ചാത്തന്നൂർ: ഗൃഹനാഥൻ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായി ചികിത്സയ്ക്കും ആഹാരത്തിനും വേണ്ടി യാചിക്കുകയാണ് ഒരു കുടുംബം.
പാരിപ്പള്ളിയിൽ ഓട്ടോ ഡ്രൈവറായ മണിലാലിന് 2022ജനുവരി 31ന്
ദേശിയപാതയിൽ
മൈലക്കാട് വെച്ചുണ്ടായ വാഹനപകടത്തിൽ കാലിനും തലക്കും വാരിയെല്ലിനും ഗുരുതരമായ പരിക്ക് സംഭവിച്ചു കിടപ്പിലായതിനെ തുടർന്നാണ് ഇ കുടുംബം പട്ടിണിയിലായത്.ചികിത്സയ്ക്കായി വലിയൊരു തുക ചിലവായതിന് പിന്നാലെ മണിലാൽ കിടപ്പിലായി.
ജന്മനാ സംസാരിക്കാൻ കഴിവില്ലാത്ത
രണ്ട് കുട്ടികളും ഇവർക്ക്
അപസ്മാര രോഗത്തിന് ഇപ്പോഴും ചികിത്സ നടത്തി വരുന്നു. ഭാര്യ വീടുകളിലും മറ്റും പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് മണിലാലും രണ്ട് മക്കളും അമ്മയും അടങ്ങുന്ന കുടുംബം മുന്നോട്ട് പോകുന്നത്. ഇപ്പോൾ പലപ്പോഴും ജോലിയില്ലാതായത്തോടെ
മക്കൾക്ക് ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ബുദ്ധിമുട്ടുകയാണ്.
എഴിപ്പുറത്ത് കോളനിയിലെ നാല് സെൻറ് വസ്തുവിൽ പഞ്ചയത്തിന്റെ ജനകീയാസൂത്രണ പദ്ധതിപ്രകാരം ലഭിച്ച വീട്ടിലാണ് താമസം.മണിലാലിന്റെയും മക്കളുടെയും ചികിത്സയ്ക്കായി പോലും കഷ്ടപ്പെടുകയാണ്.
മണിലാലിന് ഇനിയും സർജറിയുണ്ട് എങ്കിൽ മാത്രമേ കാലിന് ചലനശേഷി തിരികെ കിട്ടൂ.അപകടത്തെ തുടർന്നുണ്ടായ ശസ്ത്രക്രിയക്ക് മാത്രം നല്ലൊരു തുക ചിലവായി കഴിഞ്ഞു സേവാഭാരതിയുടെയും നല്ലവരായ നാട്ടുകാരുടെയും സഹായത്താലാണ് ഇപ്പോൾ ഇ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നത്.അപകടത്തെ തുടർന്ന് വലത് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട കാലിൻ്റെ ചലനശേഷി തിരികെ കിട്ടണമെങ്കിൽ ചിലവേറിയ ഒരു സർജറി കൂടി ആവശ്യമാണ് എന്നിരിക്കെ തളർന്നു കിടക്കുന്ന മണിലാലിന് ഇനിയും ഓട്ടോറിക്ഷ ഓട്ടിച്ചു കുടുംബം പോറ്റണമെന്നുണ്ട് അതിന് ദുരിതകിടക്കയിൽ നിന്നും
എഴുന്നേൽക്കണമെങ്കിൽ നല്ലവരായ നാട്ടുകാരുടെ സഹായം ആവശ്യമാണ്.
.
മണിലാൽ. എസ്
ACCOUNT NO : 20245001608
SBI Parippally Branch
IFC CODE : SBIN0013220
Google pay : 9349761305
Phone Pe : 9349761305
Paytm : 9349761305
No comments:
Post a Comment