അംബിക മുട്ടാൻ ഇനി വാതിലുകളില്ല.
ദാനമായി കിട്ടിയ അഞ്ചു സെന്റിൽ ഉണ്ടായിരുന്ന വീട് ഇടിഞ്ഞു പൊളിഞ്ഞു വീണിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പൂതക്കുളം പഞ്ചായത്ത് അധികൃതർ നാളിതുവരെ അറിഞ്ഞ മട്ടില്ല.
പൂതക്കുളം പഞ്ചായത്തിലെ 12-)o (നെല്ലേറ്റിൽ) വാർഡിൽ ആശാരിമുക്കിൽ റോഡ് വിള വീട്ടിൽ അംബികയ്ക്കാണ് ഇ ദുരവസ്‌ഥ.
അവിവാഹിതയും മാനസിക അസ്വസ്തയുള്ള അറുപത്തിയഞ്ചുകാരിയായ
അംബിക ഇപ്പോൾ ഉറങ്ങുന്നത് തൊട്ടടുത്തുള്ള ടാർപ്പോളിൻ കൊണ്ട് മറച്ച ഷെഡിലാണ്.വീടുകളിൽ ജോലിക്ക് പോയി കിട്ടുന്ന ചെറിയ വരുമാനത്തിൽ ഓരോ ദിവസവും പട്ടിണിയോട് മല്ലിട്ട് ജീവിതം മുന്നോട്ട് നീക്കുകയാണ് ഇ വായോധിക. സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ വർഷങ്ങളായി സിപിഎം അംഗങ്ങൾ ജനപ്രതിനിധിആയിരിക്കുന്ന വാർഡാണിത്. പട്ടികവർഗ്ഗ വിഭാഗത്തിന് പാർപ്പിട നിർമ്മാണത്തിന് മുൻഗണനാക്രമം ഉള്ള നാട്ടിലാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി അവഗണന കാട്ടുന്നത്. നിരവധി ആൾക്കാർ അംബികയ്ക്ക് വേണ്ടി പഞ്ചായത്തിലെത്തി സെക്രട്ടറിയുമായും ഭരണസമിതി ആൾക്കാരുമായി ബന്ധപ്പെട്ടിട്ടും അവഗണനയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രായാധിക്യം കൊണ്ട് അവശയായ അംബികയ്ക്ക് അടച്ചുറപ്പുള്ള വീട്ടിൽ കിടന്ന് ഉറങ്ങണമെന്നാണ് ആഗ്രഹം.പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട
അംബികയെ അവഗണിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
ഫോട്ടോ: അംബിക തകർന്ന വീടിന് മുന്നിൽ.
ഫോട്ടോ :അംബിക ഇപ്പോൾ താമസിക്കുന്ന ഷെഡ്
No comments:
Post a Comment