Monday, 16 May 2022

മീനാട് വാർഡിൽ നടപ്പാക്കുന്ന കളിക്കളം പദ്ധതിയുടെ ഭാഗമായി നടത്തി വന്ന നിർമ്മാണപ്രവർത്തനങ്ങൾ അവതാളത്തിലായി.


ചാത്തന്നൂർ: മീനാട്  വാർഡിൽ നടപ്പാക്കുന്ന കളിക്കളം പദ്ധതിയുടെ ഭാഗമായി നടത്തി വന്ന നിർമ്മാണപ്രവർത്തനങ്ങൾ അവതാളത്തിലായി. തൊട്ടടുത്ത വയലിന്റെ ഉടമസ്ഥൻ കോടതിയിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടന്നു കൊണ്ടിരുന്ന നിർമ്മാണപ്രവർത്തങ്ങൾ പഞ്ചായത്ത്‌ അധികൃതർ നിർത്തിവച്ചിരിക്കുന്നത്. മുപ്പത് സെന്റോളം സർക്കാർ പുറമ്പോക്ക് ഭൂമിയാണ് ഇവിടെയുള്ളത് ഇ ഭൂമിയിലാണ് നേതാജി സാംസ്‌കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്.1987ൽ ഇ ഭൂമിയിൽ നിന്നും ഇരുപത്തിമൂന്നര സെന്റ് ഭൂമി നേതാജി സാംസ്‌കാരിക നിലയത്തിന് റവന്യു വകുപ്പ് പട്ടയം നൽകുകയും നേതാജി സാംസ്കാരിക നിലയം ആ ഭൂമി പഞ്ചായത്തിന് സറണ്ടർ ചെയ്തിട്ടുള്ളതുമാണ്.
ഇപ്പോൾ നിർമ്മിക്കുന്ന കളികളം പദ്ധതിയ്ക്കായി മാറ്റി വച്ചിരിക്കുന്ന ഭൂമി കഴിഞ്ഞാൽ ബാക്കിയുള്ള ഭൂമി അംഗൻവാടി വാടി പോലുള്ള പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. അതിന് പകരം തൊട്ടടുത്തുള്ള ഡാറ്റ ബാങ്കിൽ പെടുന്ന വയലിലേക്ക് പോകുന്നതിന് വഴി നൽകുവാൻ വേണ്ടിയാണ് വയലിന്റെ ഉടമസ്തൻ കോടതിയിൽ കേസ് നൽകിയിരിക്കുന്നത്. കളികളം പദ്ധതിയ്ക്ക് വേണ്ടിയുള്ള നിർമ്മാണപ്രവർത്തനം നടക്കുന്ന ഭൂമിയുടെ മധ്യ ഭാഗത്ത് കൂടി വഴി നൽകണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.ഇതിന് വേണ്ടി 
നടത്തുന്ന അണിയറ നീക്കങ്ങളുടെ ഭാഗമായി കളിക്കളം പദ്ധതിയ്ക്ക് വേണ്ടിയുള്ള നിർമ്മാണപ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. വയലിന്റെ ഉടമസ്ഥൻ കോടതിയിൽ കൊടുത്ത വ്യാജപരാതിയുടെ അടിസ്ഥാനത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ തടസപ്പെടുത്തുകയാണ് ചാത്തന്നൂർ പഞ്ചായത്ത്‌ ഭരിക്കുന്ന സിപിഎന്റെ
ഒത്താശയോടെ ഒരു വിഭാഗം സിപിഎം 
 നേതാക്കൾ. ചാത്തന്നൂർ -പരവൂർ റോഡിൽ ദേശിയപാതയോരത്ത് മീനാട് വാർഡിലുള്ള ഇ പഞ്ചായത്ത്‌ വക ഭൂമിയിൽ കളിക്കളം പദ്ധതിയ്ക്ക് വേണ്ടിയുള്ള ഭൂമി കഴിച്ചു ബാക്കിയുള്ള ഭൂമിയിൽ അംഗൻവാടിയ്ക്കും മറ്റും പൊതുജനകാര്യത്തിനായി ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

@ കളിക്കളം പദ്ധതി അടിയന്തിരമായി പൂർത്തിയാക്കണം - ബിജെപി
നിർമ്മാണം നിർത്തിവച്ചിരിക്കുന്ന കളിക്കളം പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ബിജെപി മീനാട് ബൂത്ത്‌ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒപ്പം നിലവിലുള്ള ഭൂമിയിൽ പുറമ്പോക്കിലുള്ള ഭൂമി പൊതുകാര്യങ്ങൾക്കായി ഉപയോഗിക്കാനുള്ള നടപടികൾ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

No comments:

Post a Comment