കൊല്ലം : യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തി ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോ
ഡിപ്പോയ്ക്ക് അകത്തും പുറത്തും
പ്രകാശം പരത്തുന്ന ലൈറ്റുകളെല്ലാം മിഴിയടച്ചു സമ്പൂർണ അന്ധകാരത്തിലേക്ക് മാറി
പൂർണ്ണമായും
പൊട്ടിപ്പൊളിഞ്ഞ റോഡിൽ നിറയെ കുഴികൾ കുഴികളിൽ വെള്ളം നിറഞ്ഞു
വെള്ളക്കെട്ടായി മാറി
അലക്ഷ്യമായി വലിച്ചെറിഞ്ഞ മാലിന്യങ്ങളുടെ കൂമ്പാരങ്ങൾ, ദുർഗ്ഗന്ധം വമിക്കുന്ന അഴുക്കുചാലുകൾ.
കോടികണക്കിന് രുപ യുടെ വികസനം നടത്തിയെന്ന് എം എൽ എ യും
അധികൃതരും അവകാശപ്പെടുമ്പോഴും
കുണ്ടും കുഴിയും കാരണം പകൽസമയത്ത് പോലും സുരക്ഷിതമല്ലാത്ത ഡിപ്പോയിൽ രാത്രിയിൽ യാത്രക്കാരുടെ ദുരിതം ഇരട്ടിയാണ്. വൻ കുഴികളും, വെള്ളക്കെട്ടുകളും ബസ് സ്റ്റാൻഡിന്റെ മുഖം വികൃതമാക്കി മാറ്റി.വൈകുന്നേരം ആറു മണി കഴിഞ്ഞാൽ ഇവിടെ അന്ധകാരമാണ്.പിന്നെ
ഇരുട്ടിന്റെ മറവിൽ മയക്കുമരുന്ന് വാണിഭക്കാരും ട്രാൻസെന്റർ ആയ
ലൈംഗികതൊഴിലാളികളുമടങ്ങുന്ന സംഘം ഡിപ്പോ പരിസരം കൈയടക്കിയിരിക്കുകയാണ്.
@ ഡിപ്പോയിലെ
റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു.ഇത് വരെയും നന്നാക്കിയിട്ടില്ല. കുറച്ചു മണ്ണിടാൻ പോലും പഞ്ചായത്ത് അധികൃതരും കെ എസ് ആർ ടി സിയും മെനക്കെടില്ല. അടുത്തിടെ കല്ല് തെറിച്ചു വീണ് ഡിപ്പോയുടെ ജന്നലിന്റെ കണ്ണാടി പൊട്ടിയിരുന്നു ബസുകൾ പോകുമ്പോൾ കുഴിയിൽ നിന്നും കല്ല് തെറിച്ചു വീണ് അപകടങ്ങൾ ഉണ്ടാവുന്നത് സ്ഥിരം സംഭവമായി മാറി, ബസിൽ നിന്നും ഇറങ്ങുമ്പോൾ കുഴിയിൽ വീണ് കാല് ഒടിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടും കെ എസ് ആർ ടി സി അധികൃതർ മൗനം പാലിക്കുകയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തിരമായി റോഡിലെ കുഴികൾ നികത്തി റോഡ് ടാറിഡമെന്നാണ് ജനങ്ങളുടെയും ജീവനക്കാരുടെയും ആവശ്യം.
@ എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങൾ
ഡിപ്പോ ജംഗഷനിലെയും ദേശീയപാതയിലെയും
ഹൈമാസ്റ്റ് ലൈറ്റുകളും,സോഡിയം വേപ്പർ ലാമ്പുകളും തകരാറിലായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അത് നന്നാക്കാൻ ബന്ധപെട്ട അധികാരികൾ തയ്യാറായിട്ടില്ല. ഡിപ്പോയ്ക്കുള്ളിലും ഡിപ്പോ ജംഗഷനിലും ഊറാംവിള ജംഗഷനിലും ലൈറ്റുകൾ കത്താതായിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.ഡിപ്പോയ്ക്കുള്ളിൽ ജനറേറ്റർ സംവിധാനമില്ലാത്തത് മൂലം രാത്രിയിൽ ജീവനക്കാർ മൊബൈൽ വെട്ടത്തെയാണ് ആശ്രയിക്കുന്നത്. ലക്ഷകണക്കിന് രൂപ ദിവസവും കളക്ഷൻ വരുമ്പോൾ ഭയപ്പാടോടെയാണ് ജീവനക്കാർ എണ്ണിതിട്ടപ്പെടുത്തി വയ്ക്കുന്നത്. അടിയന്തിരമായി അത്യാധുനിക രീതിയിലുള്ള ജനറേറ്റർ സംവിധാനം ഒരുക്കണമെന്നാണ് ജീവിനക്കാരുടെയും യാത്രക്കാരുടെയും ആവശ്യം.
@ ചാത്തന്നൂർ ഡിപ്പോ ബസുകളുടെ ശവപറമ്പ്
കൊറോണ സമയത്ത് ഓട്ടം മതിയാക്കി വിവിധ ഡിപ്പോകളിൽ നിന്നും കൊണ്ട് വന്ന നൂറ് കണക്കിന് ബസുകൾ ഡിപ്പോയ്ക്കുള്ളിൽ കിടക്കുന്നുണ്ട്. ഇവിടെ കാട് പിടിച്ചു ഇഴജന്തുക്കളുടെയും തെരുവ് നായകളുടെയും
താവളമായി മാറി.ഇ ബസുകളിൽ നിന്നും ഇളക്കിമാറ്റുന്ന സാധനങ്ങൾ മറ്റ് ബസുകളിലേക്ക് ഉപയോഗിക്കുകയാണ്.
@ എം എൽ എ ഫണ്ട് മുപ്പത് ലക്ഷം എങ്ങോട്ട് പോയി
ജി. എസ്. ജയലാൽ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച മുപ്പത് ലക്ഷം ഉപയോഗിച്ച് പെയിന്റടിയും പൂന്തോട്ടവും മാത്രമാണ് നിർമ്മിച്ചത് അടിസ്ഥാന വികസന സൗകര്യങ്ങൾ ഒന്നും തന്നെ ചെയ്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പെയിന്റടിയും ബാത്ത് റൂം നവീകരണവും മാത്രമാണ് നടന്നത് അടിസ്ഥാന സൗകര്യങ്ങൾ ഒന്നും നടന്നിട്ടില്ല. ഡിപ്പോയുടെ വികസനത്തിന്
കെ എസ് ആർ ടി സി അധികൃതർക്ക് താത്പര്യമില്ല. എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.മൂന്ന് ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച പൂന്തോട്ടത്തിന്റെ നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.
@ വഴിയോരം വഴിയാധാരമായി
കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാർ നിർമ്മിച്ച വഴിയോരം വഴിയാധാരമായി മാറി. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുകയും ചാത്തന്നൂരിൽ ജി. എസ്. ജയലാൽ എം എൽ എ ഉത്ഘാടനം ചെയ്യുകയും ചെയ്ത വഴിയോര വിശ്രമകേന്ദ്രം ഉത്ഘാടനത്തിൽ ഒതുങ്ങി ഉത്ഘാടനം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞുവെങ്കിലും പ്രവർത്തനം ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല. സ്ത്രികളുടെ വിശ്രമകേന്ദ്രത്തിൽ ഉണ്ടായിരുന്ന ഇരിപ്പടങ്ങൾ നശിച്ചു പുതിയവ ഉണ്ടാക്കാൻ ഇത് വരെയും ഡിപ്പോ അധികൃതർ ശ്രമിച്ചിട്ടില്ല.
No comments:
Post a Comment