Saturday, 28 May 2022

ഖജനാവ്‌ നിറയ്‌ക്കാന്‍ രാത്രിയും ഹെല്‍മെറ്റ്‌ വേട്ട

ഖജനാവ്‌ നിറയ്‌ക്കാന്‍ രാത്രിയും  ഹെല്‍മെറ്റ്‌ വേട്ട
കൊല്ലം: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന സര്‍ക്കാരിന്റെ ഖജനാവ്‌ നിറയ്‌ക്കാന്‍  പാതിരാത്രിയിലും ഹെല്‍മെറ്റ്‌ വേട്ട. രാത്രി ഏട്ടു മണി മുതല്‍ അര്‍ദ്ധരാത്രിയും  വെളുപ്പിനും ക്വാട്ട നിശ്‌ചയിച്ച്‌ ഹെല്‍മെറ്റ്‌ വേട്ട നടത്തുന്നത്‌.  മറ്റ്‌ ഒരു നിയമലംഘനവും പരിശോധിക്കാതെ ഹെല്‍മെറ്റ്‌ ഇല്ലാത്തവര്‍ക്ക്‌ പെറ്റിയടിച്ച്‌ സര്‍ക്കാരിന്‌ വരുമാനമുണ്ടാക്കികൊടുക്കുവാനാണ്‌ പോലീസിന്‌ കിട്ടിയിട്ടുള്ള നിര്‍ദ്ദേശം.
ഉന്നത ഉദ്യോഗസ്‌ഥരുടെ ഇത്തരം നിര്‍ദ്ദേശത്തില്‍ പോലീസ്‌ സേനയ്‌ക്കുള്ളിലും പ്രതിഷേധമുണ്ട്‌. 

ഹെല്‍മറ്റ് വേട്ടയുടെ പേരില്‍ സ്ത്രി പുരുഷ ഭേദമന്യ ബൈക്ക് യാത്രക്കാരോട്  മോശമായി  പെരുമാറുന്ന പോലീസിന്റെ  നടപടിക്കെതിരെ ശക്‌തമായ പ്രതിക്ഷേധം ഉയര്‍ത്താന്‍ തയാറെടുത്തിരിക്കുകയാണ്‌ നാട്ടുകാര്‍.

പതിവിന്‌ വിപരീതമായി ഇപ്പോള്‍ വളവുകളിലാണ്‌ പോലീസ്‌ വണ്ടികളുമായി ഹെല്‍മെറ്റ്‌ പിടിക്കാന്‍ നില്‍ക്കുന്നത്‌. വേഗത്തില്‍ വരുന്ന വണ്ടിക്ക്‌ മുന്നില്‍ ചാടിവീണ്‌ കൈകാണിക്കുന്നത്‌ തന്നെ അപകടമുണ്ടാക്കുമെന്ന്‌ പലര്‍ക്കും പരാതിയുണ്ട്‌. പരിശോധനയെ എതിര്‍ക്കുന്നില്ലെങ്കിലും ഇത്തരത്തില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പോലീസിന്റെ നീക്കത്തിനെതിരെ ശക്‌തമായ പ്രതിഷേധം പല ഭാഗത്തുനിന്നും ഉയര്‍ന്നിട്ടുണ്ട്‌.
.
ഹെല്‍മറ്റ് വേട്ടയ്‌ക്ക് നേതൃത്വം നല്‍കുന്ന എസ്‌.ഐ അടക്കമുള്ള പോലീസുകാര്‍ക്ക് ഉന്നത ഉധ്യോഗസ്തര്‍ ഇത്ര വണ്ടി പിടിക്കണമെന്ന്‌ നിര്‍ദ്ദേശവും നല്‍കുകയാണ്‌.

വണ്ടി തടഞ്ഞുനിര്‍ത്തി ചോദ്യവും ഉത്തരവുമൊന്നുമില്ല, ഹെല്‍മെറ്റ്‌ ഇല്ലെങ്കില്‍ ഉടന്‍ പെറ്റി അടിച്ചുകൊടുത്തു വിടുകയാണ്‌ ഇവരുടെ രീതി. 
എന്നാല്‍ വണ്ടിയില്‍ വന്ന വ്യക്‌തിയെക്കുറിച്ച്‌ അന്വേഷിക്കുകയോ, വണ്ടിയുടെ രേഖകള്‍ പരിശോധിക്കുകയോ ഒന്നും ചെയ്യുന്നില്ല.
മോഷണവാഹനമാണെങ്കിലും ഹെല്‍മെറ്റുണ്ടെങ്കില്‍ സധൈര്യം കൊണ്ടുപോകാമെന്നതാണ്‌ പോലീസിന്റെ നടപടിയിലൂടെ വെളിവാകുന്നത്‌.

