാൻ പോലുമില്ലാത്ത എല്ലാ വകുപ്പുകളും ഉണരും. പിറ്റേ ദിവസം തന്നെ കുഴി അടയ്ക്കും..
പാരിപ്പള്ളി -പരവൂർ റോഡിൽ
ദേശിയപാതയോട് ചേർന്ന്
അപകടത്തിനായി കാത്തിരിക്കുന്ന പടുകുഴികൾ. വർഷങ്ങളായി ഇങ്ങനെ തന്നെ. അപകടം പറ്റി മെഡിക്കൽ കോളേജിൽ പോയി പ്രാഥമിക ശുശ്രൂഷ കിട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിലോ മറ്റു സ്വകാര്യ ആശുപത്രികളിലേക്കോ പോകേണ്ട ആംബുലൻസുകളാണ് ഇതിലെ കൂടുതലും പോകുന്നത്. മന്ത്രിമാർ ഉൾപ്പെടെ ഇതിലെ പോകുന്നു. എന്നാൽ കുഴി അടയ്ക്കണമെങ്കിൽ ആ കുഴി കാരണം ഏതെങ്കിലും അപകടം നടക്കണമെന്ന സ്ഥിതിയാണ് (വേക്കുളം രാമൻ, യുവമോർച്ച )
ഫോട്ടോ: പരവൂർ - പാരിപ്പള്ളി റോഡ് ദേശീയപാതയിൽ ചേരുന്ന ഭാഗത്ത് പടുകുഴിയായി പൊട്ടി പൊളിഞ്ഞു കിടക്കുന്നു
No comments:
Post a Comment