രാത്രി കാലങ്ങളിലും വെളുപ്പിനും  ഇത്തരം വേട്ട നടക്കുന്നത്‌ ഏറെ ബാധിക്കുന്ന അതിരാവിലെ അന്യജില്ലകളില്‍ ജോലിക്കും മറ്റും പോയി മടങ്ങിയെത്തുന്നവരെയാണ്‌. 
രാത്രികാലങ്ങളില്‍ സിനിമകഴിഞ്ഞു പോകുന്നവരും ട്രെയിനിലും ബസിലും യാത്ര കഴിഞ്ഞ്‌ വരുന്നവരുമാണ്‌ കൂടുതലുമുള്ളത്‌. 

റെയില്‍വേസ്‌റ്റേഷനിലും മറ്റും ബൈക്കുകള്‍ വച്ചിട്ട്‌ പോകേണ്ടതുള്ളതുകൊണ്ട്‌ ഇത്തരം ദൂരയാത്രയ്‌ക്ക് പോകുന്നവരില്‍ ചിലര്‍ ഹെല്‍മെറ്റ്‌ ഒഴിവാക്കുന്നത്‌ പതിവാണ്‌.
പാര്‍ക്കിംഗിന്‌ വച്ചിരിക്കുന്നിടത്ത്‌ ബൈക്കിന്‌ പോലും സുരക്ഷിതമില്ലാത്ത സാഹചര്യത്തില്‍ എങ്ങനെ ഹെല്‍മെറ്റ്‌ വച്ചിട്ടുപോകുമെന്നാണ്‌ ഇവരുടെ ചോദ്യം. 
അതുകൊണ്ടാണ്‌ ഹെല്‍മെറ്റ്‌ ഒഴിവാക്കേണ്ടി വരുന്നതെന്നും ഇവര്‍ പറയുന്നു. 
ദീര്‍ഘദൂരയാത്ര കഴിഞ്ഞ്‌ തളര്‍ന്ന്‌ വീട്ടില്‍പ്പോയി ഒന്നു നടുനിവര്‍ത്താന്‍ പോകുന്നവര്‍ക്കാണ്‌ പോലീസ്‌ പീഡനം.
എം-80ല്‍ പോകുന്നവരെപ്പോലും വിടാതെയാന്ന് ഹെല്‍മറ്റ് വേട്ട. എന്നാല്‍ വമ്പന്‍കാറില്‍ സര്‍വ നിയമലംഘനവും നടത്തി ഈ സംഘത്തിന്‌ മുമ്പിലൂടെ പലരും കടന്നുപോയെങ്കിലും ഒന്നു തിരിഞ്ഞുനോക്കാന്‍ പോലും ഈ നിയമപാലകസംഘം തയാറായില്ലെന്നതാണ്‌ വസ്‌തുത.വമ്പന്‍മാരുടെ നിയമലംഘനം കണ്ടില്ലെന്ന്‌ നടിക്കുന്ന പോലീസ്‌ സംഘം. ഇരുചക്ര വാഹനക്കാരെ ദ്രോഹിക്കുന്ന ഉന്നത ഉദ്യോഗസ്‌ഥരുടെ ഇത്തരം നടപടിയില്‍  പ്രതിഷേധമുള്ളതുകൊണ്ടുതന്നെ ഒരു വിഭാഗം  പോലീസുകാര്‍ ഈ നീക്കത്തിനോട്‌ സഹകരിക്കുന്നില്ല. 

അതുകൊണ്ട്‌ ഹോംഡാര്‍ഡുകളെയാണ്‌ എസ്.ഐ അടക്കമുള്ളവര്‍  ഒപ്പം കൂട്ടുന്നത്‌.രാത്രിയോ പകലോ ഭേദമില്ലാതെ പോലീസുകാര്‍ നടത്തുന്ന ഹെല്‍മറ്റ് വേട്ടയില്‍ ശക്തമായ പ്രതിക്ഷേധത്തിലാണ് നാട്ടുകാര്‍

No comments:

Post a Comment